Panchayat:Repo18/vol1-page0735
(2) വികസനത്തിന് അല്ലെങ്കിൽ കെട്ടിട നിർമാണ പെർമിറ്റിന് വേണ്ടിയുള്ള അപേക്ഷ ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾക്കനുസൃതമായി സമർപ്പിക്കേണ്ടതും, സ്റ്റേറ്റ്മെന്റും പ്ലാനുകളും ഡ്രോയിംങ്ങുകളും മറ്റും തയ്യാറാക്കിയ ആർക്കിടെക്റ്റിന്റെ, കെട്ടിട രൂപകല്പകന്റെ, എഞ്ചിനീയറുടെ, ടൗൺപ്ലാനറുടെ, സൂപ്പർവൈസറുടെ അതാത് സംഗതിയിൽ ആരുടെതാണെന്ന് വച്ചാൽ, ചട്ടം 12 ആവശ്യപ്പെടുന്ന രീതിയിലുള്ള പെർമിറ്റ് ആവശ്യമുണ്ടോ എന്ന് കാണിക്കുന്ന ഒപ്പോട് കൂടിയ സാക്ഷ്യ പ്രതവും അപേക്ഷകൻ സമർപ്പിക്കേണ്ടതാണ്. (3) പെർമിറ്റിന് വേണ്ടിയുള്ള അപേക്ഷ മതിയായ പകർപ്പുകളോടെ താഴെപ്പറയുന്നവയും ഉൾപ്പെടുത്തേണ്ടതാണ്.- (i) കെട്ടിടനിർമ്മാണത്തിനും ഭൂവികസന ജോലികൾക്കും വേണ്ടി നടത്തിയ ഖനനത്തിന്റെ എല്ലാ ഭാഗത്തുമുള്ള ആഴവും നിലയും കാണിക്കുന്ന അളവുകളോടുകൂടിയ പ്ലാൻ/പ്ലാനുകൾ, സെക്ഷണൽ ഗ്രേഡായിംഗ/ഡ്രോയിംഗുകൾ; (ii) നിർദ്ദേശിച്ചിട്ടുള്ള സ്ഥിരവും താൽക്കാലികവും ആയ സംരക്ഷണ നടപടികളുടെ വിശദാംശങ്ങളും ഇനം തിരിച്ചുള്ള വിവരണങ്ങളും; (iii) ഭൂനിലനിരപ്പിലും അതിനുതാഴെയും നിർദ്ദേശിച്ചിട്ടുള്ള താങ്ങുമതിൽ, കോളങ്ങൾ, ബീമുകൾ, സ്ലാബുകൾ തുടങ്ങിയവയുടെ വിശദാംശങ്ങളും ഇനം തിരിച്ചുള്ള വിവരണങ്ങളും ഗ്രേഡായിംങ്ങുകളും; (iv) പൈലുകൾ ഉണ്ടെങ്കിൽ അവയുടെ ഡ്രോയിങ്ങുകളും ഇനംതിരിച്ചുള്ള വിവരണങ്ങളും നിർമ്മാണരീതി പോലുള്ളവയുടെ വിശദാംശങ്ങളും ഇനംതിരിച്ചുള്ള വിവര ണങ്ങളും. (4) ഈ ചട്ടങ്ങളിൽ കൊടുത്തിരിക്കുന്നത് പ്രകാരം സെക്രട്ടറി പെർമിറ്റ് നൽകേണ്ടതാണ്. എന്നാൽ എന്തെങ്കിലും മാറ്റങ്ങളോ അല്ലെങ്കിൽ വ്യതിയാനങ്ങളോ, വരുത്തേണ്ടതുണ്ടെങ്കിൽ അത് ഈ ചട്ടങ്ങളുടെ വ്യവസ്ഥകൾക്ക് അനുരൂപകമായിരിക്കേണ്ടതും അതാത് സംഗതിപോലെ പുതുക്കിയ ഗ്രേഡായിംഗുകളും ഇനം തിരിച്ചുള്ള വിവരണവും വിശദാംശങ്ങളും സെക്രട്ടറിയെ അറിയിക്കേണ്ടതാണ്. (5) മുകളിൽ ഉപചട്ടം (3)-ൽ വ്യക്തമാക്കിയ വിശദാംശങ്ങളുടെയും പെർമിറ്റിന്റെയും പകർപ്പ തൊട്ടടുത്തുള്ള ഭൂഉടമകൾക്ക് സെക്രട്ടറി നൽകേണ്ടതാണ്. (6) പെർമിറ്റ് അല്ലെങ്കിൽ പെർമിറ്റുകൾ നൽകിയ തീയതിക്ക് ശേഷം അയൽപക്ക ഭൂവുടമസ്ഥ രിൽ നിന്ന് അല്ലെങ്കിൽ കൈവശാവകാശക്കാരിൽ നിന്ന് അവരുടെ ജീവനും സ്വത്തിനും യഥാർത്ഥത്തിലുള്ള അല്ലെങ്കിൽ സാധ്യതയുള്ള നാശനഷ്ടങ്ങളെക്കുറിച്ച രേഖാമൂലമുള്ള ഒരു പരാതി ലഭിച്ചാൽ ഈ ചട്ടത്തിലെ വ്യവസ്ഥകളനുസരിച്ച് സെക്രട്ടറി നടപടി എടുക്കേണ്ടതാണ്. (7) അംഗീകൃത പ്ലാൻ പ്രകാരം ഭൂനിരപ്പ വരെ മണ്ണ് നീക്കം ചെയ്യൽ/നിലം നിരപ്പുവരെ യുള്ള നിർമ്മാണം പൂർത്തിയാക്കിയാൽ അപേക്ഷകൻ അത് സെക്രട്ടറിയെ അറിയിക്കുകയും ശേഷിച്ച പണികൾ നടത്തുന്നതിനുള്ള സമ്മതത്തിന് വേണ്ടി അപേക്ഷിക്കുകയും ചെയ്യാവുന്നതാണ്. 2xxx (8) പെർമിറ്റ/പെർമിറ്റുകൾ പ്രകാരവും ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരവും തൃപ്തിക രമായാണ് പണികൾ നടത്തിയത് എന്ന് സെക്രട്ടറിക്ക് ബോദ്ധ്യമാകുകയും 6-ാം ഉപചട്ടം പ്രകാരം യാതൊരു വിധ രേഖാമൂല പരാതിയും ലഭിക്കാതിരിക്കുകയും ചെയ്യുന്ന പക്ഷം, ഏഴു ദിവസത്തി നകം, ഭൂനിരപ്പിനു മുകളിലേക്ക് തുടർജോലികൾ തുടരുന്നതിന് അനുബന്ധം-C1 പ്രകാരം അനു മതി നൽകേണ്ടതാണ്. (9) ഉപചട്ടം (6) പ്രകാരം ഏതെങ്കിലും പരാതി ലഭിച്ചാൽ സെക്രട്ടറി,
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |