Panchayat:Repo18/vol1-page0826

From Panchayatwiki
Revision as of 09:27, 4 January 2018 by Unnikrishnan (talk | contribs) ('അല്ലെങ്കിൽ സർക്കാരോ പഞ്ചായത്തോ പുറപ്പെടുവി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

അല്ലെങ്കിൽ സർക്കാരോ പഞ്ചായത്തോ പുറപ്പെടുവിച്ചിട്ടുള്ള ഏതെങ്കിലും നിർദ്ദേശങ്ങളിലെ വ്യവ സ്ഥകളും കൃത്യമായി പാലിച്ചുകൊണ്ടും മാത്രമേ പ്ലാനുകളും ഡ്രോയിംഗുകളും തയ്യാറാക്കുവാൻ പാടുള്ളൂ. കൂടാതെ, മുൻ പറഞ്ഞ പ്രകാരമുള്ള ഒരു സാക്ഷ്യപത്രം പ്ലാനുകളിലും ഗ്രേഡായിംഗു കളിലും രേഖപ്പെടുത്തി ഒപ്പുവയ്ക്കക്കേണ്ടതുമാണ്. (2) സൈറ്റ് പ്ലാനിന്റെ ഒരു പരിശോധനാ സർട്ടിഫിക്കറ്റ് സൈറ്റപ്ലാനിൽ രേഖപ്പെടുത്തി ഒപ്പു വയ്ക്കക്കേണ്ടതാണ്. (3) സൈറ്റ്, പരിശോധന നടത്തി അതിരുകൾ ബോദ്ധ്യപ്പെട്ടശേഷം മാത്രമേ പ്ലാനുകളും ഗ്രേഡായിംഗുകളും തയ്യാറാക്കാൻ പാടുള്ളൂ. (4) പ്ലാനിലും ഗ്രേഡായിംഗിലും വിവരണങ്ങളിലും സർട്ടിഫിക്കറ്റ് നൽകുകയോ ഒപ്പുവെക്കു കയോ ചെയ്യുന്ന ആൾ ആ സർട്ടിഫിക്കറ്റിലും പ്ലാനിലും ഡ്രോയിംഗിലും വിവരണങ്ങളിലും രേഖ പ്പെടുത്തുന്ന വസ്തുതകളുടെ കുറ്റമില്ലായ്മയ്ക്കും സത്യാവസ്ഥയ്ക്കും ഉത്തരവാദിയായിരിക്കുന്നതാണ്. (5) രജിസ്ട്രേഷൻ നേടിയിരിക്കുന്ന വിഭാഗത്തിൽ മാത്രമായി രജിസ്റ്റർ ചെയ്യപ്പെട്ടയാളുടെ പ്രവർത്തനം പരിമിതപ്പെടുത്തേണ്ടതാണ്. (6) ഈ അദ്ധ്യായത്തിന്റെ കീഴിലുള്ള ചട്ടങ്ങൾ ഉല്ലംഘിക്കുന്ന ഏതൊരാളും ഉപചട്ടം (7)-ഉം (8)-ഉം പ്രകാരമുള്ള നടപടികൾക്ക് വിധേയനാകുന്നതാണ്. (7) രജിസ്റ്ററിങ്ങ് അധികാരിക്ക് അല്ലെങ്കിൽ പഞ്ചായത്ത് സെക്രട്ടറിക്ക് ഏതെങ്കിലും വ്യക്തി യുടെ പരാതിയിന്മേലോ അല്ലെങ്കിൽ ഏതെങ്കിലും പഞ്ചായത്തിന്റെ റിപ്പോർട്ടിൻമേലോ അല്ലെങ്കിൽ സ്വമേധയായോ ഈ ചട്ടങ്ങൾക്ക് കീഴിലെ ഏതെങ്കിലും വ്യവസ്ഥകൾ ഉല്ലംഘിക്കുന്ന രജിസ്റ്റർ ചെയ്ത ഏതൊരാളിനുമെതിരായി നടപടികൾ സ്വീകരിക്കാവുന്നതാണ്. (8) ഉപചട്ടം (7) പ്രകാരം നടപടികൾ എടുത്തിട്ടുള്ള വ്യക്തി, അന്വേഷണത്തിൽ ഏതെങ്കിലും ചട്ടമോ വ്യവസ്ഥയോ ഉല്ലംഘിച്ചിട്ടുണ്ടെന്നോ വ്യാജ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നോ; വ്യാജ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നോ അന്വേഷണത്തിൽ ബോധ്യമാകുന്ന പക്ഷം രജിസ്റ്ററിങ്ങ് അധികാരി മൂന്ന് വർഷത്തിൽ കവിയാത്ത കാലാവധിക്ക് രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യുകയോ അല്ലെങ്കിൽ റദ്ദാക്കുകയോ അല്ലെങ്കിൽ അയാളെ ഭാവിയിലെ രജിസ്ട്രേഷനിൽ നിന്ന് അയോഗ്യ നാക്കുകയോ ചെയ്യാവുന്നതാണ്. '(പ്രസ്തുത വിവരം സർക്കാരിന്റെ/വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതുമാണ്.) എന്നാൽ, തീരുമാനം അന്തിമമാക്കുന്നതിനു മുമ്പ് ബന്ധപ്പെട്ട വ്യക്തിക്ക് വിശദീകര ണത്തിനുള്ള മതിയായ അവസരം നൽകേണ്ടതും വിശദീകരണം എന്തെങ്കിലും സമർപ്പിച്ചിട്ടുണ്ടെ ങ്കിൽ രജിസ്റ്ററിങ്ങ് അധികാരി അത് യഥാവിധി പരിഗണിക്കേണ്ടതുമാണ്. (9) ഉപചട്ടം (8) പ്രകാരമുള്ള രജിസ്റ്റ്റിംഗ് അധികാരിയുടെ തീരുമാനത്തിൽ പരാതിയുള്ള ഏതൊരാളിനും തീരുമാനം ലഭിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ സർക്കാരിലേക്ക് അപ്പീൽ സമർപ്പിക്കാവുന്നതാണ്. (10) അപ്പീൽ, വെള്ളക്കടലാസിൽ അതിനുള്ള കാരണങ്ങൾ പ്രതിപാദിച്ചുകൊണ്ട് ടൈപ്പ ചെയ്തതോ മഷികൊണ്ടെഴുതിയോ ആവശ്യമായ കോർട്ട് ഫീ സ്റ്റാമ്പും പതിച്ച രജിസ്റ്ററിംങ്ങ് അധി കാരിയുടെ ഉത്തരവിന്റെ പകർപ്പു സഹിതം സമർപ്പിക്കേണ്ടതാണ്. (11) അപ്പീൽവാദിയെ നേരിട്ടോ അല്ലെങ്കിൽ അധികാരപ്പെടുത്തിയ പ്രതിനിധിയെയോ കേട്ട തിന്മേൽ 60 ദിവസത്തിനുള്ളിൽ സർക്കാർ അപ്പീൽ തീർപ്പാക്കേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ