Panchayat:Repo18/vol1-page0755

From Panchayatwiki
Revision as of 09:10, 4 January 2018 by Sandeep (talk | contribs) ('(vii) രണ്ട് ഹെക്ടറുകളോ അല്ലെങ്കിൽ അതിൽ കൂടുതലോ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(vii) രണ്ട് ഹെക്ടറുകളോ അല്ലെങ്കിൽ അതിൽ കൂടുതലോ വിസ്തീർണ്ണമുള്ള ഭൂമിയുടെ ലേഔട്ടിന്റെയോ സബ് ഡിവിഷന്റെയോ കാര്യത്തിൽ ഒരു വൈദ്യുതി ട്രാൻസ്ഫോർമറിന് അനുയോജ്യമായ ഒരു സ്ഥലം വ്യവസ്ഥ ചെയ്യേണ്ടതാണ്; (viii) പ്ലോട്ടുകളുടെ സബ്ഡിവിഷനു വേണ്ടിയുള്ള ലേ ഔട്ടുകളുടെ സംഗതിയിൽ പാർപ്പിടാ വശ്യത്തിനായുള്ള പ്ലോട്ടുകളുടെ എണ്ണം 20 കവിയുന്നിടത്തും, ഭൂമിയുടെ വിസ്തീർണ്ണം 0.5 ഹെക്ടട റിന് മുകളിലും 2 ഹെക്ടർ വരെയുമുള്ള സംഗതിയിൽ ജില്ലാടൗൺപ്ലാനറുടെ അനുമതിയും ഭൂമി യുടെ വിസ്തീർണ്ണം 2 ഹെക്ടർ കവിയുന്നുവെങ്കിൽ ചീഫ്ടൗൺപ്ലാനറുടെ അനുമതിയും നേടേണ്ടതാണ്. (ix) അംഗീകരിക്കപ്പെട്ട ലേ ഔട്ടുകളുടെ ഭാഗമാണ് സൈറ്റ് എങ്കിൽ, സബ്ഡിവിഷൻ ലേ ഔട്ടുകളുടെ പകർപ്പും കൂടി അംഗീകാരത്തിനുള്ള പ്ലാനിന്റെ കൂടെ സമർപ്പിക്കേണ്ടതാണ്. (x) ഉപരിതല ജല നിർഗ്ഗമന സംവിധാനത്തിന് പര്യാപ്തമായ ക്രമീകരണങ്ങൾ വികസനം നടത്തുന്നയാൾ വ്യവസ്ഥ ചെയ്യേണ്ടതാണ്. (x) ഭൂവികസനം നടത്തുന്ന മുഴുവൻ സമയവും സൈറ്റിന്റെ പ്രവേശനസ്ഥലത്തിനടുത്തായി 100 സെന്റീമീറ്റർ x75 സെന്റീമീറ്റർ എന്ന വലിപ്പത്തിൽ കുറയാത്ത ഒരു ബോർഡിൽ പെർമിറ്റിന്റെ വിശദാംശങ്ങൾ ഉടമസ്ഥൻ പ്രദർശിപ്പിക്കേണ്ടതാണ്. അങ്ങനെ പ്രദർശിപ്പിക്കുന്ന വിശദാംശങ്ങളിൽ ഫോൺ നമ്പർ സഹിതമുള്ള ഉടമയുടേയും വികസനം നടത്തുന്ന ആളിന്റെയും പേരും വിലാസവും, നമ്പർ, വിസ്തീർണ്ണം, ഉപയോഗം, വിനോദത്തിനുള്ള തുറസ്സായ സ്ഥലങ്ങളുടെ വിസ്തീർണ്ണം, സ്ഥാനം, റോഡിന്റെ വീതി, ജില്ലാ ടൗൺ പ്ലാനർ/മുഖ്യ ടൗൺ പ്ലാനർ എന്നിവരുടെ അംഗീകാര ത്തിന്റെ നമ്പറും, തീയതിയും, പെർമിറ്റ നമ്പറും, തീയതിയും, തദ്ദേശ സ്വയംഭരണസ്ഥാപനത്തിന്റെ പേരും ഉൾപ്പെടുത്തേണ്ടതാണ്. 32. കച്ചവട (വാണിജ്യ) വികസനത്തിന് വേണ്ടി ഭൂമി സബ് ഡിവിഷനും പ്ലോട്ട വികസനവും ഉൾപ്പെടുത്തിക്കൊണ്ടുള്ള വികസനം.-- ഭൂമി സബ്ഡിവിഷനും പ്ലോട്ട് വികസ നവും ഉൾപ്പെടെയുള്ള എല്ലാ പുതിയ വികസനങ്ങളും താഴെപ്പറയുന്ന വ്യവസ്ഥകൾക്ക് വിധേയമാ യിരിക്കുന്നതാണ്. (i) (a) വികസന പ്രദേശത്തേയ്ക്കുള്ള പ്രവേശന മാർഗ്ഗത്തിന്റെ അല്ലെങ്കിൽ പ്രവേശനം നൽകുന്ന തെരുവിന്റെ വീതി ഏറ്റവും ചുരുങ്ങിയത് 10 മീറ്റർ ആയിരിക്കേണ്ടതാണ്. (b) പത്തിൽ കൂടുതൽ കടകൾ നിരനിരയായുള്ള ഒരു വാണിജ്യകേന്ദ്രത്തിലുടെയുള്ളതോ അവിടേക്ക് നയിക്കുന്നതോ ആയതും, ഉന്തുവണ്ടി, വാഹനം എന്നിവയ്ക്കുള്ള വഴിയായി ഉപയോഗി ക്കാൻ ഉദ്ദേശമുള്ളതുമായ പൊതുവായതോ സ്വകാര്യമായതോ ആയ ഓരോ പുതിയ തെരുവീഥിക്കും വീതി പത്ത് മീറ്ററിൽ കുറയാൻ പാടില്ലാത്തതാകുന്നു. കൂടാതെ 150 മീറ്ററിൽ താഴെ ദൈർഘ്യമുള്ളതും ഒരു വശം അടഞ്ഞതുമായ വഴിയാണ് അതെങ്കിൽ അതിന്റെ വീതി ഏഴ് മീറ്റർ മതിയാകുന്നതാണ്. (ii) തെരുവിനോട് ചേർന്നുള്ള ഓരോ വാണിജ്യപ്ലോട്ടിന്റെയും മുൻവശത്തിന് (മുറ്റം) ഏറ്റവും ചുരുങ്ങിയത് 6 മീറ്റർ വീതിയുണ്ടാകേണ്ടതാണ്. (iii) വാണിജ്യ വികസനത്തിനായി ഉദ്ദേശിക്കുന്ന ലേഔട്ട് നിർദ്ദേശമുള്ള ഒരു പ്ലോട്ടും 60 ചതു രശ്ര മീറ്റർ വിസ്തീർണ്ണത്തിൽ കുറയാൻ പാടില്ലാത്തതാകുന്നു. (iv) വാണിജ്യ വികസനത്തിനായുള്ള ലേ ഔട്ടിനുള്ളിലെ ഓരോ പ്ലോട്ടിനും, തെരുവീഥിയിൽ നിന്നുമുള്ള കെട്ടിടരേഖ 3 മീറ്ററിൽ കുറയാൻ പാടില്ലാത്തതാകുന്നു; (v) വാണിജ്യവികസനത്തിനായുള്ള ലേ ഔട്ടിനുള്ളിൽ വർക്ക്ഷോപ്പ് അല്ലെങ്കിൽ സർവ്വീസ് ഗ്യാരേജ് തുടങ്ങാനുദ്ദേശിക്കുന്ന പ്ലോട്ടിന് 300 ചതുരശ്രമീറ്ററിൽ കുറയാത്ത വിസ്തീർണ്ണവും ശരാ ശരി 12 മീറ്ററിൽ കുറയാത്ത വീതിയും ഉണ്ടായിരിക്കേണ്ടതാണ്. (vi) എല്ലാ പുതിയ വാണിജ്യതെരുവുകളുടെയും പത്ത് പ്ലോട്ടുകളിൽ കൂടുതലായുള്ള ഭൂമി യുടെ സബ്ഡിവിഷന്റെയും ലേഔട്ടിന്റെയും കാര്യത്തിൽ ഡിസ്ട്രിക്ട് ടൗൺ പ്ലാനറുടെ അംഗീ കാരം നേടിയിരിക്കേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ