Panchayat:Repo18/vol1-page0113

From Panchayatwiki
Revision as of 11:54, 4 January 2018 by Rejivj (talk | contribs) ('എന്നാൽ, ഒരു സ്ഥാനാർത്ഥിയെ ഒന്നിലധികം നാമനിർദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

എന്നാൽ, ഒരു സ്ഥാനാർത്ഥിയെ ഒന്നിലധികം നാമനിർദ്ദേശപ്രതികകൾവഴി നാമനിർദ്ദേശം ചെയ്തിരിക്കുന്നിടത്ത് ഈ ഉപവകുപ്പിൻ കീഴിൽ അയാളിൽനിന്ന് ഒന്നിൽകൂടുതൽ നിക്ഷേപം ആവ ശ്യപ്പെടേണ്ടതില്ല. (2) (1)-ാം ഉപവകുപ്പിൻകീഴിൽ കെട്ടിവയ്ക്കക്കേണ്ട ഏതെങ്കിലും തുക 52-ാം വകുപ്പ് (1)-ാം ഉപ വകുപ്പിൻകീഴിൽ നാമനിർദ്ദേശപ്രതിക സമർപ്പിക്കുന്ന സമയത്ത് സ്ഥാനാർത്ഥി വരണാധികാരിയുടെ പക്കൽ രൊക്കം കെട്ടിവയ്ക്കുകയോ കെട്ടിവയ്ക്ക്പിക്കുകയോ, അയാളോ അയാൾക്കു വേണ്ടിയോ മുൻപറഞ്ഞ തുക സർക്കാർ വിജ്ഞാപനം ചെയ്തിരിക്കാവുന്ന അങ്ങനെയുള്ള അധികാരസ്ഥന്റെ ആഫീസിൽ കെട്ടിവച്ചിട്ടുണ്ടെന്ന് കാണിക്കുന്ന ഒരു രസീത നാമനിർദ്ദേശപ്രതികയോടൊപ്പം അടക്കം ചെയ്തിരിക്കുകയോ ചെയ്തിട്ടില്ലാത്തപക്ഷം (1)-0ం ഉപവകുപ്പിൻകീഴിൽ കെട്ടിവച്ചതായി കണക്കാക്കുന്നതല്ല. 54. നാമനിർദ്ദേശങ്ങളെക്കുറിച്ചുള്ള നോട്ടീസും അവയുടെ സൂക്ഷമ പരിശോധന യ്ക്കുള്ള സമയവും സ്ഥലവും.-52-ാം വകുപ്പ് (1)-ാം ഉപവകുപ്പിൻകീഴിൽ നാമനിർദ്ദേശപ്രതിക സ്വീകരിച്ചാൽ, വരണാധികാരി, അത് സമർപ്പിക്കുന്ന ആളെയോ ആളുകളേയോ നാമനിർദ്ദേശങ്ങ ളുടെ സൂക്ഷ്മപരിശോധനയ്ക്കു നിശ്ചയിച്ചിട്ടുള്ള തീയതിയും സമയവും സ്ഥലവും അറിയിക്കേ ണ്ടതും,നാമനിർദ്ദേശപ്രതികയിൽ, അതിന്റെ ക്രമനമ്പർ ചേർക്കേണ്ടതും, നാമനിർദ്ദേശപ്രതികയിൽ, അത് തനിക്കു സമർപ്പിച്ച തീയതിയും സമയവും പ്രസ്താവിക്കുന്ന ഒരു സർട്ടിഫിക്കറ്റ് ചേർത്ത് ഒപ്പു വയ്ക്കക്കേണ്ടതും, അതിനുശേഷം ആകുന്നത്ര വേഗത്തിൽ, നാമനിർദ്ദേശത്തെക്കുറിച്ച് അതിൽ ഉൾ പ്പെട്ടിട്ടുള്ള സ്ഥാനാർത്ഥി, നിർദ്ദേശകൻ എന്നീ രണ്ടുപേരുടേയും നാമനിർദ്ദേശപ്രതികയിലെ വിവര ണങ്ങൾ അടങ്ങിയ ഒരു നോട്ടീസ് തന്റെ ഓഫീസിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു സ്ഥലത്ത് പതിക്കേണ്ട തുമാണ്. 55. നാമനിർദ്ദേശപ്രതികകളുടെ സൂക്ഷ്മ പരിശോധന.-(1) 49-ാം വകുപ്പിൻകീഴിൽ നാമ നിർദ്ദേശങ്ങളുടെ സൂക്ഷ്മപരിശോധനയ്ക്കു നിശ്ചയിച്ചിട്ടുള്ള തീയതിയിൽ സ്ഥാനാർത്ഥികൾക്കും അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാർക്കും ഓരോ സ്ഥാനാർത്ഥിയുടേയും ഒരു നിർദ്ദേശകനും ഓരോ സ്ഥാനാർത്ഥിയും രേഖാമൂലം യഥാവിധി അധികാരപ്പെടുത്തിയിട്ടുള്ള മറ്റൊരാൾക്കും വരണാധികാരി നിശ്ചയിക്കുന്ന സമയത്തും സ്ഥലത്തും ഹാജരാകാവുന്നതും, എന്നാൽ മറ്റാർക്കും അങ്ങനെ ഹാജ രാകാൻ പാടില്ലാത്തതും, 52-ാം വകുപ്പിൽ പറഞ്ഞിട്ടുള്ള സമയത്തിനുള്ളിലും രീതിയിലും സമർപ്പി ക്കപ്പെട്ടിട്ടുള്ള എല്ലാ സ്ഥാനാർത്ഥികളുടേയും നാമനിർദ്ദേശ പ്രതികകൾ പരിശോധിക്കുന്നതിനുവേണ്ട ന്യായമായ എല്ലാ സൗകര്യങ്ങളും വരണാധികാരി അവർക്കു നൽകേണ്ടതുമാകുന്നു. (2) വരണാധികാരി പിന്നീട് നാമനിർദ്ദേശപ്രതികകൾ പരിശോധിക്കേണ്ടതും, ഏതെങ്കിലും നാമനിർദ്ദേശത്തെക്കുറിച്ച് നൽകുന്ന എല്ലാ ആക്ഷേപങ്ങളിലും, അങ്ങനെയുള്ള ആക്ഷേപത്തിൻ മേലോ സ്വമേധയായോ ആവശ്യമെന്നു തനിക്കുതോന്നുന്ന അങ്ങനെയുള്ള സമ്മറിയായ അന്വേഷ ണവിചാരണ വല്ലതുമുണ്ടെങ്കിൽ അതിനുശേഷം തീരുമാനം എടുക്കേണ്ടതും, താഴെപ്പറയുന്ന ഏതെ ങ്കിലും കാരണത്തിൻമേൽ നാമനിർദ്ദേശം നിരസിക്കാവുന്നതുമാണ്, അതായത്:- (എ) നാമനിർദ്ദേശങ്ങൾ സൂക്ഷ്മപരിശോധനയ്ക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ള തീയതിയിൽ സ്ഥാനാർത്ഥി ഈ ആക്റ്റിലെ ഏതെങ്കിലും വ്യവസ്ഥയിൻകീഴിൽ പ്രസ്തുത സ്ഥാനം നികത്തുന്ന തിന് തിരഞ്ഞെടുക്കപ്പെടുന്നതിലേക്ക് യോഗ്യനല്ലാതിരിക്കുകയോ അയോഗ്യനാക്കപ്പെട്ടിരിക്കുകയോ ചെയ്യുക;