Panchayat:Repo18/vol1-page0601

From Panchayatwiki

Rule 15 K. P.R. (പൊതു കക്കൂസുകൾ ...........ശുചീകരണം)ചട്ടങ്ങൾ 601 (2) അങ്ങനെയുള്ള സംഭരണികൾ എല്ലാ സമയത്തും ശരിയായ നിലയിൽ വയ്ക്കക്കേണ്ടതും, പഞ്ചായത്ത് അതതു സമയം രേഖാമൂലമുള്ള നോട്ടീസിനാൽ നിർദ്ദേശിക്കുന്നത്രയും എണ്ണം അങ്ങ നെയുള്ള സ്ഥലത്ത് ഏർപ്പാടാക്കേണ്ടതുമാണ്. (3) എല്ലാ പരിസരങ്ങളുടേയും ഉടമസ്ഥരും, താമസക്കാരും, എല്ലാ ഗാർഹിക ചവറുകളും, വ്യാവസായിക അവശിഷ്ടങ്ങളും, സ്ഥാപനങ്ങളിൽ നിന്നുള്ള ചവറുകളും, പൊടി, ചാരം, എച്ചിലു കൾ, ചവറുകൾ എന്നിവ അവരവരുടെ സ്ഥലങ്ങളിൽനിന്നും ശേഖരിക്കേണ്ടതും അവ പഞ്ചായത്ത് അതത് സമയം പൊതുനോട്ടീസിനാൽ നിർദ്ദേശിക്കുന്ന സമയത്ത് പൊതുസംഭരണികളിലോ, ഡിപ്പോ യിലോ അഥവാ ചവറുകൾ താല്ക്കാലികമായി നിക്ഷേപിക്കുന്നതിന് ഏർപ്പാടാക്കിയിട്ടുള്ള സ്ഥലത്തോ നിക്ഷേപിക്കുകയോ അഥവാ പഞ്ചായത്ത് ഇക്കാര്യത്തിനായി ഏർപ്പാടാക്കിയിട്ടുള്ളതോ തിരിച്ചറി ഞ്ഞിട്ടുള്ളതോ ആയ ആളുകൾക്ക് കൈമാറുകയോ ചെയ്യുവാൻ ബാദ്ധ്യസ്ഥരാണ്. 12. ചവറോ മാലിന്യങ്ങളോ നീക്കം ചെയ്യുന്നതിന് ഉടമസ്ഥനുമായോ താമസക്കാരനു മായോ ഉള്ള കരാർ.-1996-ലെ കേരള പഞ്ചായത്ത് രാജ് (കരാർ) ചട്ടങ്ങളിൽ എന്തുതന്നെ അടങ്ങി യിരുന്നാലും, പഞ്ചായത്തിന്, ഏതെങ്കിലും പരിസരങ്ങളുടെ ഉടമസ്ഥനുമായോ കൈവശക്കാരനു മായോ, അതിന് യുക്തമെന്ന് തോന്നുന്ന നിബന്ധനകളിൻമേലും വ്യവസ്ഥകളിൻമേലും, അതത് സമയം പഞ്ചായത്ത് തീരുമാനിക്കുന്ന അങ്ങനെയുള്ള നിരക്കിലുള്ള ഫീസ് അടച്ച് ആ സ്ഥലങ്ങ ളിൽ നിന്നുള്ള ചവറോ മാലിന്യമോ നീക്കം ചെയ്യുന്നതിന് കരാറിലേർപ്പെടാവുന്നതാണ്. 13. വീടുവീടാന്തരമുള്ള ചവറ ശേഖരണം ഏർപ്പെടുത്തൽ.-(1) പഞ്ചായത്തിന്, പഞ്ചായത്ത് പ്രദേശത്തോ അതിന്റെ ഭാഗത്തോ വീടുവീടാന്തരമുള്ള ചവറിന്റെയോ അസഹ്യതയുണ്ടാക്കുന്ന മറ്റു വസ്തുക്കളുടെയോ ശേഖരണം ഏർപ്പെടുത്താവുന്നതും അതിലേക്കായി പഞ്ചായത്ത്, അതതു സമയം, ഒരുത്തരവു മൂലം, ഏതെല്ലാം മണിക്കുറുകൾക്കിടയിൽ ഒരു വീടിന്റെയോ പരിസരങ്ങളുടെയോ ഭൂമി യുടെയോ കൈവശക്കാരൻ അയാളുടെ വീടിന്റെയോ പരിസരങ്ങളുടെയോ ഭൂമിയുടെയോ അല്ലെങ്കിൽ അയാളുടെ വീടുമായോ, പരിസരവുമായോ, ഭൂമിയുമായോ ചേർന്ന പൊതു തെരുവിലോ പഞ്ചായത്ത് പ്രത്യേകം പറണേന്തക്കാവുന്നപ്രകാരം, ചവറോ അസഹ്യതയുണ്ടാക്കുന്ന വസ്തുക്കളോ, ഈ ആവശ്യ ത്തിന് പഞ്ചായത്ത് നൽകുന്ന ശരിയായ സംഭരണിയിലോ, പഞ്ചായത്ത് പ്രത്യേകം പറഞ്ഞിട്ടുള്ള വലി പ്പത്തിലും മാതൃകയിലുമുള്ള സംഭരണിയിലോ, അങ്ങനെയുള്ള ചവറുകളോ അസഹ്യതയുണ്ടാക്കുന്ന വസ്തുക്കളോ, പഞ്ചായത്തിന്റെ ജീവനക്കാരോ ഈ ആവശ്യത്തിലേക്ക് വേണ്ടി പഞ്ചായത്ത് ടുത്തിയിട്ടുള്ള കരാറുകാരോ നീക്കം ചെയ്യുന്നതിലേക്കുവേണ്ടി, കൊണ്ടുവയ്ക്കക്കേണ്ടതാണെന്ന് പരസ്യം ചെയ്യേണ്ടതാണ്. (2) പഞ്ചായത്ത് പ്രത്യേകം പറഞ്ഞിട്ടുള്ള സമയത്തിലല്ലാതെയും (1)-ാം ഉപചട്ടപ്രകാരം നൽകി യിട്ടുള്ളതോ നിർദ്ദേശിച്ചിട്ടുള്ളതോ ആയ സംഭരണിയിലല്ലാതെയും ഒരു പൊതുനിരത്തിൽ യാതൊ രാളും ചവറുകളോ, അസഹ്യതയുണ്ടാക്കുന്ന വസ്തുക്കളോ നിക്ഷേപിക്കാൻ പാടില്ലാത്തതാണ്. 14, ചവറും മറ്റു ഖരമാലിന്യങ്ങളും പഞ്ചായത്തിന്റെ സ്വത്തായിരിക്കുമെന്ന്.-പഞ്ചായത്തിന്റെ ജീവനക്കാരോ കരാറുകാരോ ശേഖരിക്കുന്ന എല്ലാ ചവറും, ഖരമാലിന്യങ്ങളും, പൊതുസംഭരണിക ളിലും, ഡിപ്പോകളിലും, സ്ഥലത്തും അടിഞ്ഞുകൂടിയിട്ടുള്ള മൃഗശവങ്ങളും പഞ്ചായത്തിന്റെ സ്വത്ത് ആയി രിക്കുന്നതാണ്. 15, ഖരമാലിന്യങ്ങൾ ആത്യന്തികമായി കൈയൊഴിക്കുന്നതിനുള്ള വ്യവസ്ഥകൾ.-(1) മാലി ന്യങ്ങൾ ആത്യന്തികമായി കൈയൊഴിക്കുന്ന ആവശ്യത്തിലേക്കായി പഞ്ചായത്ത് പ്രദേശത്തിന്റെ ഉള്ളിലോ വെളിയിലോ ആയി ഓരോ പഞ്ചായത്തും അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തുകയും വിജ്ഞാപനം ചെയ്യുകയും ചെയ്യേണ്ടതാണ്. പഞ്ചായത്തുകൾ മാസ്റ്റർപ്ലാൻ തയ്യാറാക്കുമ്പോൾ മാലിന്യ നിർമ്മാർജ്ജനത്തിനുള്ള സംവിധാനംകൂടി അതിൽ ഉൾപ്പെടുത്തേണ്ടതും ഇതിനാവശ്യമായ സ്ഥലം പഞ്ചായത്ത് കണ്ടെത്തേണ്ടതുമാണ്. (2) (1)-ാം ഉപചട്ടപ്രകാരം സ്ഥലം വിജ്ഞാപനം ചെയ്യുമ്പോൾ ആരോഗ്യസംബന്ധവും പരി സ്ഥിതിപരവുമായ വശങ്ങൾ പഞ്ചായത്ത് പരിഗണനയിൽ എടുക്കേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ