Panchayat:Repo18/vol1-page0139

From Panchayatwiki
Revision as of 04:35, 5 January 2018 by Rejivj (talk | contribs) ('(2) (1)-ാം ഉപവകുപ്പിൻ കീഴിൽ പിൻവലിക്കലിനുള്ള ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(2) (1)-ാം ഉപവകുപ്പിൻ കീഴിൽ പിൻവലിക്കലിനുള്ള ഒരു അപേക്ഷ കൊടുത്തിട്ടുള്ളിടത്ത്, അപേക്ഷ കേൾക്കുന്നതിന്റെ തീയതി നിശ്ചയിച്ചുകൊണ്ടുള്ള നോട്ടീസ് ഹർജിയിലെ മറ്റെല്ലാ കക്ഷി കൾക്കും കൊടുക്കുകയും ബന്ധപ്പെട്ട പഞ്ചായത്ത് ആഫീസിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്യേ ണ്ടതാണ്. 109. തിരഞ്ഞെടുപ്പു ഹർജ്ജികൾ പിൻവലിക്കുന്നതിനുള്ള നടപടിക്രമം.-(1) ഒന്നില ധികം ഹർജിക്കാരുണ്ടെങ്കിൽ, ഒരു തിരഞ്ഞെടുപ്പു ഹർജി പിൻവലിക്കാനുള്ള യാതൊരു അപേക്ഷയും എല്ലാ ഹർജിക്കാരുടേയും രേഖാമൂലമുള്ള സമ്മതത്തോടുകൂടിയല്ലാതെ കൊടുക്കാൻ പാടുള്ളതല്ല. (2) പിൻവലിക്കാനുള്ള യാതൊരപേക്ഷയും, അങ്ങനെയുള്ള അപേക്ഷ കോടതിയുടെ അഭി പ്രായത്തിൽ, അനുവദിച്ചുകൊടുക്കാൻ പാടില്ലാത്ത ഏതെങ്കിലും കരാറിനാലോ പ്രതിഫലത്താലോ പ്രചോദിക്കപ്പെട്ടിട്ടുള്ളതാണെന്ന് കോടതിക്ക് ബോദ്ധ്യമുള്ള പക്ഷം അനുവദിക്കാൻ പാടുള്ളതല്ല. (3) അപേക്ഷ അനുവദിക്കപ്പെട്ടിരുന്നുവെങ്കിൽ (എ) ഹർജിക്കാരനോട് അതിനുമുൻപ് നേരിട്ടിട്ടുള്ള എതിർകക്ഷികളുടെ ചെലവോ കോട തിക്ക് യുക്തമെന്ന് തോന്നുന്ന അതിന്റെ ഭാഗമോ കൊടുക്കാൻ ഉത്തരവിടേണ്ടതും; (ബി) പിൻവലിക്കൽ നോട്ടീസ് കോടതിയിലെ ആഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത് ആഫീ സിലും പ്രസിദ്ധപ്പെടുത്തേണ്ടതാണെന്ന് കോടതി നിർദ്ദേശിക്കേണ്ടതും, (സി) തനിക്കുതന്നെ ഹർജിക്കാരനാകാമായിരുന്ന ഒരാൾക്ക്, പിൻവലിക്കുന്ന കക്ഷിയുടെ സ്ഥാനത്ത് ഹർജിക്കാരനായി പകരം ചേർക്കപ്പെടാൻ, അങ്ങനെയുള്ള പ്രസിദ്ധപ്പെടുത്തൽ തീയതി