Panchayat:Repo18/vol1-page0579
Rule 11 K.P.R. (പൊതുമരാമത്ത് പണികളുടെ നടത്തിപ്പ്) ചട്ടങ്ങൾ 579
(6) ടെൻഡർ അടങ്ങിയ മുദ്രവച്ച കവറുകൾ തുറക്കുന്നതുവരെ അവ സ്വീകരിച്ച ഉദ്യോഗസ്ഥന്റെ നേരിട്ടുള്ള സൂക്ഷിപ്പിൽ മുദ്ര വച്ച പെട്ടിയിൽ വയ്ക്കക്കേണ്ടതും ടെൻഡറുകൾ തുറക്കാൻ നിശ്ചയിക്ക പ്പെട്ട സമയത്ത് ടെൻഡറുകൾ സമർപ്പിച്ച ഹാജരുള്ള കരാറുകാരുടെയോ അവരുടെ ഏജന്റുമാരു ടെയോ സാന്നിദ്ധ്യത്തിൽ പ്രസ്തുത ഉദ്യോഗസ്ഥൻ അവ തുറക്കേണ്ടതുമാണ്. (7) ഓരോ ടെൻഡറിലും അത് നൽകിയ ആൾ വരുത്തിയിട്ടുള്ളതും സാക്ഷ്യപ്പെടുത്തിയിട്ടുള്ള തുമായ തിരുത്തലുകൾ ഉണ്ടെങ്കിൽ അവയ്ക്കു നേരെ ടെൻഡർ തുറക്കുന്ന ഉദ്യോഗസ്ഥൻ ക്രമ നമ്പർ രേഖപ്പെടുത്തി ചുരുക്കൊപ്പ് വയ്ക്കക്കേണ്ടതാണ്. സാക്ഷ്യപ്പെടുത്താത്ത തിരുത്തലുകളുണ്ടെ ങ്കിൽ ആ തിരുത്തലുകളെപ്പറ്റി ടെൻഡറിൽ രേഖപ്പെടുത്തേണ്ടതാണ്. (8) ടെൻഡർ തുറക്കുന്നയാൾ ടെൻഡറിൽ സ്വന്തം കൈപ്പടയിൽ കരാറുകാരൻ രേഖപ്പെടുത്തി യിട്ടുള്ള ടെൻഡർ നിരക്കിന്റെ ശതമാനം അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തി കയ്യൊപ്പു വയ്ക്കേണ്ടതാണ്. (9) ലഭിച്ച ടെൻഡറുകളുടെ വിവരം ടെൻഡർ രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതും ടെൻഡർ തുറ ക്കുന്ന സമയത്ത് ഹാജരായ കരാറുകാരുടെ കയ്യൊപ്പ് അതിൽ വാങ്ങേണ്ടതുമാണ്. (10) തുറന്ന ടെൻഡറുകൾ കഴിയുന്നത്ര വേഗം അധികാരപ്പെട്ട ഉദ്യോഗസ്ഥൻ ടാബുലേറ്റ് ചെയ്ത് പഞ്ചായത്ത് എൻജിനീയറുടെ അഭിപ്രായ കുറിപ്പോടുകൂടി, ഏത് ടെൻഡർ സ്വീകരിക്കുമെന്ന് തീരു മാനിക്കാൻ ക്ഷമതയുള്ള അധികാര സ്ഥാനത്തിന് സമർപ്പിക്കേണ്ടതാണ്. (11) എസ്റ്റിമേറ്റിന് 4-ാം ചട്ടപ്രകാരം ഭരണാനുമതി നൽകിയ അധികാരസ്ഥാനം തന്നെയാണ് ഏത് ടെൻഡർ സ്വീകരിക്കണമെന്ന് തീരുമാനിക്കുന്നതിന് ക്ഷമതയുള്ള അധികാരസ്ഥാനം. ടെൻഡ റുകൾ തുറന്ന തീയതി മുതൽ 10 ദിവസത്തിനകം അവയിൽ തീരുമാനമെടുക്കേണ്ടതാണ്. (12) ഏതൊരു പൊതുമരാമത്ത് പണിക്കും (14)-ാം ഉപചട്ടത്തിന് വിധേയമായി ഏറ്റവും കുറഞ്ഞ നിരക്ക് കാണിച്ചിട്ടുള്ള ടെൻഡർ ആണ് സ്വീകരിക്കേണ്ടത്. എന്നാൽ, പഞ്ചായത്ത് എൻജിനീയറുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ, സെക്രട്ടറിയുടെ റിപ്പോർട്ട് പ്രകാരം അപ്രകാരം ഉള്ള കുറഞ്ഞ ടെൻഡർ സ്വീകരിക്കുന്നത് അഭികാമ്യമല്ലെന്ന് ബന്ധ പ്പെട്ട അധികാരസ്ഥാനത്തിന് ബോദ്ധ്യമാകുന്ന പക്ഷം പ്രസക്തമായ കാരണങ്ങൾ രേഖപ്പെടുത്തിയ ശേഷം കുറഞ്ഞ നിരക്കിലുള്ള ടെൻഡർ നിരാകരിച്ച് അതിനേക്കാൾ തൊട്ടടുത്ത ഉയർന്ന നിരക്കി ലുള്ള ടെൻഡർ സ്വീകരിക്കാവുന്നതാണ്. (13) മതിപ്പു ചെലവിനെക്കാൾ അധിക ചെലവ് വരുന്ന ഏതൊരു ടെൻഡറും സ്വീകരിക്കുന്നതിന് മതിപ്പ് ചെലവിനുള്ളിലുള്ള ടെൻഡർ ലഭിക്കാത്തത് ടെൻഡർ നോട്ടീസിന് മതിയായ പരസ്യം ലഭി ക്കാത്തതുകൊണ്ടല്ലെന്നും വീണ്ടും ടെൻഡർ ക്ഷണിച്ചതുകൊണ്ട് പ്രയോജനം ഉണ്ടാകാൻ ഇടയി ല്ലെന്നുമുള്ള പഞ്ചായത്ത് എൻജിനീയറുടെയും സെക്രട്ടറിയുടെയും സാക്ഷ്യപ്പെടുത്തൽ ആവശ്യ (2)Ο6ΥY). (14) (11)-ാം ഉപചട്ടത്തിൽ എന്തുതന്നെ അടങ്ങിയിരുന്നാലും എസ്റ്റിമേറ്റ് തുകയേക്കാൾ അഞ്ച് ശതമാനത്തിൽ അധികമുള്ള ടെൻഡർ സ്വീകരിക്കുന്നതിന് 5-ാം ചട്ടം (1)-ാം ഉപചട്ടത്തിൽ പരാ മർശിച്ചിട്ടുള്ള സാങ്കേതിക സമിതിയുടെ മുൻകൂർ അംഗീകാരം വാങ്ങേണ്ടതാണ്. (15) ആര് സമർപ്പിച്ച ടെൻഡറാണോ സ്വീകരിക്കപ്പെട്ടത് അയാൾ കരാർ സംഖ്യയുടെ 5 ശത മാനം ജാമ്യനിക്ഷേപമായി (നിരതദ്രവ്യം ഉൾപ്പെടെ) കെട്ടിവയ്ക്കക്കേണ്ടതും കരാർ പ്രതം ഒപ്പിട്ടുനൽകേ ണ്ടതുമാണ്. 11. നെഗോഷ്യേറ്റ് ചെയ്ത പണി ഏൽപ്പിക്കൽ;- (1) 9-ാം ചട്ടപ്രകാരം പ്രസിദ്ധപ്പെടുത്തിയ നോട്ടീസനുസരിച്ച് ലഭിച്ച ടെൻഡറുകളിലെ നിരക്കുകൾ സ്വീകാര്യമല്ലെന്ന് തോന്നുന്ന സാഹചര്യ ത്തിലോ, അഥവാ ന്യായമായ എണ്ണം ടെൻഡറുകൾ ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിലോ പണി റിടെൻഡർ ചെയ്യേണ്ടതാണ്. (2) റീടെൻഡറിൽ ലഭിച്ച ടെൻഡറുകളിലെ നിരക്ക് സ്വീകാര്യമല്ലെന്ന് കാണുന്ന സംഗതിയിൽ, ഏറ്റവും കുറവ് നിരക്കുള്ള ടെൻഡർ സമർപ്പിച്ച കരാറുകാരനുമായി പഞ്ചായത്തിന്റെ അംഗീകാര
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |