Panchayat:Repo18/vol1-page0822
(i) ചട്ടം 26 -ലെ വ്യവസ്ഥകൾക്ക് അനുസൃതമാണെന്നും; (ii) നാഷണൽ ഹൈവേകൾ, സംസ്ഥാന ഹൈവേകൾ, ജില്ലാ റോഡുകൾ, പഞ്ചായത്ത് വിജ്ഞാപനം ചെയ്ത റോഡുകൾ എന്നിവയുടെ സംഗതിയിൽ നിർമ്മാണത്തിനും, തെരുവതിരിനും ഇടയിൽ ഏറ്റവും ചുരുങ്ങിയത് 3 മീറ്റർ ദൂരം ഉണ്ടെന്നുള്ളതും; (iii) 90 സെന്റീമീറ്റർ വീതിയിൽ കുറയാത്ത മുറ്റം ഉണ്ടായിരിക്കേണ്ടതാണ്. എന്നാൽ, തെരുവിനോട് ചേർന്നുള്ളതൊഴികെയുള്ള മുറ്റം 60 സെന്റീമീറ്റർ വരെ ചുരുക്കാവു ന്നതും മറ്റേതെങ്കിലും ഭാഗത്തെ മുറ്റം ആ ഭാഗത്തെ ഭൂ ഉടമയുടെ സമ്മതത്തോടെ, അതിർത്തി യോട് ചേർന്ന് വേണമെങ്കിലും ആകാവുന്നതാണ്. എന്നുമാത്രമല്ല, പ്ലോട്ടതിരിനോട് ചേർന്നുള്ള വശങ്ങളിൽ ഒരു തുറക്കലുകളും സ്ഥാപിക്കാൻ പാടില്ലാത്തതും, മുറ്റത്തിന്റെ വീതി 90 സെന്റീമീറ്ററിൽ കുറവാകുന്ന പക്ഷം വെന്റിലേറ്ററുകൾ മാത്രം (തറ നിരപ്പിൽ നിന്നും 2.20 മീറ്റർ ഉയരത്തിൻ മുകളിൽ) സ്ഥാപിക്കാവുന്നതുമാണ്. എന്നുതന്നെയുമല്ല. സൈറ്റ് അതിരുകൾക്ക് പുറത്തേക്ക് ഒരു നിർമ്മാണമോ, ഒരു തരത്തിലു മുള്ള തൂങ്ങിനിൽക്കലുകളോ തള്ളിനിൽക്കലുകളോ ഉണ്ടാകുവാൻ പാടില്ലാത്തതാകുന്നു. എന്നുമാത്രമല്ല, കോർണിസ് മേൽക്കൂര, സൺഷേഡ്, കാലാവസ്ഥ മറ എന്നിങ്ങനെയുള്ള തള്ളിനിൽക്കലുകൾ, ബാക്കിയുള്ള തുറസ്സായ സ്ഥലത്തിന്റെ വീതി 30 സെന്റീമീറ്ററിൽ കുറയാത്ത തരത്തിൽ പരിമിതപ്പെടുത്തേണ്ടതാണ്. എന്നുതന്നെയുമല്ല, ഏതെങ്കിലും രാജ്യരക്ഷാ സ്ഥാപനം പരിപാലിക്കുന്ന വസ്തുവിൽ നിന്നും 100 മീറ്ററിനുള്ളിൽ അല്ലെങ്കിൽ റെയിൽവെ അതിർത്തിയിൽ നിന്നും 30 മീറ്ററിനുള്ളിൽ അല്ലെങ്കിൽ സുരക്ഷാമേഖലയ്ക്കുള്ളിൽ ആണ് സൈറ്റ് എങ്കിൽ, അതാതു സംഗതിപോലെ ചട്ടം 5-ന്റെ ഉപചട്ട ങ്ങൾ (5), (6), (8)-ഉം, (9)-ഉം കൂടാതെ, ചട്ടം 7-ന്റെ ഉപചട്ടങ്ങൾ (5), (6), (8)-ഉം, (9)-ഉം പ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥൻമാർ സമർപ്പിച്ച ആക്ഷേപം സംബന്ധിച്ച് സെക്രട്ടറിയിൽ നിന്നും ഉടമയ്ക്ക ലഭിക്കുന്നതുവരെ യാതൊരുവിധ നിർമ്മാണങ്ങളും ആരംഭിക്കുവാൻ പാടില്ലാത്തതാകുന്നു. അങ്ങ നെയുള്ള സംഗതികളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്നും ആക്ഷേപം എന്തെങ്കിലും ഉണ്ടെ ങ്കിൽ അത് വാങ്ങി ആയത് ഉടമയെ ഉടനെ തന്നെ രേഖാമൂലം അറിയിക്കുന്നതിനുള്ള നടപടികൾ സെക്രട്ടറി സ്വീകരിക്കേണ്ടതാണ്. അദ്ധ്യായം 22 പെർമിറ്റില്ലാത്ത നിർമ്മാണങ്ങളുടെയും അതിന്റെ വ്യതിയാനങ്ങളുടെയും ക്രമവൽക്കരണം 134. ചില നിർമ്മാണങ്ങൾ (കമവൽക്കരിക്കാനുള്ള സെക്രട്ടറിയുടെ അധികാരം.- ഈ ചട്ടത്തിനു കീഴിൽ സെക്രട്ടറിയുടെ അനുവാദം ആവശ്യമുള്ളതോ അല്ലെങ്കിൽ ഭൂമി വികസനമോ ഏതെങ്കിലും ഘടനയോ, വാർത്താവിനിമയഗോപുരമോ, കിണർ കുഴിക്കലോ, കെട്ടിടത്തിന്റെ കൂട്ടി ച്ചേർക്കലോ, മാറ്റം വരുത്തലുകളോ, നിർമ്മാണമോ പുനർനിർമ്മാണമോ എന്നിവ അംഗീകൃത പ്ലാൻ അല്ലെങ്കിൽ വ്യതിചലനത്തോടെയുള്ള അംഗീകൃത പ്ലാൻ ലഭിക്കാതെ ആരംഭിക്കുകയോ നടത്തി ക്കൊണ്ടിരിക്കുകയോ അല്ലെങ്കിൽ പൂർത്തിയാക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അവ കാവൽക്കരി ക്കുന്നതിനുള്ള അധികാരം സെക്രട്ടറിക്കുണ്ടായിരിക്കുന്നതാണ്. എന്നാൽ, ഏതെങ്കിലും കെട്ടിടത്തിന്റെ അത്തരത്തിലുള്ള നിർമ്മാണമോ പുനർനിർമ്മാണമോ, കൂട്ടിച്ചേർക്കലോ മാറ്റം വരുത്തലോ അല്ലെങ്കിൽ ഏതെങ്കിലും കിണർ കുഴിക്കുന്നതോ അല്ലെങ്കിൽ വാർത്താവിനിമയഗോപുരമോ അല്ലെങ്കിൽ ഏതെങ്കിലും നിർമ്മാണമോ അല്ലെങ്കിൽ ഭൂവികസനമോ അല്ലെങ്കിൽ അങ്ങനെയുള്ള മറ്റ ജോലികൾ ഈ ആക്റ്റിലേയോ, ചട്ടങ്ങളിലേയോ, ഏതെങ്കിലും വ്യവസ്ഥകളുടെ ലംഘനമാകാൻ പാടില്ലാത്തതാകുന്നു.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |