Panchayat:Repo18/vol2-page1552

From Panchayatwiki
Revision as of 06:10, 6 January 2018 by Ranjithsiji (talk | contribs) ('ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുമ്പോൾ ഒരു ദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുമ്പോൾ ഒരു ദിവസം 15-നും 25-നും ഇടയ്ക്ക് തെരുവ് വിള ക്കുകൾ മാറ്റി സ്ഥാപിക്കേണ്ടതും പ്രവർത്തന രഹിതമായ തെരുവു വിളക്കുകൾ റിപ്പയർ ചെയ്യുന്നുണ്ട് എന്നുള്ളതും ഉറപ്പുവരുത്തേണ്ടതാണ്. ഗ്രാമപഞ്ചായത്ത് പ്രദേശത്തെ മുഴുവൻ തെരുവുവിളക്കുകളുടെ വിവരങ്ങൾ പോസ്റ്റ് നമ്പർ ഉൾപ്പെടെ രേഖപ്പെടുത്തി ഒരു രജിസ്റ്റർ തയ്യാറാക്കേണ്ടതും ഇതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ എണ്ണം തെരുവു വിളക്കുകൾ റിസർവായി കരുതാവുന്നതാണ്. കേരള സ്റ്റേറ്റ് ഇലക്സ്ടിസിറ്റി ബോർഡുമായി ബന്ധപ്പെട്ട യഥാസമയം വൈദ്യുതി ലൈൻ ഓഫ് ചെയ്യു ന്നതടക്കമുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിന് കൃത്യമായ സംവിധാനം പഞ്ചായത്തു തലത്തിൽ ഏർപ്പെ ടുത്തേണ്ടതും മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ മാസത്തിലൊരിക്കൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ ക്കൂടി പങ്കെടുപ്പിച്ച് ഫലപ്രദമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടതുമാണ്. വാർഡ് തലത്തിൽ വാർഡു മെമ്പർ ചെയർമാനായുള്ള മോണിറ്ററിംഗ് സമിതിയാണ് അഭികാമ്യം. ഓരോ വാർഡുകളിലെയും സ്ട്രീറ്റ് ലൈറ്റ് മെയിന്റനൻസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, സെക്രട്ടറി, അസിസ്റ്റന്റ് എഞ്ചിനീയർ കെ.എസ്.ഇ.ബി. യൂസർ ഗ്രൂപ്പ് പ്രതിനിധികൾ, റസിഡന്റ് അസോസിയേഷൻ സെക്രട്ടറി/പ്രസിഡന്റ് എന്നിവരടങ്ങുന്ന കമ്മിറ്റി പ്രതിമാസം വാർഡ് തലത്തിൽ പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ രൂപീകൃതമായ മോണിറ്ററിംഗ് കമ്മിറ്റിയുടെ റിപ്പോർട്ടുകൾ സമാഹരിച്ച് തെരഞ്ഞെടുത്ത വാർഡുകളിൽ നേരിട്ട് പരിശോധന നടത്തിയും പ്രവർത്തന പുരോഗതി വിലയിരുത്താവുന്നതാണ്. പ്രോജക്ടിന്റെ ആദ്യ മൂന്ന് മാസത്തെ പ്രവർത്തനം പൂർണ്ണമായും വിലയിരുത്തിയ ശേഷം പ്രോജക്ടിലെ ഘടകങ്ങളായ വാഹനം ടെക്സനീഷ്യൻസ് എന്നിവരുടെ സേവനം സമീപ ഗ്രാമപഞ്ചായത്തുകളുടെ ആവശ്യ ത്തിനായി വിട്ടുകൊടുക്കുവാൻ കഴിയുമോ എന്ന് പരിശോധിക്കാവുന്നതും പ്രതിഫലം സംബന്ധിച്ച് ഇരു ഗ്രാമപഞ്ചായത്തുകൾക്കും ചർച്ച ചെയ്തതു കൂട്ടായ തീരുമാനം കൈക്കൊള്ളാവുന്നതുമാണ്. ഉപകരണങ്ങൾ വാങ്ങുമ്പോൾ ഒരു സ്റ്റോക്ക് രജിസ്റ്റർ സൂക്ഷിക്കേണ്ടതും കേടായ സാധനങ്ങൾ അതാത് ദിവസം പഞ്ചായത്തിൽ തിരികെ കൊണ്ടുവന്ന് രജിസ്റ്റർ ഓഫ് അൺ സർവ്വീസബിൾ ഐറ്റംസ് എന്ന രജി സ്റ്ററിൽ ചേർക്കേണ്ടതും സാമ്പത്തിക വർഷം അവസാനം ഇപ്രകാരമുള്ള Stock in Register-ഉം Stock out Register-ഉം റീക്കൺസൈൽ ചെയ്യുന്നുവെന്നും തെരുവുവിളക്കും അനുബന്ധ ഉപകരണങ്ങളും വാങ്ങു ന്നതും സംബന്ധിച്ച് സ.ഉ. (സാധാ) നം. 2134/2015/തസ്വഭവ തീയതി 15-7-2015 പ്രകാരമുള്ള കാര്യങ്ങൾ സെക്രട്ടറി ഉറപ്പുവരുത്തേണ്ടതുമാണ്. ഒരു മെയിന്റനൻസ് രജിസ്റ്റർ സൂക്ഷിക്കേണ്ടതും ഇതിന്റെ കൃത്യത പഞ്ചായത്ത് സെക്രട്ടറി പരിശോ ധിച്ച് ഉറപ്പുവരുത്തേണ്ടതുമാണ്. ഈ മാർഗ്ഗരേഖ പ്രകാരം തെരുവ് വിളക്ക് പരിപാലനത്തിനായി തയ്യാറാക്കുന്ന പ്രോജക്ടിൽ ബന്ധ പ്പെട്ട വർക്കിംഗ് ഗ്രൂപ്പുകളുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച വിശദ പരിശോധനയ്ക്ക് ശേഷം പഞ്ചാ യത്ത് സമിതിക്ക് തന്നെ തീരുമാനം എടുക്കാവുന്നതാണ്. മാതൃകാ തെരുവ് വിളക്ക് മെയിന്റനൻസ് രജിസ്റ്റർ തീയതി|ക്രമ | പ്രവർത്തന | വിവരം നൽകുന്ന അറ്റകുറ്റപ്പണി | ഇലക്സ്ട്രീ | നോഡൽ | റിമാർ നം. | രഹിതമായ | ആളിന്റെ പേരും നടത്തിയ ഷ്യന്റെ/ ആഫീസ് | കസ് തെരുവ് ഫോൺ നമ്പരും തീയതി കോൺട്രാ | റുടെ ഒപ്പ വിളക്ക് ക്ടറുടെ പോസ്റ്റ് നം/ 63ಣ್ಣ പ്രദേശം/ വാർഡ് "ലോക വ്യോജനദിനാഘോഷ പരിപാടി 2015 ഒക്ടോബർ 1" ന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും സംഘടിപ്പിക്കേണ്ട പരിപാടികൾ - നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (പി.എസ്) വകുപ്പ്, നം. പി.എസ2/736/15/തസ്വഭവ, Typm, തീയതി 10-9-2015) വിഷയം :- തസ്വഭവ- "ലോക വ്യോജനദിനാഘോഷ പരിപാടി 2015 ഒക്ടോബർ 1" ന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും സംഘടിപ്പിക്കേണ്ട പരിപാടികൾ - നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്,