Panchayat:Repo18/vol1-page0109

From Panchayatwiki
Revision as of 11:43, 4 January 2018 by Rejivj (talk | contribs) ('നിയോജകമണ്ഡലങ്ങളോട് ആവശ്യപ്പെട്ടുകൊണ്ട് വിജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

നിയോജകമണ്ഡലങ്ങളോട് ആവശ്യപ്പെട്ടുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചാലുടനെ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ, ഗസറ്റ വിജ്ഞാപനംവഴി (എ) നാമനിർദ്ദേശങ്ങൾ നല്കുന്നതിനുള്ള അവസാന തീയതിയും അത് ആദ്യം പറഞ്ഞ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയ തീയതിക്കു ശേഷമുള്ള ഏഴാമത്തെ ദിവസമോ, ആ ദിവസം പൊതു ഒഴിവുദിനമാണെങ്കിൽ, അടുത്ത പിന്നീടു വരുന്നതും പൊതു ഒഴിവുദിനമല്ലാത്തതുമായ ദിവ സമോ ആയിരിക്കണം; (ബി) നാമനിർദ്ദേശങ്ങളുടെ സൂക്ഷമ പരിശോധനയ്ക്കുള്ള തീയതിയും, അത് നാമനിർദ്ദേ ശങ്ങൾ നല്കുന്നതിനുള്ള അവസാന തീയതിക്കു തൊട്ടു പിന്നീടു വരുന്ന ദിവസമോ, ആ ദിവസം പൊതു ഒഴിവു ദിനമാണെങ്കിൽ, അടുത്ത പിന്നീടു വരുന്നതും പൊതു ഒഴിവുദിനമല്ലാത്തതുമായ ദിവസമോ ആയിരിക്കണം; (സി) സ്ഥാനാർത്ഥിത്വങ്ങൾ പിൻവലിക്കുന്നതിനുള്ള അവസാന തീയതിയും അത് സൂക്ഷ്മ പരിശോധനയ്ക്കുള്ള തീയതിക്കു ശേഷമുള്ള രണ്ടാം ദിവസമോ, ആ ദിവസം പൊതു ഒഴിവുദിനമാ ണ്ടെങ്കിൽ, അടുത്ത പിന്നീടു വരുന്നതും, പൊതു ഒഴിവുദിനമല്ലാത്തതുമായ ദിവസമോ ആയിരിക്കണം; (ഡി) ആവശ്യമാണെങ്കിൽ വോട്ടെടുപ്പു നടത്തുന്നതിനുള്ള തീയതിയും അഥവാ തീയതി കളും അതോ, അവയിൽ ആദ്യത്തേതോ, സ്ഥാനാർത്ഥിത്വങ്ങൾ പിൻവലിക്കാനുള്ള അവസാന തീയ തിക്കുശേഷമുള്ള '(പതിനാലാമത്തെ ദിവസത്തിലും) മുൻപല്ലാത്ത ഒരു തീയതി ആയിരിക്കണം; (ഇ) തിരഞ്ഞെടുപ്പ് ഏതു തീയതിക്കുമുൻപാണോ പൂർത്തിയാക്കേണ്ടത് ആ തീയതിയും; നിശ്ചയിക്കേണ്ടതാകുന്നു. 50. തിരഞ്ഞെടുപ്പിന്റെ പൊതു നോട്ടീസ്..-49-ാം വകുപ്പിൻ കീഴിൽ വിജ്ഞാപനം പുറ പ്പെടുവിച്ചാൽ, വരണാധികാരി നിർദ്ദിഷ്ട തിരഞ്ഞെടുപ്പിന്റെ പൊതുന്നോട്ടീസ്, അങ്ങനെയുള്ള തിര ഞെടുപ്പിന് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു കൊണ്ടും നാമനിർദ്ദേശപ്രതിക സമർപ്പിക്കുന്നതിനുള്ള സ്ഥലം നിർദ്ദേശിച്ചുകൊണ്ടും നിർണ്ണയിക്കപ്പെടുന്ന ഫാറത്തിലും രീതിയിലും നൽകേണ്ടതാകുന്നു. 51. തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശം.-ഏതെങ്കിലും ആൾ ഭരണ ഘടനയിലേയും ഈ ആക്റ്റിലേയും വ്യവസ്ഥകൾക്കുകീഴിൽ ഒരു സ്ഥാനം നികത്തുന്നതിന് തിര ഞെടുക്കപ്പെടുവാൻ യോഗ്യനാണെങ്കിൽ അയാളെ ആ സ്ഥാനം നികത്തുന്നതിനുള്ള തിരഞ്ഞെടു പ്പിന് സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യാവുന്നതാണ്. (എന്നാൽ, ഏതെങ്കിലും ഒരു പഞ്ചായത്തിലെ ഒരു സ്ഥാനം നികത്തുന്നതിലേക്ക് ഒരു നിയോ ജകമണ്ഡലത്തിലെ സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള ഒരാളെ അതേ പഞ്ചായ ത്തിലെ മറ്റൊരു നിയോജകമണ്ഡത്തിലെ സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യുവാൻ പാടുള്ള തല്ല.)