Panchayat:Repo18/vol1-page0119

From Panchayatwiki
Revision as of 03:58, 5 January 2018 by Rejivj (talk | contribs) ('(എ) ആ പോളിങ്ങ് സ്റ്റേഷനിലേയോ സ്ഥലത്തേയോ വോട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(എ) ആ പോളിങ്ങ് സ്റ്റേഷനിലേയോ സ്ഥലത്തേയോ വോട്ടെടുപ്പ് അസാധുവാണെന്ന് പ്രഖ്യാ പിക്കുകയും, ആ പോളിങ്ങ് സ്റ്റേഷനിലോ സ്ഥലത്തോവിച്ച ഒരു പുതിയ വോട്ടെടുപ്പു നടത്തുന്നതിന് ഒരു ദിവസവും മണിക്കുറുകളും നിശ്ചയിക്കുകയും അപ്രകാരം നിശ്ചയിക്കപ്പെട്ട ദിവസവും മണി ക്കുറുകളും അതിനു യുക്തമെന്നു കരുതുന്ന രീതിയിൽ വിജ്ഞാപനം ചെയ്യുകയും ചെയ്യുകയോ, (ബി) ആ പോളിങ്ങ് സ്റ്റേഷനിലേയോ സ്ഥലത്തേയോ ഒരു പുതിയ വോട്ടെടുപ്പിന്റെ ഫലം, ആ തിരഞ്ഞെടുപ്പിന്റെ ഫലത്തെ ഏതെങ്കിലും വിധത്തിൽ ബാധിക്കുകയില്ലെന്നോ, അല്ലെങ്കിൽ നട പടിക്രമത്തിലെ ആ പിശകോ ക്രമക്കേടോ?(വോട്ടിംഗ് യന്ത്രത്തിന് സംഭവിച്ച സാങ്കേതിക തകരാറു കളോ) സാര്വത്തായതല്ലെന്നോ ബോദ്ധ്യപ്പെടുന്നുവെങ്കിൽ, തിരഞ്ഞെടുപ്പിന്റെ തുടർന്നുള്ള നടത്തി പ്പിനും പൂർത്തീകരണത്തിനും ഉചിതമെന്നു കരുതുന്ന നിർദ്ദേശങ്ങൾ വരണാധികാരിക്ക് നൽകു ᏧᎾᎼᏩᎺᎺ)0, ചെയ്യേണ്ടതാകുന്നു. (3) ഈ ആക്റ്റിലേയും അതിൻകീഴിൽ ഉണ്ടാക്കുന്ന ഏതെങ്കിലും ചട്ടങ്ങളിലേയും, ഉത്തരവു കളിലേയും വ്യവസ്ഥകൾ, അങ്ങനെയുള്ള പുതിയ വോട്ടെടുപ്പിനും ആദ്യ വോട്ടെടുപ്പിനെ പോലെ ബാധകമായിരിക്കുന്നതാണ്. 73. ബുത്ത് പിടിച്ചെടുക്കുന്നതു കാരണത്താൽ തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കുകയോ വോട്ടെടുപ്പ് നീട്ടിവയ്ക്കുകയോ ചെയ്യൽ.-(1) ഒരു തിരഞ്ഞെടുപ്പിൽ,- (എ) ഒരു പോളിങ്ങ് സ്റ്റേഷനിലോ വോട്ടെടുപ്പിനുവേണ്ടി നിജപ്പെടുത്തിയിരിക്കുന്ന ഒരു സ്ഥലത്തോ (ഇതിനുശേഷം ഈ വകുപ്പിൽ ഒരു സ്ഥലമായിട്ടാണ് പരാമർശിക്കപ്പെടുക) ആ പോളിംഗ് സ്റ്റേഷനിലെയോ സ്ഥലത്തെയോ തിരഞ്ഞെടുപ്പിന്റെ ഫലം തിട്ടപ്പെടുത്താൻ കഴിയാത്തവിധം ബുത്ത് പിടിച്ചെടുക്കൽ നടന്നിട്ടുണ്ടെങ്കിലോ, അല്ലെങ്കിൽ (ബി) വോട്ടെണ്ണൽ നടത്തേണ്ട ഏതെങ്കിലും സ്ഥലത്ത് എണ്ണലിന്റെ ഫലം തിട്ടപ്പെടുത്താൻ കഴിയാത്തവിധം ബുത്ത് പിടിച്ചെടുക്കൽ നടന്നിട്ടുണ്ടെങ്കിലോ, വരണാധികാരി ഉടൻതന്നെ ആ വിവരം സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് റിപ്പോർട്ടു ചെയ്യേ ണ്ടതാണ്. (2) (1)-ാം ഉപവകുപ്പിൻകീഴിൽ വരണാധികാരിയുടെ റിപ്പോർട്ട് കിട്ടിയതിൻമേൽ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ പ്രസക്തമായ എല്ലാ സാഹചര്യങ്ങളും കണക്കിലെടുത്തതിനുശേഷം,- (എ) ആ പോളിങ്ങ് സ്റ്റേഷനിലേയോ സ്ഥലത്തേയോ വോട്ടെടുപ്പ് അസാധുവാണെന്ന് പ്രഖ്യാ പിക്കുകയും, ആ പോളിങ്ങ് സ്റ്റേഷനിലോ സ്ഥലത്തോ ഒരു പുതിയ വോട്ടെടുപ്പ് നടത്തുന്നതിന് ഒരു ദിവസവും മണിക്കുറുകളും നിശ്ചയിക്കുകയും അപ്രകാരം നിശ്ചയിക്കപ്പെട്ട ദിവസവും മണിക്കുറു കളും യുക്തമെന്നു കരുതുന്ന രീതിയിൽ വിജ്ഞാപനം ചെയ്യുകയും ചെയ്യുകയോ, (ബി ബുത്ത് പിടിച്ചെടുക്കലിൽ ഉൾപ്പെട്ട പോളിങ്ങ് സ്റ്റേഷനുകളുടെയോ സ്ഥലങ്ങളുടെയോ എണ്ണത്തിന്റെ ആധിക്യം വച്ചു നോക്കുമ്പോൾ അത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കാനിടയു ണ്ടെന്നോ ബുത്ത് പിടിച്ചെടുക്കൽ തിരഞ്ഞെടുപ്പു ഫലത്തെ ബാധിക്കത്തക്കവിധത്തിൽ വോട്ടെണ്ണ ലിനെ ബാധിച്ചിട്ടുണ്ടെന്നോ ബോദ്ധ്യപ്പെടുകയാണെങ്കിൽ ആ നിയോജകമണ്ഡലത്തിലെ തിരഞ്ഞെ ടുപ്പ് മാറ്റിവയ്ക്കുകയോ, ചെയ്യേണ്ടതാണ്. വിശദീകരണം- ഈ വകുപ്പിൽ "ബ്രുത്ത് പിടിച്ചെടുക്കൽ" എന്നതിന് 137-ാം വകുപ്പിലുള്ള അതേ അർത്ഥം തന്നെ ഉണ്ടായിരിക്കുന്നതാണ്.