Panchayat:Repo18/vol1-page0814

From Panchayatwiki
Revision as of 07:36, 4 January 2018 by Unnikrishnan (talk | contribs) ('(2) കോണിപ്പടിയിലുള്ള കൈവരിയുടെ ഉയരം 90 സെന്റീമീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(2) കോണിപ്പടിയിലുള്ള കൈവരിയുടെ ഉയരം 90 സെന്റീമീറ്ററിൽ കുറയാൻ പാടില്ലാത്തതും അഴികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അവയുടെ വിടവ് 10 സെന്റീമീറ്റർ വീതി കവിയാൻ പാടില്ലാത്തതു മാകുന്നു. 108. സുരക്ഷാ കൈവരി അല്ലെങ്കിൽ അരമതിൽ-രണ്ട് മീറ്ററോ അല്ലെങ്കിൽ അതിലും കുറവോ ആയതും ആന്തരീകമോ ബാഹ്യമോ ആയ തുറസ്സായ സ്ഥലത്ത് നീണ്ടു നിൽക്കുന്ന ഏതൊരു സ്ലാബിനും അല്ലെങ്കിൽ ബാൽക്കണിക്കും 1.20 മീറ്ററിൽ കുറയാത്ത ഉയരമുള്ള അര മതിലോ അല്ലെങ്കിൽ സുരക്ഷാ കൈവരികളോ സ്ഥാപിക്കേണ്ടതും, അത്തരം സുരക്ഷാ കൈവരി കൾ സ്ലാബിനോടും ചുമരിനോടും ദൃഢമായി ഉറപ്പിക്കേണ്ടതും കൈവരികൾക്ക് ശൂന്യഭിത്തികളോ ലോഹ ഗ്രില്ലുകളോ ഇതു രണ്ടിന്റെയും സംയോജനമോ ആകാവുന്നതുമാണ്. എന്നാൽ, ലോഹഗ്രില്ലുകളാണ് ഉപയോഗിക്കുന്നതെങ്കിൽ അതിനുമുകളിൽ കയറുന്നത് തട യുന്നതിനായി അവ തിരശ്ചീനമായി നിർമ്മിക്കരുത്. എന്നുമാത്രമല്ല, പൊട്ടിപ്പോകുന്നത് ഒഴിവാക്കുന്നതിനായി സുരക്ഷാ കൈവരികൾ സ്ഫടികം കൊണ്ടോ സുദൃഢമല്ലാത്ത സമാന സാധനം കൊണ്ടോ നിർമ്മിക്കുവാൻ പാടില്ലാത്തതാകുന്നു. 109. അഗ്നിസുരക്ഷാ കോണിപ്പടി- (1) ഓരോ ഉയർന്ന കെട്ടിടത്തിനും ഒരു അഗ്നി സുരക്ഷാ കോണിപ്പടി ഉണ്ടായിരിക്കേണ്ടതാണ്. (2) അഗ്നിസുരക്ഷാ കോണിപ്പടി എല്ലാ നിലകളിലേയും പൊതുവായ അല്ലെങ്കിൽ സാധാരണ സ്ഥലങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കേണ്ടതും അത് ഭൂമിയിലേക്ക് നേരിട്ട് ബന്ധിപ്പിക്കുന്നതുമായിരിക്കണം. (3) കോണിപ്പടിയുടെ ഒരു വശമെങ്കിലും വലിയ തുറക്കലുള്ള ഒരു പുറം ഭിത്തിയായിരി ക്കുകയോ അല്ലെങ്കിൽ അടിയന്തര ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഉതകുന്ന തരത്തിൽ പൊട്ടിച്ച തുറക്കാവുന്ന ഗ്ലാസ് കൊണ്ടുള്ളതോ ആയിരിക്കേണ്ടതാണ്. (4) പുറത്തുള്ള അഗ്നിസുരക്ഷാ കോണിപ്പടി 75 സെന്റീമീറ്ററിൽ കുറയാത്ത വീതിയുള്ളതും നേരേയുള്ളതും ഓരോ പടിക്കും 20 സെന്റീമീറ്റർ വീതിയും 19 സെന്റീമീറ്ററിൽ കൂടാത്ത ഉയരവും ഉണ്ടായിരിക്കണം. ഓരോ കോണിക്കെട്ടിലുമുള്ള പടികളുടെ എണ്ണം 16 ആയി പരിമിതപ്പെടുത്തേ ണ്ടതാണ്. (5) കൈവരികളുടെ ഉയരം 100 സെന്റീമീറ്ററിൽ കുറയാനും 120 സെന്റീമീറ്ററിൽ കൂടാനും പാടില്ലാത്തതാകുന്നു. (6) പിരിയൻ കോണിപ്പടികൾ പുറത്തുള്ള അഗ്നിസുരക്ഷാ കോണിപ്പടികളായി ഉപയോഗി ക്കുന്നത് 10 മീറ്ററിൽ കവിയാത്ത ഉയരമുള്ള കെട്ടിടങ്ങൾക്കായി പരിമിതപ്പെടുത്തേണ്ടതാണ്. (7) ഒരു അഗ്നിസുരക്ഷാ പിരിയൻ കോണിപ്പടിയുടെ വ്യാസം 150 സെന്റീമീറ്ററിൽ കുറയാൻ പാടില്ലാത്തതും പര്യാപ്തമായ ഹെഡറും നൽകുന്ന വിധത്തിൽ രൂപകൽപന ചെയ്യേണ്ടതുമാണ്. 110. ഓവുചാലുകൾ- ഒരു കെട്ടിടത്തിന്റെ ഉൾഭാഗത്തുനിന്ന് ഏതൊരു ഓവുചാലുകളിലേക്കുമുള്ള തുറക്കലുകൾ, ദൃഢതയുള്ള സാധനങ്ങൾ കൊണ്ട് അടയ്ക്കക്കേണ്ടതാണ്. 111.പ്രവേശനം - പ്ലോട്ടിലേക്കും ഉയർന്ന കെട്ടിടങ്ങളിലേക്കുമുള്ള പ്രവേശനത്തിന്റെ വീതിയും അതുപോലെ പ്രധാന തെരുവിൽ നിന്നും പ്ലോട്ടിലേക്ക് പ്രവേശനം നൽകുന്ന തെരുവിന്റെ വീതി'[5 മീറ്ററോ അല്ലെങ്കിൽ ഈ ചട്ടങ്ങളിൽ മറ്റ് എവിടെയെങ്കിലും നിഷ്കർഷിച്ചിട്ടുള്ളയിടത്ത്, അതിൽ ഏതാണോ ഉയർന്നത് അതായിരിക്കുന്നതാണ്. 112. തുറസ്സായ സ്ഥലങ്ങൾ.-(1) കെട്ടിടത്തിന്റെ മുൻഭാഗത്തും അതുപോലെ തെരുവി നോട് ചേർന്നു വരുന്ന വശങ്ങളിലേതെങ്കിലുമൊന്നിനും ഏറ്റവും ചുരുങ്ങിയത് 5 മീറ്റർ വീതിയുള്ള

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ