Panchayat:Repo18/vol1-page0149
125. വോട്ടു ചെയ്യലിന്റെ രഹസ്യസ്വഭാവം പരിപാലിക്കൽ.-(1) ഒരു തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തുകയോ എണ്ണുകയോ ചെയ്യുന്നതു സംബന്ധിച്ച് ഏതെങ്കിലും കർത്തവ്യം നിർവ്വ ഹിക്കുന്ന ഏതൊരു ഉദ്യോഗസ്ഥനും, ക്ലാർക്കും, ഏജന്റും, അല്ലെങ്കിൽ മറ്റ് ആളും, വോട്ടു ചെയ്യ ലിന്റെ രഹസ്യസ്വഭാവം പരിപാലിക്കുകയും പരിപാലിക്കാൻ സഹായിക്കുകയും ചെയ്യേണ്ടതും, അങ്ങ നെയുള്ള രഹസ്യസ്വഭാവപരിപാലനം ലംഘിക്കാൻ ഇടയാക്കുന്ന യാതൊരു വിവരത്തെക്കുറിച്ചും (ഏതെങ്കിലും നിയമത്താലോ നിയമത്തിൻകീഴിലോ അധികാരപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ഉദ്ദേ ശത്തിനല്ലാതെ) ആർക്കും അറിവുകൊടുക്കാൻ പാടില്ലാത്തതുമാകുന്നു. (2) (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾ ലംഘിക്കുന്ന ഏതൊരാളും ആറ് മാസത്തോളമാകാവുന്ന തടവുശിക്ഷയോ പിഴശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടുന്നതാകുന്നു. 126. ഉദ്യോഗസ്ഥൻമാർ മുതലായവർ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികൾക്കു വേണ്ടി പ്രവർത്തിക്കുകയോ വോട്ടു ചെയ്യുന്നതിനെ സ്വാധീനിക്കുകയോ ചെയ്യാൻ പാടി ല്ലെന്ന്.-(1) തിരഞ്ഞെടുപ്പിലെ ഒരു ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ വരണാധികാരിയോ അസി സ്റ്റന്റ് വരണാധികാരിയോ ഒരു തിരഞ്ഞെടുപ്പിലെ പ്രിസൈഡിംഗ് ആഫീസറോ പോളിംഗ് ആഫീ സറോ അല്ലെങ്കിൽ ഒരു തിരഞ്ഞെടുപ്പു സംബന്ധിച്ച ഏതെങ്കിലും കർത്തവ്യം നിർവ്വഹിക്കുന്ന ഏതെ ങ്കിലും ഉദ്യോഗസ്ഥനോ ജീവനക്കാരനോ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പിലോ, കാര്യനിർവ്വഹണത്തിലോ ഒരു സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പിന്റെ വിജയസാദ്ധ്യത വർദ്ധിപ്പിക്കുവാനുള്ള ഏതെങ്കിലും പ്രവൃത്തി (വോട്ടു നൽകുന്നതൊഴികെ) ചെയ്യാൻ പാടുള്ളതല്ല. (2) മുൻപറഞ്ഞ പ്രകാരമുള്ള യാതൊരാളും, പോലീസ് സേനയിലെ യാതൊരംഗവും (എ) ഒരു തിരഞ്ഞെടുപ്പിൽ ഏതെങ്കിലും ആളെ അയാളുടെ വോട്ടു നല്കാൻ പ്രേരിപ്പിക്കുകയോ (ബി) ഏതെങ്കിലും ആളെ ഒരു തിരഞ്ഞെടുപ്പിൽ തന്റെ വോട്ടു നല്കുന്നതിൽനിന്ന് പിന്തി രിപ്പിക്കുകയോ, (സ) ഒരു തിരഞ്ഞെടുപ്പിൽ ഏതെങ്കിലും ആൾ വോട്ടു ചെയ്യുന്നതിനെ ഏതെങ്കിലും രീതി യിൽ സ്വാധീനിക്കുകയോ, ചെയ്യുന്നതിന് പരിശ്രമിക്കുവാൻ പാടുള്ളതല്ല. (3) (1)-ാം ഉപവകുപ്പിലെയോ (2)-ാം ഉപവകുപ്പിലെയോ വ്യവസ്ഥകൾ ലംഘിക്കുന്ന ഏതൊ രാളും മൂന്നു വർഷത്തോളമാകാവുന്ന തടവുശിക്ഷയോ പിഴശിക്ഷയോ അല്ലെങ്കിൽ രണ്ടുംകൂടിയോ നല്കി ശിക്ഷിക്കപ്പെടുന്നതാകുന്നു. (4) (3)-ാം ഉപവകുപ്പിൻകീഴിൽ ശിക്ഷിക്കപ്പെടാവുന്ന കുറ്റം കോഗനൈസബിൾ ആയിരിക്കു ന്നതാണ്. 127. പോളിങ്ങ് സ്റ്റേഷനിലോ അതിനടുത്തോ വച്ച് വോട്ടു പിടിക്കുന്നതിനുള്ള നിരോ ധനം.-(1) യാതൊരാളും പോളിങ്ങ് നടക്കുന്ന ഏതെങ്കിലും പോളിങ്ങ് സ്റ്റേഷനിൽ, വോട്ടെടുപ്പ് നട ത്തുന്ന തീയതിയിലോ തീയതികളിലോ, ആ പോളിങ്ങ് സ്റ്റേഷനകത്തു വച്ചോ പോളിങ്ങ് സ്റ്റേഷന്റെ ഇരുനൂറ് മീറ്റർ ദൂരത്തിനകത്തുള്ള ഏതെങ്കിലും പൊതുസ്ഥലത്തോ സ്വകാര്യസ്ഥലത്തോ വച്ചോ താഴെപ്പറയുന്ന പ്രവൃത്തികളിൽ ഏതെങ്കിലും, അതായത്:- (എ) വോട്ടുപിടിക്കുകയോ, അല്ലെങ്കിൽ (ബി) ഏതെങ്കിലും സമ്മതിദായകന്റെ വോട്ടിനായി അഭ്യർത്ഥിക്കുകയോ, അല്ലെങ്കിൽ (സ) ഏതെങ്കിലും പ്രത്യേക സ്ഥാനാർത്ഥിക്കുവേണ്ടി വോട്ട് ചെയ്യാതിരിക്കാൻ ഏതെങ്കിലും സമ്മതിദായകനെ പ്രേരിപ്പിക്കുകയോ, അല്ലെങ്കിൽ (ഡി) ആ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാതിരിക്കാൻ ഏതെങ്കിലും സമ്മതിദായകനെ പ്രേരി പ്പിക്കുകയോ, അല്ലെങ്കിൽ