Panchayat:Repo18/vol1-page0598

From Panchayatwiki
Revision as of 05:26, 6 January 2018 by Sajithomas (talk | contribs) ('1998-ലെ കേരള പഞ്ചായത്ത് രാജ (പൊതുകക്കുസുകൾ, മുതപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

1998-ലെ കേരള പഞ്ചായത്ത് രാജ (പൊതുകക്കുസുകൾ, മുതപ്പുരകൾ, കുളിസ്ഥലങ്ങൾ എന്നിവയുടെ നിർമ്മാണവും സംരക്ഷണവും സ്വകാര്യ പരിസരങ്ങളിലെ ശുചീകരണവും) ചട്ടങ്ങൾ എസ്. ആർ. ഒ. നമ്പർ 334/98-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 219-ാം വകുപ്പും 254-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (xx) ഉം (xxxiv) ഉം ഖണ്ഡങ്ങളും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാ ക്കുന്നു. അതായത്.- ചട്ടങ്ങൾ 1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1998-ലെ കേരള പഞ്ചായത്ത് രാജ് (പൊതുകക്കുസുകൾ, മൂത്രപ്പുരകൾ, കുളിസ്ഥലങ്ങൾ എന്നിവയുടെ നിർമ്മാണവും സംരക്ഷണവും സ്വകാര്യ പരിസരങ്ങളിലെ ശുചീകരണവും) ചട്ടങ്ങൾ എന്നു പേർ പറയാം. (2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്. 2. നിർവ്വചനങ്ങൾ.-ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റ് വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം,- (എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥ മാകുന്നു; (ബി) 'പഞ്ചായത്ത് എന്നാൽ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (എ) ഖണ്ഡപ്രകാരം രൂപീകരിച്ച ഒരു ഗ്രാമപഞ്ചായത്ത് എന്നർത്ഥമാകുന്നു; (സി) ‘സെക്രട്ടറി' എന്നാൽ ഒരു ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു; (ഡി) ‘വകുപ്പ് എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു; (ഇ) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്ക് നൽകപ്പെട്ടിട്ടുള്ള അർത്ഥം, യഥാക്രമം, ഉണ്ടായിരിക്കുന്നതാണ്. 3. പൊതുകക്കുസുകൾ ഏർപ്പെടുത്തൽ.-പഞ്ചായത്ത്, യുക്തവും സൗകര്യപ്രദവുമായ സ്ഥല ങ്ങളിൽ വേണ്ടത്ര പൊതുകക്കുസുകൾ ഏർപ്പെടുത്തുകയും പരിപാലിക്കുകയും ചെയ്യേണ്ടതും അവ ദിവസവും വൃത്തിയാക്കിക്കുകയും ശരിയായ നിലയിൽ സൂക്ഷിപ്പിക്കേണ്ടതുമാണ്. 4. പൊതുകക്കുസുകൾക്ക് ലൈസൻസ് നൽകൽ.-(1) പഞ്ചായത്തിന്, പൊതു ഉപയോഗ ത്തിനായി കക്കൂസ് ഏർപ്പെടുത്തുന്നതിനും പരിപാലിക്കുന്നതിനും ഒരു വർഷത്തിൽ കവിയാത്ത ഏതൊരു കാലയളവിലേക്കും ലൈസൻസ് നല്കാവുന്നതാണ്. (2) യാതൊരാളും (1)-ാം ഉപചട്ടപ്രകാരമുള്ള ഒരു ലൈസൻസ് ഇല്ലാതെ പൊതുകക്കുസ് വയ്ക്കു വാൻ പാടില്ലാത്തതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ