Panchayat:Repo18/vol1-page0142

From Panchayatwiki
Revision as of 04:39, 5 January 2018 by Rejivj (talk | contribs) ('117. കോടതിച്ചെലവ്-കോടതിച്ചെലവ് കോടതിയുടെ വിവേച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

117. കോടതിച്ചെലവ്-കോടതിച്ചെലവ് കോടതിയുടെ വിവേചനാധികാരത്തിലുള്ളതായിരി ക്കുന്നതാണ്. എന്നാൽ 100-ാം വകുപ്പ് (എ) ഖണ്ഡത്തിൻകീഴിൽ ഒരു ഹർജി തള്ളിക്കളഞ്ഞിട്ടുള്ളി ടത്ത്, തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിക്ക് ആ ഹർജിയിൽ എതിർവാദം നടത്തുന്നതിന് അയാൾക്ക് നേരിട്ട കോടതിച്ചെലവിന് അവകാശമുണ്ടായിരിക്കുന്നതും അതനുസരിച്ച തിരഞ്ഞെടു ക്കപ്പെട്ട സ്ഥാനാർത്ഥിക്കനുകൂലമായി കോടതിച്ചെലവിനുള്ള ഉത്തരവ് കോടതി പാസാക്കേണ്ട തുമാണ്. 118. ജാമ്യം കെട്ടിവച്ചതിൽനിന്ന് കോടതിച്ചെലവ് നൽകുന്നതും അങ്ങനെ കെട്ടിവ ച്ചത് മടക്കിക്കൊടുക്കുന്നതും.-(1) ഈ അദ്ധ്യായത്തിലെ വ്യവസ്ഥകളനുസരിച്ച ചെലവിനായുള്ള ഏതെങ്കിലും ഉത്തരവിൽ ഏതെങ്കിലും കക്ഷി ഏതെങ്കിലും ആൾക്ക് ചെലവ് നൽകണമെന്ന് നിർദ്ദേ ശമുണ്ടെങ്കിൽ, അപ്രകാരമുള്ള ചെലവ് നൽകി കഴിഞ്ഞിട്ടില്ലാത്തപക്ഷം, അങ്ങനെയുള്ള ഉത്തര വിന്റെ തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ ചെലവ് അനുവദിച്ചുകിട്ടിയ ആൾ ഇതിലേക്കായി കോടതിക്ക് നൽകുന്ന രേഖാമൂലമായ ഒരപേക്ഷയിൻമേൽ, അതു മുഴുവനായോ അല്ലെങ്കിൽ കഴി യുന്നത്രയോ ഈ അദ്ധ്യായത്തിൻ കീഴിൽ കെട്ടിവച്ച ജാമ്യത്തിലും കൂടുതലായുള്ള ജാമ്യമെന്തെ ങ്കിലുമുണ്ടെങ്കിൽ അതിൽനിന്നോ നൽകേണ്ടതാണ്. (2) (1)-ാം ഉപവകുപ്പിൽ പറഞ്ഞിരിക്കുന്ന ചെലവുകൾ ആ ഉപവകുപ്പിൻകീഴിൽ നൽകി കഴി ഞ്ഞതിനുശേഷം മുകളിൽ പറഞ്ഞ ഏതെങ്കിലും ജാമ്യനിക്ഷേപങ്ങളിൽ എന്തെങ്കിലും അവശേഷി ക്കുന്നുവെങ്കിൽ അങ്ങനെ അവശേഷിക്കുന്നതോ, അല്ലെങ്കിൽ ചെലവ് അനുവദിച്ചിട്ടില്ലാത്തിടത്ത് മുൻപ്രകാരമുള്ള അപേക്ഷ മുൻപറഞ്ഞ ഒരുവർഷത്തിനുള്ളിൽ നൽകിയിട്ടില്ലാത്തിടത്തോ മുൻപ റഞ്ഞ മുഴുവൻ ജാമ്യനിക്ഷേപങ്ങളും, ആ നിക്ഷേപങ്ങൾ ചെയ്ത ആളോ അല്ലെങ്കിൽ അങ്ങനെ യുള്ള നിക്ഷേപങ്ങൾ ചെയ്തതിനുശേഷം അയാൾ മരിക്കുകയാണെങ്കിൽ അയാളുടെ നിയമാനു സ്യത പ്രതിനിധിയോ കോടതിക്ക് നൽകുന്ന രേഖാമൂലമായ ഒരപേക്ഷയിൻമേൽ, അതതു സംഗതി പോലെ, മേൽപറഞ്ഞ ആളിനോ അയാളുടെ നിയമാനുസൃത പ്രതിനിധിക്കോ, അത് മടക്കിക്കൊടു ക്കേണ്ടതാണ്. 119. കോടതിച്ചെലവ സംബന്ധിച്ച ഉത്തരവുകൾ നടത്തുന്നത്.- കോടതിച്ചെലവ സംബ ന്ധിച്ച ഈ അദ്ധ്യായത്തിലെ വ്യവസ്ഥകളിൻകീഴിലെ ഏതെങ്കിലും ഉത്തരവ് ആദ്യാധികാരിതയുള്ള ഏതു പ്രിൻസിപ്പൽ സിവിൽ കോടതിയുടെ അധികാരിതയുടെ തദ്ദേശാതിർത്തികൾക്കുള്ളിലാണോ അങ്ങനെയുള്ള ഉത്തരവുമൂലം ഏതെങ്കിലും തുക കൊടുക്കാൻ നിർദ്ദേശിക്കപ്പെടുന്ന ഏതെങ്കിലും ആൾക്ക് വാസസ്ഥലമോ, ബിസിനസ് സ്ഥലമോ ഉള്ളത് ആ കോടതി മുമ്പാകെ ഹാജരാക്കാവു ന്നതും അങ്ങനെയുള്ള കോടതി ആ ഉത്തരവ് ആ കോടതിതന്നെ ഒരു വ്യവഹാരത്തിൽ പാസാ ക്കുന്ന പണം കൊടുക്കാനുള്ള ഒരു വിധി ആയിരുന്നാലെന്നപോലെ അതേ രീതിയിലും അതേ നടപ ടിക്രമം പ്രകാരവും നടത്തുകയോ നടത്തിക്കുകയോ ചെയ്യേണ്ടതും ആകുന്നു. എന്നാൽ, അങ്ങനെയുള്ള ഏതെങ്കിലും കോടതിച്ചെലവോ അതിന്റെ ഏതെങ്കിലും ഭാഗമോ 115-ാം വകുപ്പ് (1)-ാം ഉപവകുപ്പിൻ കീഴിൽ കൊടുക്കുന്ന അപേക്ഷവഴി വസൂലാക്കാവുന്നിടത്ത് അങ്ങനെയുള്ള ഉത്തരവിന്റെ തീയതി മുതൽ ഒരു വർഷക്കാലാവധിക്കുള്ളിൽ, ഈ വകുപ്പിൻ കീഴിലെ യാതൊരപേക്ഷയും അത് ആ ഉപവകുപ്പിൽ പരാമർശിച്ച കെട്ടിവച്ച ജാമ്യത്തുക മതിയാകാത്തതു കാരണം ആ ഉപവകുപ്പിൻ കീഴിൽ അപേക്ഷ കൊടുത്തതിനുശേഷം വസൂലാകാതെ ബാക്കിയായി ട്ടുള്ള ഏതെങ്കിലും കോടതിച്ചെലവ് വസൂലാക്കാനുള്ളതല്ലാത്തപക്ഷം, നിലനിൽക്കുന്നതല്ല.

അദ്ധ്യായം XI അഴിമതി പ്രവൃത്തികളും തിരഞ്ഞെടുപ്പ് കുറ്റങ്ങളും

120. അഴിമതി പ്രവൃത്തികൾ.-ഈ ആക്റ്റിന്റെ ആവശ്യങ്ങൾക്ക് താഴെ പറയുന്നവ അഴി മതി പ്രവൃത്തികളായി കരുതേണ്ടതാണ്:- കൈക്കൂലി കൊടുക്കലോ വാങ്ങലോ' അതായത്,-