Panchayat:Repo18/vol1-page0581

From Panchayatwiki
Revision as of 12:36, 5 January 2018 by Sajithomas (talk | contribs) ('Rule 13 K.P.R. (പൊതുമരാമത്ത് പണികളുടെ നടത്തിപ്പ്) ചട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

Rule 13 K.P.R. (പൊതുമരാമത്ത് പണികളുടെ നടത്തിപ്പ്) ചട്ടങ്ങൾ 581 എല്ലാ ഗുണഭോക്താക്കൾക്കും നോട്ടീസ് നൽകികൊണ്ടും, പഞ്ചായത്ത് അധികാരപ്പെടുത്തിയ പ്രകാരം പ്രസ്തുത പൊതുമരാമത്ത് പണിയുടെ ചുമതലയുള്ള പഞ്ചായത്തിന്റെ ഉദ്യോഗസ്ഥൻ (നിർവ്വഹണോദ്യോഗസ്ഥൻ) വിളിച്ചു കൂട്ടേണ്ടതും പ്രസ്തുത യോഗത്തിൽ പ്രസ്തുത പ്രദേശത്തെ പഞ്ചായത്തംഗം ആദ്ധ്യക്ഷം വഹിക്കേണ്ടതും യോഗത്തിൽ വച്ചി, ഗുണഭോക്ത്യ സമിതിയെ തെര ഞെടുക്കേണ്ടതും അതിന് 15-ൽ കവിയാതെയും 7-ൽ കുറയാതെയും അംഗങ്ങളടങ്ങിയ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി ഉണ്ടായിരിക്കേണ്ടതും അതിൽ മൂന്നിലൊന്ന് വനിതകളായിരിക്കേണ്ടതും എക്സസിക്യൂട്ടീവ് കമ്മിറ്റിക്ക് ഒരു കൺവീനർ ഉണ്ടായിരിക്കേണ്ടതുമാണ്;) എന്നാൽ, ഒരു പഞ്ചായത്തംഗം ഗുണഭോക്താക്കളുടെ സമിതിയിലോ അതിന്റെ എക്സസിക്യൂട്ടീവ് കമ്മിറ്റിയിലോ അംഗമായിരിക്കാനോ അതിന്റെ കൺവീനറായി പ്രവർത്തിക്കാനോ പാടില്ലാത്തതാണ്. (3) ഗുണഭോക്ത്യ സമിതി മുഖേന നടത്തുന്ന ഒരു പൊതുമരാമത്ത് പണിയുടെ മൊത്തം ചെലവ 6-ാം ചട്ടപ്രകാരം തയ്യാറാക്കിയ എസ്റ്റിമേറ്റിലെ മൊത്തം തുകയിൽ കവിയാൻ പാടില്ലാത്തതാകുന്നു.

  • (എന്നാൽ നടത്തിപ്പു ചെലവിനത്തിൽ) തുക ചെലവായേക്കുമെന്ന കാരണത്താലും, നിർമ്മാണ വസ്തതുക്കളുടെ പ്രാദേശിക വിലയും പണിക്കുലിയും എസ്റ്റിമേറ്റ് നിരക്കിനേക്കാൾ കൂടുതലാണെന്ന കാരണത്താലും മൊത്തം ചെലവ് എസ്റ്റിമേറ്റ് തുകയേക്കാൾ അധികരിക്കുമെന്ന് പഞ്ചായത്തിന് ബോദ്ധ്യമാകുന്നപക്ഷം എസ്റ്റിമേറ്റ് തുകയുടെ അഞ്ചു ശതമാനത്തിൽ കവിയാത്ത അത്തരം അധി കത്തുക ഗുണഭോക്സ്ത്യ സമിതിക്ക് നല്കുവാൻ പഞ്ചായത്തിന് അധികാരമുണ്ടായിരിക്കുന്നതാണ്. എന്നുമാത്രമല്ല എസ്റ്റിമേറ്റ് തുകയുടെ അഞ്ച് ശതമാനത്തിൽ കവിഞ്ഞ അധികത്തുക നൽകു വാൻ 5-ാം ചട്ടം (1)-ാം ഉപചട്ടത്തിൽ പരാമർശിച്ചിട്ടുള്ള സാങ്കേതിക സമിതിയുടെ മുൻകൂർ അനു മതി പഞ്ചായത്ത് വാങ്ങേണ്ടതാണ്. (4) ഗുണഭോക്സ്ത്യ സമിതി ഏറ്റെടുക്കുന്ന പൊതു മരാമത്തു പണിയുടെ തൃപ്തികരമായ നട ത്തിപ്പിനും പൂർത്തീകരണത്തിനും സമിതിയുടെ എക്സസിക്യൂട്ടീവ് കമ്മിറ്റി കൺവീനർ സർക്കാർ നിശ്ചയിക്കുന്ന തരത്തിലും രീതിയിലും പഞ്ചായത്തുമായി ഒരു കരാർ വയ്ക്കക്കേണ്ടതാണ്. അപ്ര കാരം കരാറിൽ ഏർപ്പെടുത്തുന്നതിന് കൺവീനറെ അധികാരപ്പെടുത്തിക്കൊണ്ടും, പൊതുമരാമത്ത് പണി തൃപ്തികരമായി നടത്തുന്നതിലോ പൂർത്തിയാക്കുന്നതിലോ വീഴ്ച വരുത്തിയാൽ തങ്ങളുടെ നഷ്ട്രോത്തരവാദത്തിൽ, പഞ്ചായത്തിന് നേരിട്ടോ കരാറുകാരൻ മുഖേനയോ പ്രസ്തുത പണി പൂർത്തിയാക്കുന്നതിനുള്ള അവകാശം അംഗീകരിച്ചുകൊണ്ടും, പഞ്ചായത്തിന് ഉണ്ടാകുന്ന നഷ്ടം കൺവീനർ ഉൾപ്പെടെയുള്ള ഗുണഭോക്സ്ത്യ സമിതി അംഗങ്ങളിൽ നിന്ന് കൂട്ടായും വെവ്വേറെയായും ഈടാക്കുന്നതിന് സമ്മതിച്ചുകൊണ്ടും ഒരു സമ്മതപത്രം ‘(എക്സസിക്യൂട്ടീവ് സമിതി അംഗങ്ങൾ ഒപ്പിട്ടി പഞ്ചായത്തിന് നൽകേണ്ടതാണ്. (5) ഗുണഭോക്സത്യസമിതി മുഖേന പഞ്ചായത്ത് ചെയ്യുന്ന പൊതുമരാമത്ത് പണിയുടെ കാര്യ ത്തിൽ ബിനാമി ഇടപാട് പാടില്ലാത്തതും ബിനാമി ഇടപാട് വെളിപ്പെടുന്ന പക്ഷം ഗുണഭോക്തൃ സമിതിയുടെ എക്സസിക്യൂട്ടീവ് കമ്മിറ്റി കൺവീനർ (4)-ാം ഉപചട്ടപ്രകാരം പഞ്ചായത്തുമായി വച്ചി ട്ടുള്ള കരാർ റദ്ദാക്കപ്പെടുന്നതും, ഗുണഭോക്തൃസമിതിയുടെ നഷ്ട്രോത്തരവാദത്തിൽ പ്രസ്തുത പണി പഞ്ചായത്ത് നേരിട്ടോ കരാറുകാരൻ മുഖേനയോ പൂർത്തിയാക്കപ്പെടേണ്ടതും, ബിനാമി ഇട പാടിന് കാരണക്കാരായവരെ പഞ്ചായത്ത് ഫണ്ടിന്റെ ദുർവിനിയോഗത്തിന് ഉത്തരവാദികളായി കണ ക്കാക്കപ്പെടുന്നതുമാണ്. (6) പൊതുമരാമത്തു പണിക്കുപയോഗിച്ച നിർമ്മാണ സാധനങ്ങളുടെ തരവും അളവും വിലയും തൊഴിലാളികളുടെ എണ്ണവും കൂലിയും മറ്റു ബന്ധപ്പെട്ട കണക്കുകളും ഗുണഭോക്തൃ സമിതിയുടെ എക്സസിക്യൂട്ടീവ് കമ്മിറ്റി കൺവീനർ എഴുതി സൂക്ഷിക്കേണ്ടതും പണി പൂർത്തിയാകുന്ന മുറയ്ക്ക് പഞ്ചായത്ത് സെക്രട്ടറിയെ ഏല്പിക്കേണ്ടതുമാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ