Panchayat:Repo18/vol1-page0829

From Panchayatwiki
Revision as of 09:47, 4 January 2018 by Unnikrishnan (talk | contribs) ('(2) ഏതെങ്കിലും നിർമ്മാണമോ, വസ്തുക്കളോ തൃപ്തികര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(2) ഏതെങ്കിലും നിർമ്മാണമോ, വസ്തുക്കളോ തൃപ്തികരമല്ലയെന്നും, ആരോഗ്യത്തിന് ഹാനികരമായേക്കാമെന്നോ അഭിപ്രായമുള്ള പക്ഷം സെക്രട്ടറിക്ക് അവ ഉപയോഗശൂന്യമെന്ന് വിധിക്കുന്നതിന് അധികാരമുണ്ടായിരിക്കുന്നതും, അങ്ങനെ ഉപയോഗശൂന്യമെന്ന് വിധിക്കപ്പെട്ട ഏതൊരു നിർമ്മാണങ്ങളുടെയും അല്ലെങ്കിൽ വസ്തുവിന്റെയും ന്യൂനത സെക്രട്ടറിക്ക് തൃപ്തികരമാംവിധം പരിഹരിക്കപ്പെടേണ്ടതോ കുറ്റമറ്റതാക്കേണ്ടതോ നീക്കം ചെയ്യേണ്ടതോ അല്ലെങ്കിൽ അവ പൂർണ്ണമായോ ഭാഗികമായോ മാറ്റി പകരം നിർമ്മാണം നടത്തുകയോ അല്ലെങ്കിൽ പുതിയ വസ്തതു പകരമായി വയ്ക്കുകയോ ചെയ്യേണ്ടതുമാകുന്നു. 150. നിയമാനുസൃതമല്ലാത്ത കെട്ടിടത്തിനുള്ള പിഴ- (1) ഒരു കെട്ടിടത്തിന്റെയോ അല്ലെ ങ്കിൽ കിണറിന്റെയോ, ഉടമസ്ഥനോ അല്ലെങ്കിൽ ഈ ചട്ടങ്ങൾക്ക് കീഴിൽ നോട്ടീസ് ലഭിച്ചിട്ടുള്ള ഒരാളോ, അത്തരം കെട്ടിടത്തിന്റെയോ പുനർനിർമ്മാണത്തിനോ അല്ലെങ്കിൽ അത്തരം കിണർ കുഴിക്കലോ അല്ലെങ്കിൽ ഏതെങ്കിലും ഘടനയോ,- (a) സെക്രട്ടറിയുടെ അനുവാദമില്ലാതെയാണ് അത് തുടങ്ങിയതെങ്കിലോ; (b) അങ്ങനെയുള്ള അനുവാദത്തിന്റെ അടിസ്ഥാനത്തിൽ വിശദാംശങ്ങൾക്കനുസൃതമല്ലാതെ നിർമ്മാണം നിർവ്വഹിക്കുകയോ അല്ലെങ്കിൽ പൂർത്തിയാക്കുകയോ ചെയ്യുന്നുവെങ്കിൽ; (c) ഏതെങ്കിലും നിയമാനുസ്യത ഉത്തരവിന് വിരുദ്ധമായോ അല്ലെങ്കിൽ ഈ ആക്റ്റിലോ ചട്ടങ്ങളിലോ ഉൾപ്പെട്ടിരിക്കുന്ന ഏതെങ്കിലും വ്യവസ്ഥകൾക്കോ അല്ലെങ്കിൽ അതിന് കീഴിൽ സൃഷ്ടിച്ചിട്ടുള്ള ബൈലോക്കോ അല്ലെങ്കിൽ നിയമപരമായി നൽകിയതോ, ഉണ്ടാക്കിയതോ ആയ ഏതെ ങ്കിലും നിർദ്ദേശമോ മാറ്റം വരുത്തലോ ലംഘിച്ചുകൊണ്ട് പണി പൂർത്തീകരിക്കുകയോ അല്ലെങ്കിൽ നിർവ്വഹിക്കുകയോ ചെയ്യുന്നുവെങ്കിൽ; (d) ഈ ചട്ടങ്ങൾക്ക് കീഴിൽ സെക്രട്ടറി നൽകിയിട്ടുള്ള ഏതെങ്കിലും നോട്ടീസ് ആവശ്യപ്പെടുന്ന പ്രകാരമുള്ള ഏതെങ്കിലും കൂട്ടിച്ചേർക്കലോ രൂപഭേദമോ യഥാവിധി നടത്തുന്നില്ലെങ്കിൽ; (e) ഈ ചട്ടങ്ങൾക്ക് കീഴിൽ സെക്രട്ടറി നൽകിയ ഏതെങ്കിലും നിർദ്ദേശം പാലിക്കുന്നില്ലെങ്കിലോ; അങ്ങനെയുള്ള ഉടമസ്ഥനോ അല്ലെങ്കിൽ വ്യക്തിയോ, അധികാരമുള്ള ഒരു കോടതിയാൽ കുറ്റം ചുമത്തപ്പെട്ടതിൻമേൽ കെട്ടിടങ്ങളുടെ കാര്യത്തിൽ പതിനായിരം രൂപയോളം ആകാവുന്നതും, കിണറിന്റെ അല്ലെങ്കിൽ കുടിലിന്റെ കാര്യത്തിൽ ആയിരം രൂപവരെയും ആകാവുന്ന പിഴ ബാധ്യ തയ്ക്കും, നിയമലംഘനം തുടരുന്ന ഓരോ ദിവസത്തേക്കും തുടർ പിഴയായി കെട്ടിടത്തിന്റെ കാര്യത്തിൽ ആയിരം രൂപവരെയും, ഒരു കിണറിന്റെ അല്ലെങ്കിൽ കുടിലിന്റെ കാര്യത്തിൽ ഇരുനൂറ്റിയമ്പത് രൂപയും വരെ ആകാവുന്ന അധിക പിഴയ്ക്കും ബാദ്ധ്യസ്ഥനാകുന്നതാണ്. എന്നാൽ, നിയമാനുസൃതമല്ലാതെ ഒരു കെട്ടിടത്തിന്റെ ഏതെങ്കിലും നിർമ്മാണമോ പുനർ നിർമ്മാണമോ അല്ലെങ്കിൽ കിണർ കുഴിക്കലോ ഒരാൾ നടത്തിയിട്ടുള്ളത് സെക്രട്ടറി ക്രമവൽക്കരിക്കുകയാണെങ്കിൽ അയാളെ ശിക്ഷിക്കുവാൻ പാടുള്ളതല്ല. (2) ഏതെങ്കിലും മാനദണ്ഡങ്ങളെയോ, ഉപാധികളെയോ അല്ലെങ്കിൽ ആക്റ്റിലേയോ ഈ ചട്ടങ്ങളിലേയോ വ്യവസ്ഥകൾക്ക് കീഴിൽ നിയമാനുസൃതമായി പുറപ്പെടുവിച്ച ഏതെങ്കിലും നിർദ്ദേ ശങ്ങളെയോ ഉല്ലംഘിച്ചുകൊണ്ട് നിർമ്മിച്ചിട്ടുള്ള ഏതെങ്കിലും കെട്ടിടം പൊതുജനസുരക്ഷയ്തക്കോ അല്ലെങ്കിൽ മനുഷ്യജീവനോ ഭീഷണിയായി തീരുന്നുവെങ്കിൽ ആ കെട്ടിടത്തിന്റെ ഉടമസ്ഥനോ നിർമ്മാതാവോ അധികാരമുള്ള ഒരു കോടതിയുടെ കുറ്റം ചുമത്തലിന് മേൽ ഒരു വർഷം വരേ നീളാവുന്ന തടവ് ശിക്ഷയ്ക്ക് അർഹനായിരിക്കുന്നതാണ്. (3) ഉപചട്ടം (1) പ്രകാരമോ, അല്ലെങ്കിൽ ഉപചട്ടം (2) പ്രകാരമോ സെക്രട്ടറിക്ക് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാവുന്നതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ