Panchayat:Repo18/vol1-page0558
558 കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും Rule 3 ന്നാലെന്നതുപോലെ തുടരുന്നതും അവരുടെ ശമ്പളവും അലവൻസുകളും മറ്റ് സാമ്പത്തികാനുകൂ ല്യങ്ങളും പഞ്ചായത്തിന്റെ ഫണ്ടിൽ നിന്ന് നല്കുകയോ അതിനുള്ള അംശദായം സർക്കാരിന് പഞ്ചാ യത്ത് നല്കുകയോ ചെയ്യേണ്ടതുമാണ്. എന്നാൽ, അപ്രകാരമുള്ള ശമ്പളവും അലവൻസുകളും മറ്റ് സാമ്പത്തികാനുകൂല്യങ്ങളും സർക്കാരിന്റെ സഞ്ചിത നിധിയിൽ നിന്ന് സർക്കാരിന് യുക്തമെന്നു തോന്നുന്ന കാലംവരെ അവർക്ക് തുടർന്ന് നല്കാവുന്നതാണ്. (3) പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥൻമാരും ജീവനക്കാരും പഞ്ചായത്തിന്റെ പൂർണ്ണമായ നിയന്ത്രണത്തിലും മേൽനോട്ടത്തിലും ആയിരിക്കുന്നതും അവർ സർക്കാർ പൊതുവായി നിശ്ചയിക്കുന്ന നിയന്ത്രണങ്ങൾക്ക് വിധേയമായി പഞ്ചായത്തിന്റെ അധികാ രപരിധിയിൽ വരുന്ന കാര്യങ്ങൾക്ക് വേണ്ടി പഞ്ചായത്ത് നിശ്ചയിക്കുന്ന പ്രകാരമുള്ള അധികാര ങ്ങൾ വിനിയോഗിക്കുകയും ചുമതലകൾ നിർവ്വഹിക്കുകയും ചെയ്യേണ്ടതുമാണ്. (4) പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട ഏതൊരു സർക്കാർ ഉദ്യോഗസ്ഥനും ജീവന ക്കാരനും പഞ്ചായത്തിനുവേണ്ടി സേവനമനുഷ്ഠിക്കുമ്പോൾതന്നെ സർക്കാരിനുവേണ്ടി സർക്കാർ ഭരമേല്പിക്കുന്ന അധികാരങ്ങൾ വിനിയോഗിക്കുന്നതിന് അധികാരമുണ്ടായിരിക്കുന്നതും ചുമതല കൾ നിർവ്വഹിക്കുന്നതിന് ബാദ്ധ്യസ്ഥനായിരിക്കുന്നതുമാണ്. (5) പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥൻമാർക്കും ജീവന ക്കാർക്കും ഡെപ്യൂട്ടേഷൻ അലവൻസ് ലഭിക്കുവാൻ അർഹതയുണ്ടായിരിക്കുന്നതല്ല. (6) പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട ഏതൊരു സർക്കാർ ഉദ്യോഗസ്ഥനെയും ജീവ നക്കാരനെയും പഞ്ചായത്തിന്റെ ഏതെങ്കിലും ഒരു ഓഫീസിലോ സ്ഥാപനത്തിലോ നിന്ന് പഞ്ചായ ത്തിന്റെ ഓഫീസിലോ പഞ്ചായത്തിന്റെ കീഴിലുള്ള മറ്റേതെങ്കിലും ഓഫീസിലോ സ്ഥാപനത്തിലോ സ്ഥലം മാറ്റി നിയമിക്കുവാൻ ആ പഞ്ചായത്തിന് അധികാരമുണ്ടായിരിക്കുന്നതാണ്. എന്നാൽ, ഒരു സർക്കാർ ഉദ്യോഗസ്ഥനെ അല്ലെങ്കിൽ ജീവനക്കാരനെ ഒരു വകുപ്പിൽ നിന്ന് മറ്റൊരു വകുപ്പിലേക്ക് മാറ്റി നിയമിക്കുവാൻ പാടില്ലാത്തതാണ്. എന്നുമാത്രമല്ല, സർക്കാർ ഉദ്യോഗസ്ഥൻമാരുടെ സ്ഥലം മാറ്റം സംബന്ധിച്ച് സർക്കാർ കാലാ കാലങ്ങളിൽ പുറപ്പെടുവിക്കുന്ന പൊതു മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കുവാൻ പഞ്ചായത്ത് ബാദ്ധ്യ സ്ഥമായിരിക്കുന്നതാണ്. (7) സർക്കാരിന് തക്കതായ കാരണങ്ങളാൽ ഒരു പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട ഏതൊരു സർക്കാർ ഉദ്യോഗസ്ഥനെയോ ജീവനക്കാരനെയോ സർക്കാരിന്റെ സേവനത്തിനായി തിരി ച്ചെടുക്കാവുന്നതോ ആ പഞ്ചായത്തിൽ നിന്ന് മറ്റൊരു പഞ്ചായത്തിലേക്ക് അല്ലെങ്കിൽ ഏതെങ്കിലും ഒരു മുനിസിപ്പാലിറ്റിയിലേക്ക് മാറ്റി നിയമിക്കാവുന്നതോ ആണ്. (8) സ്ഥലം മാറ്റം മൂലമോ അവധിമൂലമോ മറ്റേതെങ്കിലും കാരണംകൊണ്ടോ പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട ഒരു സർക്കാർ ഉദ്യോഗസ്ഥന്റെയോ ജീവനക്കാരന്റെയോ തസ്തിക യിൽ ഒഴിവുണ്ടായാൽ, പ്രസ്തുത ഒഴിവ് നികത്തുന്നതിന് മറ്റൊരു സർക്കാർ ഉദ്യോഗസ്ഥന്റെയോ ജീവനക്കാരന്റെയോ സേവനം ഉടനെ വിട്ടുകിട്ടാത്ത സാഹചര്യത്തിൽ, സർക്കാരിന്റെ പൊതു മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിധേയമായി, ബന്ധപ്പെട്ട നിയമനാധികാരിയെ മുൻകൂട്ടി അറിയിച്ചുകൊണ്ട, ആ ഒഴിവിൽ,- (എ) എംപ്ലോയ്ക്കുമെന്റ് എക്സ്ചേഞ്ച് മുഖേനയോ, (ബി) എംപ്ലോയ്ക്കുമെന്റ് എക്സ്ചേഞ്ച് മുഖേന ഒരു ഉദ്യോഗാർത്ഥിയെ ലഭിക്കാതിരിക്കുന്ന സാഹചര്യത്തിൽ സർക്കാർ പ്രത്യേകം നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾ പ്രകാരം കരാർ അടിസ്ഥാന ത്തിലോ, പഞ്ചായത്തിന് മറ്റൊരാളെ ആറ് മാസത്തിൽ കൂടുതലല്ലാത്ത കാലയളവിലേക്കോ ഒരു സർക്കാർ ഉദ്യോഗസ്ഥനോ ജീവനക്കാരനോ പ്രസ്തുത ഒഴിവിലേക്ക് നിയമിക്കപ്പെടുകയോ ഇതിൽ ഏതാണോ ആദ്യം അതുവരേയ്ക്കായി താല്ക്കാലികമായി നിയമിക്കാവുന്നതാണ്. എന്നാൽ, സ്ക്ൾ അദ്ധ്യാപകരായി ഇപ്രകാരം താല്ക്കാലികമായി നിയമിക്കപ്പെടുന്നവരുടെ
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |