Panchayat:Repo18/vol1-page0233

From Panchayatwiki
Revision as of 13:20, 5 January 2018 by Amalraj (talk | contribs) (''''വിശദീകരണം 1.-'''ഈ വകുപ്പിൽ ‘എടുപ്പ് എന്നതിൽ ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

വിശദീകരണം 1.-ഈ വകുപ്പിൽ ‘എടുപ്പ് എന്നതിൽ ഒരു പരസ്യം എന്ന നിലയ്ക്കക്കോ പരസ്യം വയ്ക്കാനുള്ള സാധനമായോ ഉപയോഗിക്കുന്നതും, ചക്രങ്ങളിൻമേൽ വയ്ക്കുന്നതുമായ ചലനക്ഷമമായ ഏതൊരു ബോർഡും ഉൾപ്പെടുന്നതാകുന്നു.

വിശദീകരണം 2.-ഈ വകുപ്പിൽ 'സ്കൈസൈൻ’ എന്നതിന് ഏതെങ്കിലും ഭൂമിയിലോ കെട്ടിടത്തിൽമേലോ ചുവരിൻമേലോ എടുപ്പിൻമേലോ അല്ലെങ്കിൽ അതിന്റെ മുകളിലോ, ഏതെങ്കിലും തൂണോ കഴയോ സ്തംഭമോ ചട്ടക്കുടോ താങ്ങായുള്ള മറ്റ് ഏതെങ്കിലുമോ പൂർണ്ണമായോ ഭാഗികമായോ താങ്ങി നിർത്തുന്നതോ അതോടുചേർത്തുവച്ചിട്ടുള്ളതോ ആയതും ആകാശത്തിൽ പ്രദർശി പ്പിക്കുന്നതും അതിന്റെ ഏതെങ്കിലും ഭാഗം പൊതുസ്ഥലത്തുള്ള ഏതെങ്കിലും സ്ഥാനത്തുനിന്ന് ആകാശത്തിനെതിരെ കാണപ്പെടുന്നതുമായ ഏതെങ്കിലും പരസ്യം എന്നർത്ഥമാകുന്നതും, അതിൽ അങ്ങനെയുള്ള ഏതെങ്കിലും തൂണിന്റെയോ കഴയുടെയോ സ്തംഭത്തിന്റെയോ ചട്ടക്കുടിന്റെയോ മറ്റു താങ്ങിന്റെയോ സമസ്തഭാഗവും ഉൾപ്പെടുന്നതുമാകുന്നു. 'സ്കൈസൈൻ’ എന്നതിൽ ഏതെങ്കിലും പരസ്യത്തിന്റെ ആവശ്യത്തിനായി ഏതെങ്കിലും ഭൂമിയിലോ കെട്ടിടത്തിൻമേലോ എടുപ്പിൻമേലോ അല്ലെങ്കിൽ അതിന്റെ മുകളിലോ അല്ലെങ്കിൽ ഏതെങ്കിലും പൊതുസ്ഥലത്തിൻമേലോ അതിന്റെ മുകളിലോ പൂർണ്ണമായോ ഭാഗികമായോ ഉപയോഗപ്പെടുത്തുന്ന ഏതെങ്കിലും ബലൂണോ പാരച്ചുട്ടോ അതുപോലുള്ള മറ്റുപകരണമോകൂടി ഉൾപ്പെടുന്നതും, എന്നാൽ,

(എ) ഏതെങ്കിലും പരസ്യത്തിന്റെ ആവശ്യത്തിനായി പൂർണ്ണമായോ ഭാഗികമായോ അനുയോജ്യമാക്കിയിട്ടുള്ളതോ പ്രയോജനപ്പെടുത്തുന്നതോ അല്ലാത്തപക്ഷം, ഏതെങ്കിലും കൊടിമരമോ തുണോ കാറ്റുകാട്ടിയോ, കാറ്റാടിയോ, അല്ലെങ്കിൽ

(ബി) ഏതെങ്കിലും കെട്ടിടത്തിന്റെ ചുവരിൻമേലോ പാരപ്പെറ്റിൻമേലോ അല്ലെങ്കിൽ അതിന്റെ മുകളിലോ ഏതെങ്കിലും ചുവരിന്റെ കോർണ്ണീസിൻമേലോ, ബ്ലോക്കിംഗ് കോഴ്സസിൻമേലോ, മേൽക്കൂരയുടെ മോന്തായത്തിലോ ഭദ്രമായി ഉറപ്പിച്ചുവച്ചിരിക്കുന്ന ഏതെങ്കിലും, അടയാളമോ ബോർഡോ ചട്ടക്കുടോ മറ്റ് ഉപകരണമോ:

എന്നാൽ, അങ്ങനെയുള്ള ബോർഡോ ചട്ടക്കുടോ മറ്റ് ഉപകരണമോ പ്രത്യേകം പ്രത്യേകമായല്ലാതെ തുടർച്ചയായിട്ടുള്ളതായിരിക്കേണ്ടതും, ഏതു ചുവരിനോടോ പാരപ്പറ്റിനോടോ മോന്തായത്തോടോ അതിനെതിരേയോ അതിന്റെ മേലോ അത് ഉറപ്പിച്ചിരിക്കുകയോ താങ്ങി നിർത്തിയിരിക്കു കയോ ചെയ്യുന്നുവോ അങ്ങനെയുള്ള ചുവരിന്റെയോ പാരപ്പെറ്റിന്റെയോ മോന്തായത്തിന്റെയോ യാതൊരു ഭാഗത്തുനിന്നും ഒരു മീറ്ററിലധികം ഉയരത്തിൽ അത് കടന്നു നിൽക്കാൻ പാടില്ലാത്തതുമാകുന്നു

(സി) ഏതു ഭൂമിയിലോ കെട്ടിടത്തിൻമേലോ അല്ലെങ്കിൽ അതിന്റെ മുകളിലോ പരസ്യം പ്രദർശിപ്പിച്ചിരിക്കുന്നുവോ ആ ഭൂമിയുടെയോ കെട്ടിടത്തിന്റെയോ പേരിനേയോ, ആ ഭൂമിയുടെയോ കെട്ടിടത്തിന്റെയോ ഉടമസ്ഥന്റെയോ കൈവശക്കാരന്റെയോ പേരിനേയോ സംബന്ധിച്ചുള്ള ഏതെങ്കിലും പരസ്യമോ;

(ഡി) റെയിൽവേ ഭരണകൂടത്തിന്റെ ബിസിനസിനെ മാത്രം സംബന്ധിച്ചതും പൂർണ്ണമായും ഏതെങ്കിലും റെയിൽവേ സ്റ്റേഷന്റെയോ യാർഡിന്റെയോ പ്ലാറ്റ്ഫോമിന്റെയോ അല്ലെങ്കിൽ റെയിൽവേ ഭരണകൂടത്തിന്റെ വകയായ സ്റ്റേഷൻ പ്രവേശ മാർഗ്ഗത്തിന്റെയോ മേലോ മുകളിലോ വച്ചിട്ടുള്ളതും, ഏതെങ്കിലും തെരുവിലോ പൊതുസ്ഥലത്തോ വീഴാത്ത തരത്തിൽ വച്ചിട്ടുള്ളതുമായ ഏതെങ്കിലും പരസ്യമോ;

(ഇ) ഭൂമിയോ, കെട്ടിടങ്ങളോ വിൽക്കുകയോ വാടകയ്ക്കു കൊടുക്കുകയോ ചെയ്യുന്നതു സംബന്ധിച്ച് ആ ഭൂമിയുടെയോ കെട്ടിടങ്ങളുടെയോ മേൽവച്ചിട്ടുള്ള ഏതെങ്കിലും നോട്ടീസോ, ഉൾപ്പെടാത്തതുമാകുന്നു.

വിശദീകരണം 3.-ഈ വകുപ്പിന്റെ ആവശ്യത്തിന് 'പൊതുസ്ഥലം’ എന്നാൽ പൊതുജന ങ്ങൾ വാസ്തവത്തിൽ ഉപയോഗിക്കുകയോ അനുഭവിക്കുകയോ ചെയ്യുന്നതായാലും അല്ലെങ്കിലും, പൊതുജനങ്ങൾക്ക് ഉപയോഗിക്കാനും അനുഭവിക്കാനും സ്വാതന്ത്ര്യമുള്ള ഏതൊരു സ്ഥലവും എന്നർത്ഥമാകുന്നു.