Panchayat:Repo18/vol1-page0592

From Panchayatwiki
Revision as of 04:45, 6 January 2018 by Sajithomas (talk | contribs) ('592 കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും Rule 14...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

592 കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും Rule 14 (i) വാർഷിക ബഡ്ജറ്റും വരവ് ചെലവുകളും, (ii) ചെലവുകൾക്ക് നിദാനമായ രേഖകൾ, (iii) വകമാറ്റി ചെലവ് ചെയ്തിട്ടുണ്ടോ എന്ന്, (iv) നികുതി നിർണ്ണയം, V) നികുതി വസൂലാക്കൽ, vi) പഞ്ചായത്തു നൽകുന്ന ഗ്രാന്റുകൾ, സംഭാവനകൾ, vii) പദ്ധതിയേതര ചെലവുകൾ, ( ( ( (viii) പദ്ധതി ചെലവുകൾ, (ix) അനിവാര്യ ചുമതലകളും ചെലവുകളും, (x) പ്രത്യേക ഫണ്ടുകളുടെ വിനിയോഗം, (xi) ചെലവുകൾ അനുമതിക്കനുസൃതമാണോ എന്ന്, (xii) നടപടിക്രമം പാലിച്ചുകൊണ്ടുതന്നെയാണോ ചെലവ് ചെയ്തിട്ടുള്ളത്, (xiii) പഞ്ചായത്തിന്റെ സാമ്പത്തിക അച്ചടക്കം. (xiv) ഭരണപരമായ കാര്യക്ഷമത, (Xv) നഷ്ടം, പാഴ്സ്ചെലവ്, ധനദുർവിനിയോഗം എന്നിവ ഉണ്ടോ എന്നും ഉണ്ടെങ്കിൽ ബാദ്ധ്യതാ വിവരങ്ങളും, (Xvi) മരാമത്ത് പണികളിലെ കുറ്റങ്ങളും കുറവുകളും, (Xvii) കടബാദ്ധ്യതകളും തിരിച്ചടവ് വിവരങ്ങളും, (Xviii) ഓരോ വികസന മേഖലയ്ക്കും നീക്കി വയ്ക്കാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള തുക ആ മേഖലയ്ക്ക് നീക്കി വച്ചിട്ടുണ്ടോ എന്നും അതനുസരിച്ച ചെലവ് ചെയ്തിട്ടുണ്ടോ എന്നും, (xix) പ്രത്യേക ഘടകപദ്ധതി, ഗിരിവർഗ്ഗ ഉപപദ്ധതി എന്നിവയ്ക്ക് വേണ്ടി നീക്കിവച്ച തുക ആ ഇനങ്ങൾക്ക് വേണ്ടി ചെലവഴിച്ചിട്ടുണ്ടോ എന്ന്, (x) തടസ്സങ്ങൾ (ഒബ്ജക്ഷൻസ്), ചെലവ്, അനുമതി നിരാകരിക്കൽ (ഡിസ് അലവൻസ്) സർചാർജ് ഇനങ്ങൾ, 14. ആഡിറ്റ് റിപ്പോർട്ട് നൽകുന്നതു സംബന്ധിച്ച്-(1) ആഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് ആഡിറ്റ പൂർത്തിയാക്കി കഴിയുന്നതും വേഗം, എന്നാൽ മൂന്ന് മാസം കവിയുന്നതിനുള്ളിൽ, 215-ാം വകുപ്പ (4)-ാം ഉപവകുപ്പിൽ നിഷ്ക്കർഷിച്ചിരിക്കുന്ന വിധത്തിൽ പഞ്ചായത്തിനും സർക്കാർ ഇതിലേക്കായി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനും നൽകേണ്ടതാണ്. ആഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് ബന്ധപ്പെട്ട മേഖലാ പെർഫോമൻസ് ആഡിറ്റർക്കും നൽകേണ്ടതാണ്. (2) പഞ്ചായത്തിന് ലഭിച്ച ആഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് അതിൻമേൽ സെക്രട്ടറി തയ്യാറാക്കിയ കുറിപ്പോടുകൂടി ഇതിലേയ്ക്ക് പ്രത്യേകം വിളിച്ചുകൂട്ടിയ പഞ്ചായത്ത് യോഗത്തിൽ പരിഗണനയ്ക്കായി വയ്ക്കക്കേണ്ടതാണ്. (3) ആഡിറ്റ് റിപ്പോർട്ട് പഞ്ചായത്തിന് ലഭിച്ച ഒരു മാസത്തിനുള്ളിൽ പഞ്ചായത്തിന്റെ പ്രത്യേകം യോഗം കൂടേണ്ടതും റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യേണ്ടതും റിപ്പോർട്ടിലെ പ്രസക്ത പരാമർശ ങ്ങളിൻമേൽ വ്യക്തമായ തീരുമാനമെടുക്കേണ്ടതുമാണ്. 15, ആഡിറ്റ് റിപ്പോർട്ടിൻമേലുള്ള പഞ്ചായത്ത് തീരുമാനം.-(1) ആഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പും റിപ്പോർട്ടിൻമേൽ പഞ്ചായത്ത് എടുത്ത തീരുമാനവും അത്തരം തീരുമാനം എടുത്ത് രണ്ടാഴ്ചയ്ക്കു ള്ളിൽ പെർഫോമൻസ് ആഡിറ്റർക്ക് നൽകേണ്ടതും, അദ്ദേഹം പ്രസ്തുത റിപ്പോർട്ടും തീരുമാന ങ്ങളും വിശദമായി പഠിച്ച് റിപ്പോർട്ടിൻമേലുള്ള തീരുമാനങ്ങളുടെ വെളിച്ചത്തിൽ പഞ്ചായത്ത് കൈക്കൊളേളണ്ട നടപടികളെപ്പറ്റി ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകേണ്ടതും മേൽ നടപടി കൾ നിരീക്ഷിക്കേണ്ടതുമാണ്. (2) ആഡിറ്റ് റിപ്പോർട്ടിന്റെയും അതിൻമേൽ പഞ്ചായത്ത് എടുത്ത തീരുമാനങ്ങളുടെയും പകർപ്പ അതത് പഞ്ചായത്ത് ആഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തേണ്ടതും, എന്നാൽ ബ്ലോക്ക് പഞ്ചായത്തിന്റെ സംഗതിയിൽ ആ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തു

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ