Panchayat:Repo18/vol1-page0577

From Panchayatwiki
Revision as of 12:13, 5 January 2018 by Sajithomas (talk | contribs) ('Rule 9 K.P.R. (പൊതുമരാമത്ത് പണികളുടെ നടത്തിപ്പ്) ചട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

Rule 9 K.P.R. (പൊതുമരാമത്ത് പണികളുടെ നടത്തിപ്പ്) ചട്ടങ്ങൾ 577 (3) ഏതെങ്കിലും ഒരു പഞ്ചായത്ത് (2)-ാം ഉപചട്ടപ്രകാരം മറ്റ് ഏതെങ്കിലും ഒരു മുനിസിപ്പാലിറ്റി യിലെ എൻജിനീയറിൽ നിന്നും സാങ്കേതികാനുമതി ലഭ്യമാക്കുന്ന സംഗതിയിൽ, അപ്രകാരം അനു മതി നൽകുന്ന എൻജീനീയർ ജോലി ചെയ്യുന്ന മുനിസിപ്പാലിറ്റിക്ക് അംഗീകരിക്കപ്പെട്ട എസ്റ്റിമേ റ്റിന്റെ 0.75 ശതമാനം വരുന്ന തുക സെന്റേജ് ചാർജ്ജ് ആയി നൽകേണ്ടതാണ്. (4) (1)-ാം ഉപചട്ടത്തിൽ പറഞ്ഞിട്ടുള്ള ഒരു എൻജിനീയർക്ക്, അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ 20 ലക്ഷം (ഇരുപതലക്ഷം) രൂപയ്ക്ക്മേൽ മതിപ്പുള്ള ഏതെങ്കിലും പ്ലാനിനും എസ്റ്റിമേറ്റിനും സർക്കാ രിന്റെ പൊതുമരാമത്ത് വകുപ്പിലെ ചീഫ് എൻജിനീയറുടെ അംഗീകാരമോ ഉപദേശമോ നേടേണ്ടത് ആവശ്യമാണെന്ന് തോന്നുന്നപക്ഷം അപ്രകാരം ചെയ്യാവുന്നതാണ്. എന്നാൽ 6.5 ലക്ഷം (ആറര ലക്ഷം) രൂപയ്ക്ക്മേൽ മതിപ്പുള്ള ഇലക്സ്ട്രിക്കൽ വർക്സസിന്റെ എസ്റ്റി മേറ്റിന്റെ കാര്യത്തിൽ സർക്കാരിന്റെ പൊതുമരാമത്ത് വകുപ്പ് ഇലക്സ്ടിക്കൽ വിഭാഗത്തിലെ ക്ഷമത യുള്ള എൻജിനീയറിൽ നിന്ന് സാങ്കേതികാനുമതി വാങ്ങേണ്ടതാണ്. (5) ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച ഒരു എസ്റ്റിമേറ്റ ഒരു പരസ്യരേഖ ആയിരി ക്കുന്നതും, ആവശ്യപ്പെടുന്നവർക്ക് അത് പരിശോധനയ്ക്ക് നൽകേണ്ടതും, അതിന്റെ പകർപ്പ് ആവ ശ്യപ്പെടുന്നവർക്ക് പഞ്ചായത്ത് നിശ്ചയിക്കുന്ന ഫീസ് ഈടാക്കിക്കൊണ്ട് അത് നൽകേണ്ടതുമാണ്. 8. ടെണ്ടർ ക്ഷണിക്കൽ:-(1) കരാറുകാരൻ മുഖേന ഏതെങ്കിലും ഒരു പൊതുമരാമത്ത് പണി ചെയ്യുന്നതിന് പഞ്ചായത്ത് തീരുമാനിച്ച സംഗതിയിൽ, പ്രസിഡന്റിന്റെ ഉത്തരവ് പ്രകാരം സെക്രട്ട റിയോ പഞ്ചായത്ത് അധികാരപ്പെടുത്തിയ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ ടെണ്ടറുകൾ ക്ഷണിക്കേ ണ്ടതാണ്. എന്നാൽ, അയ്യായിരം രൂപയിൽ അധികം മതിപ്പു ചെലവ് വരാത്ത പൊതുമരാമത്ത് പണികൾക്കും 156-ാം വകുപ്പ് (5)-ാം ഉപവകുപ്പ് പ്രകാരം നടത്തേണ്ടിവരുന്ന അടിയന്തര സ്വഭാവമുള്ള പൊതുമരാ മത്ത് പണികൾക്കും ടെണ്ടർ നിർബന്ധമല്ലാത്തതും അത്തരം പണികൾ ഷോർട്ട് നോട്ടീസ് ക്വട്ടേ ഷൻ മുഖേനയോ പഞ്ചായത്ത് നേരിട്ടോ നടത്താവുന്നതുമാണ്. (2) (1)-ാം ഉപചട്ടത്തിൽ എന്തുതന്നെ അടങ്ങിയിരുന്നാലും 70 ലക്ഷം രൂപയോ, അതിൽ കൂടു തലോ മതിപ്പു ചെലവ് വരുന്ന എല്ലാ പൊതുമരാമത്ത് പണികൾക്കും നിർബന്ധമായും പ്രീ ക്വാളി ഫിക്കേഷൻ ടെണ്ടർ ക്ഷണിച്ചിരിക്കേണ്ടതും ഈ ആവശ്യത്തിന് 5-ാം ചട്ടം (1)-ാം ഉപചട്ടത്തിൽ പറ ഞ്ഞിട്ടുള്ള സാങ്കേതിക സമിതിയുടെ അംഗീകാരത്തോടുകൂടി കരാറുകാരുടെ ഒരു പാനൽ പഞ്ചാ യത്ത് തയ്യാറാക്കേണ്ടതും ആ പാനലിൽ ഉൾപ്പെടുത്തിയ കരാറുകാരിൽ നിന്നുമാത്രം ടെണ്ടർ ആവ ശ്യപ്പെടേണ്ടതുമാണ്. (3) ടെണ്ടർ മുഖേന കരാറുകാരനെ ഏൽപ്പിക്കുന്ന ഏതൊരു പൊതു മരാമത്ത് പണിക്കും കരാ റുകാരൻതന്നെ കമ്പി, സിമന്റ് തുടങ്ങിയ നിർമ്മാണ വസ്തതുക്കൾ വാങ്ങി ഉപയോഗിക്കേണ്ടതും അവ കരാറുകാരന് പഞ്ചായത്ത് നൽകാമെന്ന് വ്യവസ്ഥചെയ്യാൻ പാടില്ലാത്തതും, ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം ബന്ധപ്പെട്ട എൻജിനീയർ പരിശോധിച്ച് ബോദ്ധ്യപ്പെടേണ്ടതുമാണ്. എന്നാൽ രേഖപ്പെടുത്താവുന്ന ഏതെങ്കിലും കാരണത്താൽ നിർമ്മാണ വസ്തതുക്കൾ കരാറുകാ രന് പഞ്ചായത്ത് നൽകുകയാണെങ്കിൽ പൊതുമരാമത്ത് വകുപ്പിൽ പ്രാബല്യത്തിലുള്ള ചട്ടങ്ങൾ പ്രകാരം കാരാറുകാരനിൽനിന്ന് അവയുടെ വില ഈടാക്കേണ്ടതാണ്. (4) നികുതികൾ, കെട്ടിട നിർമ്മാണത്തൊഴിലാളി ക്ഷേമനിധിയിലേക്കുള്ള വിഹിതം എന്നിവ നൽകാനുള്ള ബാദ്ധ്യത കരാറുകാരനായിരിക്കേണ്ടതാണ്. 9. ടെണ്ടർ നോട്ടീസ് പ്രസിദ്ധം ചെയ്യൽ:-(1) ഏതൊരു ടെണ്ടർ നോട്ടീസും പഞ്ചായത്ത് ആഫീസ് നേറട്ടീസ് ബോർഡിലും പഞ്ചായത്ത് പ്രദേശത്തുള്ള സർക്കാരിന്റെ പൊതുമരാമത്ത് വകുപ്പ് ആഫീ സുകളിലും ഉചിതമെന്നു തോന്നുന്ന മറ്റ് ആഫീസുകളിലും പ്രസിദ്ധം ചെയ്യേണ്ടതാണ്. (2) (1)-ാം ഉപചട്ടപ്രകാരം പ്രസിദ്ധപ്പെടുത്തുന്ന ടെണ്ടർ നോട്ടീസിൽ താഴെപ്പറയുന്ന വിവരങ്ങൾ ഉൾപ്പെടുത്തേണ്ടതാണ്, അതായത്:-

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ