Panchayat:Repo18/vol1-page0733

From Panchayatwiki
Revision as of 07:34, 4 January 2018 by Sandeep (talk | contribs) ('ഒഴികെ) റെയിൽവേ കോളനികളിലുള്ള റോഡുകളും അഴുക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ഒഴികെ) റെയിൽവേ കോളനികളിലുള്ള റോഡുകളും അഴുക്ക് ചാലുകളും, കമ്മ്യൂണിറ്റി ഹാളും, ആശുപ്രതികളും, ക്ലബുകളും, എല്ലാ തരത്തിലുമുള്ള ഓഫീസുകളും, വിദ്യാഭ്യാസസ്ഥാപനങ്ങളും, റിസർവേഷൻ കൗണ്ടറുകളും, വിശ്രമമുറികളും ഷോപ്പിംഗ് കോംപ്ലക്സ്സുകളും, റയിൽവേ മെയിൽ സേവന ഓഫീസുകൾ, പാഴ്സസൽ ഓഫീസുകളും; (i) പോസ്റ്റ് ഓഫീസുകളും പോസ്റ്റൽ ടെലിഗ്രാഫ് വകുപ്പിന്റെ മറ്റുതരത്തിലുള്ള ഓഫീസു കളും റസിഡൻഷ്യൽ കോളനികളും. 10. ചില ജോലികൾക്ക് പെർമിറ്റ് ആവശ്യമില്ല.- ഈ ചട്ടങ്ങളിൽ എന്തു തന്നെ അട ങ്ങിയിരുന്നാലും അഗ്നിസുരക്ഷാ ആവശ്യകതകൾ, ഘടനാസ്ഥിരത, കെട്ടിടത്തിന്റെ പൊതു ആവ ശ്യകതകൾ എന്നിവയെ സംബന്ധിച്ചുള്ള ഏതെങ്കിലും വ്യവസ്ഥകൾ ലംഘിക്കാത്ത താഴെപ്പറയുന്ന നിർമ്മാണങ്ങൾക്ക് കെട്ടിടനിർമ്മാണ പെർമിറ്റ് ആവശ്യമില്ലാത്തതാകുന്നു. അതായത്(i) ഒരു തെരുവിനോട് ചേർന്നുള്ളതല്ലാത്ത ചുറ്റുമതിൽ; (ii) നിലവിലുള്ള നിർമ്മാണക്ഷമതയെ പ്രതികൂലമായി ബാധിക്കാത്ത തരത്തിൽ ജനാല കളോ കതകുകളോ വെന്റിലേറ്ററുകളോ സ്ഥാപിക്കുകയോ, നീക്കം ചെയ്യുകയോ ചെയ്യുന്നത്; (iii) നിലവിലുള്ള നിർമ്മാണക്ഷമതയെ പ്രതികൂലമായി ബാധിക്കാത്ത തരത്തിൽ പര സ്പര സമ്പർക്ക വാതിലുകൾ സ്ഥാപിക്കുന്നത്; (iv) ഭാരം താങ്ങിനിൽക്കുന്നതായ ചുമരുകൾ ഒഴികെയുള്ള ഇടഭിത്തികളുടെ നിർമ്മാണമോ അല്ലെങ്കിൽ നീക്കം ചെയ്യലോ; (V) ഏതെങ്കിലും സ്ഥിരമായ നിർമ്മാണങ്ങളൊഴിച്ചുകൊണ്ടുള്ള ഉദ്യാനം സ്ഥാപിക്കുന്നത്, (v) വെള്ളനിറമോ അല്ലെങ്കിൽ വർണ്ണമോ പൂശുന്നത്, (vi) പെയിന്റ് ചെയ്യുന്നത്. (viii) നിലവിലുള്ള നിർമ്മാണക്ഷമതയെ പ്രതികൂലമായി ബാധിക്കാത്ത തരത്തിൽ കെട്ടിട ത്തിനും പൊട്ടിപ്പൊളിഞ്ഞ മേൽക്കൂരയ്ക്കും വേണ്ടിവരുന്ന ചില്ലറ അറ്റക്കുറ്റപ്പണികൾക്ക്, (ix) കേടുപാടുകൾ തീർക്കലും തേച്ചുപിടിപ്പിക്കലും; (x) ഘടനാ വ്യതിയാനം വരുത്താതെയുള്ള ആന്തരീക അലങ്കാരങ്ങൾ ചെയ്യുന്നതിന് (xi) പ്ലോട്ടിനുള്ളിൽ തന്നെ കെട്ടിടത്തിന്റെ അല്ലെങ്കിൽ നിർമ്മാണത്തിന്റെ സ്ഥാനം മാറ്റു (xii) 1994-ലെ കേരള പഞ്ചായത്ത് രാജ നിയമം 235 P വകുപ്പിൽ പ്രതിപാദിക്കുന്ന, റോഡുകളോട് അടുത്ത് സ്ഥിതി ചെയ്യുന്ന കുടിലുകൾ ഒഴികെയുള്ള കുടിലുകൾ; '(xiii) നിലകൾ രണ്ട് വരെ എന്ന് പരിമിതപ്പെടുത്തിയതും പ്ലോട്ടിനുള്ളിലെ നില വിലുള്ളതും നിർദ്ദിഷ്ടമായതും അടക്കം എല്ലാ നിലകളിലെയും ആകെ നിർമ്മിത വിസ്തീർണ്ണം 100 ചതുരശ്ര മീറ്റർ വരെയുള്ളതും ആയ കാറ്റഗറി - || ഗ്രാമപഞ്ചായത്തുകളിലെ ഗണം A1-പാർപ്പിട വിനിയോഗത്തിൻ കീഴിലെ ഏക കുടുംബ പാർപ്പിട കെട്ടിടങ്ങൾ..) 9xxx എന്നാൽ മേൽപറഞ്ഞ (i), (xii), (xiii), (xiv)എന്നീ ഇനപ്രകാരമുള്ള നിർമ്മാണ സ്വഭാവം വില യിരുത്തുന്നതിന് സെക്രട്ടറിയെ പ്രാപ്തനാക്കുന്നതിന് നിർമ്മാണത്തിന്റെ നിലവിലുള്ള അവസ്ഥ പൂർണമായും വിശദാംശങ്ങളോടെ നിർമ്മാണം ആരംഭിക്കുന്നതിന് കുറഞ്ഞത് പത്ത് ദിവസം മുമ്പായി സെക്രട്ടറിയെ അറിയിക്കേണ്ടതാണ്. സെക്രട്ടറിക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് പത്ത് ദിവസത്തിനുള്ളിൽ അപേക്ഷകനെ അറിയിക്കേണ്ടതുമാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ