Panchayat:Repo18/vol1-page0589

From Panchayatwiki
Revision as of 04:28, 6 January 2018 by Sajithomas (talk | contribs) ('Rule 8 K.P.R. (പരിശോധനാ രീതിയും ആഡിറ്റ് സംവിധാനവും) ചട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

Rule 8 K.P.R. (പരിശോധനാ രീതിയും ആഡിറ്റ് സംവിധാനവും) ചട്ടങ്ങൾ 589


    (vii) വകമാറ്റി ചെലവ് ചെയ്തിട്ടുണ്ടോ എന്നും ഓരോ വികസന മേഖലയ്ക്കും നീക്കി വയ്ക്കാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള തുക ആ മേഖലയ്ക്ക് നീക്കിവച്ചിട്ടുണ്ടോ എന്നും അതനുസരിച്ച ചെലവ് ചെയ്തിട്ടുണ്ടോ എന്നും; (viii) പ്രത്യേക ഘടകപദ്ധതിക്കും (എസ്.സി.പി) ഗിരിവർഗ്ഗ ഉപപദ്ധതിക്കും (ടി.എസ്.പി) വേണ്ടി നീക്കിവച്ച തുക ആ ഇനങ്ങൾക്ക് വേണ്ടിതന്നെ ചെലവഴിച്ചിട്ടുണ്ടോ എന്ന്; (ix) ചെലവ സംബന്ധിച്ച് രേഖകൾ പൂർണ്ണമാണോ എന്ന്; (x) നടപടിക്രമം പാലിച്ചുകൊണ്ട് തന്നെയാണോ ചെലവ് ചെയ്തിട്ടുള്ളത് എന്ന്; (xi) പദ്ധതിയേതര ചെലവുകൾ; (xii) പദ്ധതി ചെലവുകൾ; (xiii) പഞ്ചായത്തിന്റെ കടബാദ്ധ്യതകളും തിരിച്ചടവ് വിവരങ്ങളും, (xiv) വാർഷിക ബഡ്ജറ്റും ചെലവുകളും തമ്മിൽ പൊരുത്തക്കേടുണ്ടോ എന്ന്; (XV) സാമ്പത്തിക ഇടപാടുകൾ സുതാര്യമാണോ എന്ന്; (Xvi) കരാർ പണികളും മറ്റ് മരാമത്ത് പണികളും ചട്ട പ്രകാരം നടത്തുന്നുണ്ടോ എന്ന്; (Xvii) പഞ്ചായത്ത് അതിന്റെ അനിവാര്യ ചുമതലകൾ നിർവ്വഹിക്കുന്നുണ്ടോ എന്ന്; (Xviii) പഞ്ചായത്ത് യോഗങ്ങളും സ്റ്റാൻഡിംഗ് കമ്മിറ്റി യോഗങ്ങളും അവയുടെ തീരുമാന ങ്ങളും നടപടി ക്രമമനുസരിച്ച് തന്നെയാണോ എന്ന്; (xix) തീരുമാനങ്ങൾ യഥാവിധി നടപ്പാക്കുന്നുണ്ടോ എന്ന്; (xx) ഗ്രാമ പഞ്ചായത്തുകളിൽ ഗ്രാമസഭകൾ നിയമപ്രകാരം കൂടുന്നുണ്ടോ എന്ന്; (xxi) ആഫീസ് ഭരണത്തിന്റെ കാര്യക്ഷമത, (xxii) ജീവനക്കാരുടെ ജോലി വിഭജനം പുതുക്കി നിശ്ചയിക്കേണ്ടതുണ്ടോ എന്ന്; (xxiii) പഞ്ചായത്തിന്റെ വിവിധ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തൽ, 7. പെർഫോമൻസ് ആഡിറ്റ് റിപ്പോർട്ടിൽ ഉൾപ്പെടുത്തേണ്ട മറ്റു കാര്യങ്ങൾ.-(1) പെർഫോ മൻസ് ആഡിറ്റ് റിപ്പോർട്ടിൽ, പഞ്ചായത്തിലെ വരവ് ചെലവ് കണക്കുകളെ സംബന്ധിച്ചും, നടപടി ക്രമങ്ങളെക്കുറിച്ചും പണമിടപാടുകളെക്കുറിച്ചുമുള്ള പരാമർശങ്ങൾക്കും നിഗമനങ്ങൾക്കും പുറമേ, നിയമവിധേയമല്ലാത്തതോ നിയമ വിരുദ്ധമായതോ ആയ ഏതെങ്കിലും ചെലവുകൾ പഞ്ചായത്ത് ചെയ്തിട്ടുണ്ടെങ്കിൽ അവയെപ്പറ്റിയും പഞ്ചായത്തിന് ഏതെങ്കിലും ധനനഷ്ടമോ പാഴ്ചചെലവുകളോ ഉണ്ടായിട്ടുണ്ടെങ്കിൽ അവയെപ്പറ്റിയും ഏതെങ്കിലും ധനദുർവിനിയോഗം സംഭവിച്ചിട്ടുണ്ടെങ്കിൽ അതി നെപ്പറ്റിയുള്ള വിവരങ്ങൾ അടങ്ങിയിരിക്കേണ്ടതും അത്തരം നഷ്ടം, പാഴ്സ്ചെലവ്, ധനദുർവിനിയോഗം എന്നിവയ്ക്ക് ഉത്തരവാദികളാരാണെന്ന് വ്യക്തമാക്കേണ്ടതുമാണ്. (2) ഇപ്രകാരം ഉത്തരവാദിത്വം നിർണ്ണയിക്കപ്പെട്ട സംഗതിയിൽ അനന്തര നടപടികളെടുക്കുന്ന തിന് പെർഫോമൻസ് ആഡിറ്റ് ടീം വ്യക്തമായ നിർദ്ദേശം പഞ്ചായത്തിന് നൽകേണ്ടതാണ്. 8. പെർഫോമൻസ് ആഡിറ്റ് റിപ്പോർട്ട് പരിഗണിക്കൽ.-(1) പെർഫോമൻസ് ആഡിറ്റ് റിപ്പോർട്ട പഞ്ചായത്ത് പ്രസിഡന്റിന് ലഭിച്ചു കഴിഞ്ഞാൽ അദ്ദേഹം അത് പഞ്ചായത്തിന്റെ അടുത്ത യോഗ ത്തിൽ പരിഗണനയ്ക്ക് വയ്ക്കക്കേണ്ടതും പഞ്ചായത്ത് അത് ചർച്ച ചെയ്ത് മേൽനടപടികൾക്കായി തീരുമാനം എടുക്കേണ്ടതുമാണ്. (2) റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച തെറ്റുകൾ തിരുത്തിയും ശുപാർശകൾ നടപ്പിലാക്കിയും ഒരു മാസത്തിനുള്ളിൽ പ്രസിഡന്റ് പെർഫോമൻസ് ആഡിറ്റ് അതോറിറ്റി അധികാരപ്പെടുത്തിയ ഉദ്യോഗ സ്ഥന് മറുപടി നൽകേണ്ടതാണ്. (3) പെർഫോമൻസ് ആഡിറ്റ് റിപ്പോർട്ടിന്റെയും അതിൻമേലുള്ള പഞ്ചായത്ത് തീരുമാനത്തിന്റെയും പ്രസിഡന്റ് പെർഫോമൻസ് ആഡിറ്റ് അതോറിറ്റി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് നൽകിയ മറുപടിയുടെയും പകർപ്പുകൾ, സെക്രട്ടറി, ആഡിറ്റർക്ക് നൽകേണ്ടതും അവരുടെ പകർപ്പുകൾ അതത് പഞ്ചായത്ത് ആഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തേണ്ടതും, എന്നാൽ ബ്ലോക്ക് പഞ്ചാ യത്തിന്റെ സംഗതിയിൽ ആ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഗ്രാമ പഞ്ചായത്തുക

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ