Panchayat:Repo18/vol1-page0115

From Panchayatwiki

എന്നാൽ, ആ ദിവസം സർക്കാർ ആഫീസുകൾ ഒരു ഒഴിവുദിനമായി ആചരിക്കണമെന്ന് സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ടെങ്കിൽ, അപ്രകാരം ഒഴിവുദിനമായി വിജ്ഞാപനം ചെയ്തിട്ടി ല്ലാത്ത തൊട്ടടുത്ത ദിവസം ഉച്ചതിരിഞ്ഞ് മൂന്നുമണിക്കു മുൻപായി, പിൻവലിക്കൽ നോട്ടീസ് നല്കു കയാണെങ്കിൽ അത് യഥാസമയം നല്കിയതായി കണക്കാക്കുന്നതാണ്. (2) (1)-ാം ഉപവകുപ്പിൻകീഴിൽ തന്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിന് നോട്ടീസ് നല്കിയ യാതൊരാളെയും ആ നോട്ടീസ് റദ്ദാക്കാൻ അനുവദിക്കുന്നതല്ല. (3) ഒരു പിൻവലിക്കൽ നോട്ടീസിന്റെ നിജാവസ്ഥയെ കുറിച്ചും (1)-ാം ഉപവകുപ്പിൻകീഴിൽ അത് നല്കിയ ആളിന്റെ അനന്യതയെക്കുറിച്ചും ബോദ്ധ്യപ്പെട്ടാൽ വരണാധികാരി ആ നോട്ടീസ് തന്റെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത് ഓഫീസിലും ശ്രദ്ധ ആകർഷിക്കുന്ന സ്ഥലത്ത് പതി പ്പിക്കേണ്ടതാണ്. 57. മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തൽ.-(1) 56-ാം വകുപ്പ (1)-ാം ഉപവകുപ്പിൻ കീഴിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാവുന്ന കാലാവധി കഴിഞ്ഞാലുടൻ, വര ണാധികാരി, മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ ഒരു ലിസ്റ്റ് നിർണ്ണയിക്കപ്പെടുന്ന ഫാറത്തിലും രീതിയിലും തയ്യാറാക്കുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്യേണ്ടതാണ്. (2) പ്രസ്തുത ലിസ്റ്റിൽ മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ മലയാള അക്ഷരമാലാക്രമത്തി ലുള്ള പേരുകളും നാമനിർദ്ദേശ പ്രതികയിൽ നല്കിയ പ്രകാരമുള്ള അവരുടെ മേൽവിലാസങ്ങളും നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള മറ്റു വിവരങ്ങളും അടങ്ങിയിരിക്കേണ്ടതാണ്. 58. തിരഞ്ഞെടുപ്പ് ഏജന്റുമാർ-ഒരു തിരഞ്ഞെടുപ്പിലെ ഒരു സ്ഥാനാർത്ഥിക്ക് താനല്ലാത്ത മറ്റൊരാളെ തന്റെ തെരഞ്ഞെടുപ്പ് ഏജന്റായി നിർണ്ണയിക്കപ്പെട്ട രീതിയിൽ നിയമിക്കാവുന്നതും, അങ്ങ നെയുള്ള ഏതെങ്കിലും നിയമനം നടത്തുമ്പോൾ, വരണാധികാരിക്ക് നിർണ്ണയിക്കപ്പെട്ടിട്ടുള്ള രീതി യിൽ നിയമനത്തിന്റെ നോട്ടീസ് നല്കേണ്ടതുമാണ്. 59. തിരഞ്ഞെടുപ്പ് ഏജന്റായിരിക്കുന്നതിനുള്ള അയോഗ്യത.-ഈ ആക്റ്റിൻ കീഴിൽ ഒരു പഞ്ചായത്ത് അംഗമായിരിക്കുന്നതിന് തൽസമയം അയോഗ്യനായിരിക്കുന്ന ഏതെങ്കിലും ആൾ ഏതെങ്കിലും തിരഞ്ഞെടുപ്പിൽ ഒരു തിരഞ്ഞെടുപ്പ് ഏജന്റായിരിക്കുന്നതിന് അയോഗ്യനായിരിക്കുന്നതാണ്. 60. തിരഞ്ഞെടുപ്പ് ഏജന്റിന്റെ നിയമനം പിൻവലിക്കലോ മരണമോ.-(1) ഒരു തിര ഞെടുപ്പ് ഏജന്റിന്റെ നിയമനത്തിന്റെ ഏതു പിൻവലിക്കലിലും സ്ഥാനാർത്ഥി ഒപ്പു വയ്ക്കക്കേണ്ടതും വരണാധികാരിയുടെ പക്കൽ അത് ഏല്പിക്കുന്ന തീയതി മുതൽ അത് പ്രാബല്യത്തിൽ വരുന്നതു മാണ്. (2) അങ്ങനെയുള്ള പിൻവലിക്കലോ തിരഞ്ഞെടുപ്പ് ഏജന്റിന്റെ മരണമോ സംഭവിക്കുന്നതാ യാൽ, ആ സംഭവം തിരഞ്ഞെടുപ്പിനു മുമ്പോ തെരഞ്ഞെടുപ്പിനിടയിലോ, തിരഞ്ഞെടുപ്പിനു ശേഷവും, എന്നാൽ 86-ാം വകുപ്പിലെ വ്യവസ്ഥകളനുസരിച്ച സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പു ചെലവുക ളുടെ കണക്ക് ഏൽപ്പിക്കുന്നതിനു മുമ്പുമായോ ഉണ്ടാകുന്നതായാൽ, സ്ഥാനാർത്ഥിക്ക് നിർണ്ണയിക്ക പ്പെടുന്ന രീതിയിൽ മറ്റൊരാളെ തന്റെ തിരഞ്ഞെടുപ്പ് ഏജന്റായി നിയമിക്കാവുന്നതും, അങ്ങനെ യുള്ള നിയമനം നടത്തുമ്പോൾ വരണാധികാരിക്ക് നിർണ്ണയിക്കപ്പെട്ടിട്ടുള്ള രീതിയിൽ നിയമനത്തിന്റെ നോട്ടീസ് നൽകേണ്ടതുമാണ്. 61. തിരഞ്ഞെടുപ്പ് ഏജന്റുമാരുടെ ചുമതലകൾ.-ഒരു തിരഞ്ഞെടുപ്പ് ഏജന്റിന് തിരഞ്ഞെ ടുപ്പ് സംബന്ധിച്ച്, ഈ ആക്ടിനാലോ ആക്റ്റിൻകീഴിലോ തിരഞ്ഞെടുപ്പ് ഏജന്റ് നിർവ്വഹിക്കേണ്ട തായി അധികാരപ്പെടുത്തിയിട്ടുള്ള ചുമതലകൾ നിർവ്വഹിക്കാവുന്നതാണ്.