Panchayat:Repo18/vol1-page0583

From Panchayatwiki
Revision as of 03:47, 6 January 2018 by Sajithomas (talk | contribs) ('Rule 17 K.P.R. (പൊതുമരാമത്ത് പണികളുടെ നടത്തിപ്പ്) ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

Rule 17 K.P.R. (പൊതുമരാമത്ത് പണികളുടെ നടത്തിപ്പ്) ചട്ടങ്ങൾ 583 (4) ആറ് ലക്ഷം രൂപയിലധികം എസ്റ്റിമേറ്റ് തുകയുള്ള ഒരു പണിയുടെ അഞ്ചു ശതമാനം പണി കൾ സാദ്ധ്യമാകുന്നിടത്തോളം ഒരു എക്സസിക്യൂട്ടീവ് എൻജിനീയർ ടെസ്റ്റ് ചെക്ക് ചെയ്യേണ്ടതാണ്. (5) (2)-ാം ഉപചട്ടപ്രകാരം അളവുകൾ രേഖപ്പെടുത്തുന്നതിനും (3)-ാം ഉപചട്ടപ്രകാരം ചെക്ക് മെഷർമെന്റ് നടത്തുന്നതിനും (4)-ാം ഉപചട്ടപ്രകാരം ടെസ്റ്റ് ചെക്ക് ചെയ്യുന്നതിനും ചുമതലയുള്ള എഞ്ചിനീയർ ലഭ്യമല്ലാത്ത പക്ഷം സർക്കാർ ഇതിലേക്കായി പൊതുവായോ പ്രത്യേകമായോ ഉത്ത രവുമൂലം അധികാരപ്പെടുത്തിയ എഞ്ചിനീയർക്ക് ഈ ചുമതലകൾ നിർവ്വഹിക്കാവുന്നതാണ്. x X x X) '[(6) ഏതൊരു പൊതുമരാമത്തു പണിയെ സംബന്ധിച്ചും അതതു സംഗതിപോലെ കരാറുകാ രനോ ഗുണഭോക്താക്കളുടെ സമിതിക്കോ അളവു പുസ്തകത്തിൽ രേഖപ്പെടുത്തിയ അളവുകളെ ആധാരമാക്കിയല്ലാതെയും ചെയ്ത പണിയുടെ ഗുണനിലവാരം ഉറപ്പുവരുത്താതെയും ഭാഗിക പേയ്ക്കുമെന്റോ അവസാനപേയ്ക്കുമെന്റോ അനുവദിക്കാൻ പാടുള്ളതല്ല. (7) ഒരു പൊതുമരാമത്തു പണി പൂർത്തിയായിക്കഴിഞ്ഞാൽ കരാറുകാരനോ ഗുണഭോക്സത്യ സമിതിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി കൺവീനറോ അതതു സംഗതിപോലെ വിവരം പഞ്ചായത്ത് സെക്രട്ടറിയെയും പഞ്ചായത്ത് എഞ്ചിനീയറെയും രേഖാമൂലം അറിയിക്കേണ്ടതും അപ്രകാരം അറി യിപ്പു കിട്ടി ഒരാഴ്ചയ്ക്കകം പണികളുടെ അളവെടുക്കലും ചെക്കമെഷർമെന്റ് നടത്തലും പൂർത്തി യാക്കേണ്ടതും അതിനു ശേഷം രണ്ടാഴ്ചയ്ക്കകം പണിയുടെ അവസാന പേയ്ക്കുമെന്റ് നടത്തേണ്ട തുമാണ്.) 16. പൊതുമരാമത്ത് പണികൾക്കുള്ള സാധനസാമഗ്രികൾ വാങ്ങുന്നതിനുള്ള നടപടിക്രമം:- (1) 4-ാം ചട്ടപ്രകാരം ക്ഷമതയുള്ള അധികാരസ്ഥാനത്തിന്റെ ഭരണാനുമതി ഇല്ലാതെയും ആവശ്യ മായ ഫണ്ട് അലോട്ടമെന്റ് ഇല്ലാതെയും യാതൊരു പഞ്ചായത്തും യാതൊരുവിധ സാധനസാമഗ്രി കളും വാങ്ങുവാൻ പാടില്ലാത്തതാണ്. (2) ഒരു പഞ്ചായത്ത് ഏതെങ്കിലും സാധനസാമഗ്രികൾ വാങ്ങുന്നതിന് 8-ഉം 9-ഉം 10-ഉം ചട്ടങ്ങ ളിലെ നിബന്ധനകൾ അതേപടി പാലിക്കേണ്ടതാണ്. എന്നാൽ,- (എ) കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള സ്ഥാപ നത്തിൽ നിന്നോ; (ബി) നിലവിലുള്ള ഏതെങ്കിലും ചട്ടങ്ങളാലോ ഉത്തരവുകളാലോ സാധനസാമഗ്രികളുടെ വില സർക്കാർ നിശ്ചയിച്ചിട്ടുള്ള സംഗതിയിലോ; (സി) സംസ്ഥാന സർക്കാരുമായോ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സപ്ലെസ് ആന്റ് ഡിസ്പോസൽ ഡയറക്ടർ ജനറലുമായോ സാധനങ്ങൾ സപ്പെ ചെയ്യുന്നതിന് അപ്പപ്പോൾ പ്രാബ ല്യത്തിലുള്ള റേറ്റ് കോൺട്രാക്സ്ടിൽ ഏർപ്പെട്ടിട്ടുള്ള സ്ഥാപനങ്ങളിൽ നിന്നോ; (ഡി) നിശ്ചിത സ്റ്റാന്റേർഡിലും സ്പെസിഫിക്കേഷനിലും സാധനസാമഗ്രികൾ നിർമ്മിക്കു കയും വിൽക്കുകയും ചെയ്യുന്ന സ്ഥായിയായിട്ടുള്ള ഏതെങ്കിലും സ്ഥാപനത്തിൽ നിന്നോ,- സാധനസാമഗ്രികൾ വാങ്ങുന്നതിന് പ്രസ്തുത ചട്ടങ്ങളിലെ നടപടിക്രമം ആവശ്യമില്ലാത്തതാണ്. 17. പൊതുമരാമത്ത് പണിയുടെ സംക്ഷിപ്ത വിവരം ഗ്രാമസഭയിൽ വയ്ക്കുകയും പണി സ്ഥലത്ത് പ്രദർശിപ്പിക്കുകയും ചെയ്യണമെന്ന്.-(1) ഒരു പൊതുമരാമത്ത് പണിയെ സംബന്ധിച്ച 6. Sub-rule (6) omitted by S.R.O. No. 440/98, w.e.f 28-5-1998. The omitted sub-rule (6) read as follows:- " (6) പണികളുടെ അളവുകളെടുക്കലും ചെക്ക് മെഷർമെന്റ് നടത്തലും പ്രസിഡന്റിന്റെ അല്ലെങ്കിൽ പ്രസിഡന്റ് അധികാരപ്പെടുത്തുന്ന ഒരു പഞ്ചായത്തംഗത്തിന്റെ സാന്നിദ്ധ്യത്തിൽ ആയിരിക്കേണ്ടതും അളവു പുസ്തകത്തിൽ അദ്ദേഹം താഴെപ്പറയും പ്രകാരം സാക്ഷ്യപ്പെടുത്തേണ്ടതുമാണ്:- മേൽ പറയുന്ന അളവുകൾ എന്റെ സാന്നിദ്ധ്യത്തിൽ അളന്നു തിട്ടപ്പെടുത്തുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള താണെന്ന് സാക്ഷ്യപ്പെടുത്തുന്നു."

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ