Panchayat:Repo18/vol1-page0124

From Panchayatwiki
Revision as of 04:05, 5 January 2018 by Rejivj (talk | contribs) ('(എ.) (1) 49-ാം വകുപ്പ് (ഇ) ഖണ്ഡത്തിൻ കീഴിൽ ആദ്യം നിജപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(എ.) (1) 49-ാം വകുപ്പ് (ഇ) ഖണ്ഡത്തിൻ കീഴിൽ ആദ്യം നിജപ്പെടുത്തിയ തീയതിയിൽ ഏതെങ്കിലും കാരണത്താൽ വോട്ടെടുപ്പു നടത്താൻ കഴിയാതിരുന്ന ഏതെങ്കിലും പഞ്ചായത്ത് നിയോ ജകമണ്ഡലത്തിലോ നിയോജകമണ്ഡലങ്ങളിലോ വോട്ടെടുപ്പ് നടത്തുകയും തിരഞ്ഞെടുപ്പ് പൂർത്തീ കരിക്കുകയും ചെയ്യുന്നതിനേയോ, അല്ലെങ്കിൽ (2) 143-ാം വകുപ്പിലെ വ്യവസ്ഥകൾക്കു കീഴിൽ സമയം നീട്ടിക്കൊടുത്തിട്ടുള്ള ഏതെങ്കിലും പഞ്ചായത്ത് നിയോജകമണ്ഡലത്തിലോ നിയോജകമണ്ഡലങ്ങളിലോ തിരഞ്ഞെടുപ്പ് പൂർത്തീക രിക്കുന്നതിനേയോ തടയുന്നതായോ, അല്ലെങ്കിൽ (ബി) പ്രസ്തുത വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു തൊട്ടുമുൻപ് പ്രവർത്തിച്ചിരുന്ന ഏതെങ്കിലും പഞ്ചായത്തുണ്ടെങ്കിൽ അതിന്റെ കാലാവധിയെ ബാധിക്കുന്നതായോ, കരുതപ്പെടുന്നതല്ല. '[83.എ. അംഗത്വം ഇല്ലാതാക്കൽ.-(1) യാതൊരാളും പഞ്ചായത്തിന്റെ ഒന്നിലധികം തല ത്തിൽ അംഗമായിരിക്കുവാൻ പാടില്ലാത്തതും, പഞ്ചായത്തിന്റെ ഒന്നിലധികം തലങ്ങളിലേക്ക് തിര ഞെടുക്കപ്പെടുന്ന ഒരാൾ അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട തീയതി മുതൽ പതിനഞ്ചു ദിവസത്തി നകം താൻ അംഗമായിരിക്കുവാൻ ആഗ്രഹിക്കുന്ന പഞ്ചായത്തിന്റെ വിവരവും താൻ അംഗത്വം ഒഴി യുന്ന പഞ്ചായത്തിന്റെ വിവരവും സംസ്ഥാന തിരഞ്ഞെടുപ്പുകമ്മീഷനെ രേഖാമൂലം അറിയിക്കേ ണ്ടതും അപ്രകാരം അറിയിക്കാത്തപക്ഷം അയാൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള എല്ലാ തലത്തിലുള്ള പഞ്ചായത്തുകളിലെയും അയാളുടെ അംഗത്വം ഇല്ലാതാകുന്നതും ആകുന്നു. (2) (1)-ാം ഉപവകുപ്പുപ്രകാരം ഒരാളുടെ രേഖാമൂലമുള്ള അറിയിപ്പ് കിട്ടിയാലുടൻ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, അയാൾ അംഗമായിരിക്കുവാൻ ആഗ്രഹിക്കുന്നതായി അറിയിച്ചിട്ടുള്ള പഞ്ചാ യത്ത് ഒഴികെയുള്ള പഞ്ചായത്തുകളിലെ അയാളുടെ അംഗത്വം അങ്ങിനെയുള്ള അറിയിപ്പു പ്രകാരം ഒഴിഞ്ഞതായി പ്രഖ്യാപിക്കേണ്ടതാണ്. (3) ഒരാൾ ഒരു തലത്തിലുള്ള പഞ്ചായത്തിലെ ഒരു അംഗമായിരിക്കുമ്പോൾതന്നെ വോറൊരു തല പഞ്ചായത്തിലെകൂടി അംഗമായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ, അങ്ങനെ തിരഞ്ഞെടു ക്കപ്പെട്ട തീയതി മുതൽ പതിനഞ്ചു ദിവസത്തിനകം അയാൾ അപ്പോൾ അംഗമായിരിക്കുന്ന പഞ്ചാ യത്തിൽനിന്നും അയാളുടെ അംഗത്വം രാജിവയ്ക്കാത്തപക്ഷം, അങ്ങനെ അയാൾ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തിലെ അയാളുടെ അംഗത്വം ഇല്ലാതാകുന്നതാണ്. (4) ഈ വകുപ്പിൽ പറയുന്ന യാതൊന്നും തന്നെ 8-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (ബി) ഖണ്ഡ പ്രകാരമോ 9-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (ബി) ഖണ്ഡപ്രകാരമോ ഒരു ഗ്രാമപഞ്ചായത്ത് പ്രസി ഡന്റിന് ബ്ലോക്ക് പഞ്ചായത്തിൽ അംഗമായി തുടരുന്നതിനോ ഒരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് ജില്ലാ പഞ്ചായത്തിൽ അംഗമായി തുടരുന്നതിനോ തടസ്സമല്ല. (5) ഈ വകുപ്പുപ്രകാരം അംഗത്വം ഒഴിഞ്ഞതോ അംഗത്വം ഇല്ലാതായതോ സംബന്ധിച്ച എന്തെ ങ്കിലും തർക്കം ഉദിക്കുന്നപക്ഷം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീർപ്പിനായി റഫർ ചെയ്യേ ണ്ടതും അതിൻമേലുള്ള കമ്മീഷന്റെ തീർപ്പ് അന്തിമമായിരിക്കുന്നതുമാണ്.) 84. ആകസ്മിക ഒഴിവുകൾ നികത്തുന്നതിനുള്ള ഉപതിരഞ്ഞെടുപ്പുകൾ.-(1) അനു ച്ഛേദം 243 ഇ-യിൽ പറഞ്ഞിട്ടുള്ള അതിന്റെ കാലാവധി കഴിയുംമുമ്പ് ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്ത് പിരിച്ചു വിടുകയോ അല്ലെങ്കിൽ ഒരു പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഒരു അംഗത്തിന്റെ സ്ഥാനം ഒഴിവാകുകയോ, ഒഴിവായതായി പ്രഖ്യാപിക്കപ്പെടുകയോ അല്ലെങ്കിൽ പഞ്ചായത്തിലേക്കുള്ള അയാളുടെ തിരഞ്ഞെടുപ്പ് അസാധുവാണെന്ന് പ്രഖ്യാപിക്കപ്പെടുകയോ ചെയ്യു മ്പോൾ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, (2)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്കു വിധേയമായി ഗസറ്റു വിജ്ഞാപനം വഴി, അതതു സംഗതിപോലെ, അപ്രകാരമുള്ള പഞ്ചായത്തിലെ നിയോജക മണ്ഡലങ്ങളോടോ ബന്ധപ്പെട്ട നിയോജകമണ്ഡലത്തോടോ അതതു സംഗതിപോലെ, പഞ്ചായത്തു