Panchayat:Repo18/vol1-page0726
(2) സൈറ്റ് പ്ലാനിന്റെ തോതിൽ കുറയാത്ത അളവിൽ സർവ്വീസ് പ്ലാൻ വരക്കേണ്ടതും താഴെ പറയുന്നവ കാണിക്കുകയും ചെയ്യേണ്ടതാണ്-
(i) ഭൂമി/പ്ലോട്ട് വിഭജനങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ അതും, അങ്ങനെയുള്ള വിഭജിച്ചിക്കപ്പെട്ട പ്ലോട്ടിന്റെ ഉപയോഗങ്ങളും,
(ii) നിലവിലുള്ളതും നിർദ്ദേശിക്കപ്പെട്ടതുമായ ജലവിതരണം, വൈദ്യുതി, ഡ്രെയിനേജ്, സീവറേജുകൾ എന്നിവയുടെ ലേ ഔട്ടുകളും കണക്ഷൻ എടുക്കാനും അല്ലെങ്കിൽ കൊടുക്കാനും നിർദ്ദേശിച്ചിട്ടുള്ള പ്രധാന ലൈനുകൾ ഏതൊക്കെയെന്നതും;
(iii) പ്ലോട്ടിനുള്ളിൽ നിലവിലുള്ളതും നിർദ്ദേശിക്കപ്പെട്ടതുമായ ജലവിതരണം, അഴുക്കു ചാൽ, മലിനജല നിർഗമന സംവിധാനങ്ങളുടെ ലേഔട്ട് അതിന്റെ അളവുകളും സൂചകങ്ങളും സ്ഥാപന വിവരണങ്ങളും ഉൾപ്പെടെ;
(iv) സെക്രട്ടറിക്ക് ആവശ്യമായേക്കാവുന്നതും എന്നാൽ വ്യക്തമായി പ്രതിപാദിക്കാത്തതുമായ മറ്റെന്തെങ്കിലും പ്രസക്തവിവരങ്ങൾ;
(v) സൈറ്റുമായി ബന്ധപ്പെട്ട വടക്കുദിശയും, പ്രബലമായി കാറ്റ് വീശുന്ന ദിശയും.
കുറിപ്പ്:- 'സൈറ്റ് പ്ലാനുകളും സർവ്വീസ് പ്ലാനുകളും വരയ്ക്കക്കേണ്ട കടലാസിന്റെ ഏറ്റവും കുറഞ്ഞ വലുപ്പം A3 അല്ലെങ്കിൽ 24 സെ.മീ. X 33 സെ.മീ. യിൽ കുറയാൻ പാടുള്ളതല്ല.
(3) എല്ലാ പ്ലാനുകളിലും ഡ്രോയിംഗുകളിലും നിർമ്മാണങ്ങളുടെ വിവരണങ്ങളിലും അതാതു സംഗതിപോലെ, അപേക്ഷകനും, രജിസ്റ്റർ ചെയ്ത ഒരു ആർക്കിടെക്സിടോ, ടൗൺ പ്ലാനറോ, സൂപ്പർവൈസറോ, ബിൽഡിംഗ് ഡിസൈനറോ സാക്ഷ്യപ്പെടുത്തി ഒപ്പു വയ്ക്കക്കേണ്ടതാണ്.
(4) പ്ലോട്ടിന് ഒന്നിൽ കൂടുതൽ ഉടമകൾ ഉണ്ടെങ്കിൽ, അപേക്ഷ എല്ലാവരും കൂട്ടായി ഒപ്പിടുകയും സമർപ്പിക്കുകയും അല്ലെങ്കിൽ അവർ നിയമാനുസൃതം അധികാരപ്പെടുത്തിയ പ്രതിനിധിയോ ഒപ്പുവയ്ക്കുകയും സമർപ്പിക്കുകയും ചെയ്യേണ്ടതാണ്.
(5) വ്യത്യസ്തരായ ആളുകൾ ഉടമസ്ഥരായതും അടുത്തടുത്ത് ഉള്ളതുമായ ഒന്നിൽ കൂടുതൽ പ്ലോട്ടുകളുടെ വികസനത്തിനോ പുനർവികസനത്തിനോ വേണ്ടി കൂട്ടായ അപേക്ഷ സമർപ്പി ക്കുന്നുവെങ്കിൽ അപേക്ഷ അവർ കൂട്ടായി ഒപ്പിട്ട് സമർപ്പിക്കുകയോ അല്ലെങ്കിൽ അവർ നിയമാനുസൃതം അധികാരപ്പെടുത്തിയ അവരുടെ പ്രതിനിധിയോ അപേക്ഷ ഒപ്പിട്ട സമർപ്പിക്കുകയോ ചെയ്യേണ്ടതാണ്.
(6) ഈ ചട്ടങ്ങൾ/അല്ലെങ്കിൽ ബാധകമായ മറ്റ് നിയമങ്ങൾ പ്രകാരം ഗ്രാമപഞ്ചായത്ത് അല്ലാതെ മറ്റാരുടെയെങ്കിലും അംഗീകാരം/അനുമതി ആവശ്യമായ സംഗതിയിൽ അപേക്ഷയോടൊപ്പം മതിയായ എണ്ണം ഗ്രേഡായിംഗുകളും സമർപ്പിക്കേണ്ടതും സെക്രട്ടറി അത് ബന്ധപ്പെട്ട അധികാരിക്കോ/ ഓഫീസർക്കോ സമർപ്പിക്കേണ്ടതുമാണ്.
(7) അപേക്ഷയും പ്ലാനുകളും ഗ്രേഡായിംഗുകളും മറ്റു പ്രമാണങ്ങളും പരിഗണിച്ചതിന് ശേഷം സെക്രട്ടറി അനുബന്ധം B-യിലെ ഫോറത്തിൽ വികസന പെർമിറ്റ് നൽകേണ്ടതാണ്.
7. കെട്ടിടനിർമ്മാണ പെർമിറ്റിനുള്ള അപേക്ഷ.- (1) കേന്ദ്ര-സംസ്ഥാന വകുപ്പുകളല്ലാതെ ഏതൊരാളും ഒരു കെട്ടിടം നിർമ്മിക്കുവാനോ പുനർനിർമ്മിക്കുവാനോ നിർമ്മാണത്തിൽ മാറ്റം വരുത്താനോ അതിൽ കൂട്ടിചേർക്കാനോ വിപുലീകരിക്കാനോ ഉദ്ദേശിക്കുന്ന പക്ഷം, ബന്ധപ്പെട്ട ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് വേണ്ടി ഈ ചട്ടങ്ങൾ ആവശ്യപ്പെട്ടിട്ടുള്ള പ്ലാനുകളുടെയും സ്റ്റേറ്റമെന്റുകളുടെയും മൂന്ന് പ്രതികളും, ഒന്നാം പട്ടികയിൽ കാണിച്ചിട്ടുള്ള ഫീസ് ഒടുക്കിയതും പ്ലാനുകളും ഗ്രേഡായിംഗുകളും സ്റ്റേറ്റുമെന്റുകളും തയ്യാറാക്കിയ ആർക്കിടെക്റ്റിന്റേയോ, ബിൽഡിംഗ് ഡിസൈനറുടെയോ, എഞ്ചിനീയറുടെയോ, നഗരാസൂത്രകന്റെയോ, സൂപ്പർവൈസറുടെയോ, ആരുടെയാണെന്നുവച്ചാൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റേയും ഒരു പ്രതിയോടൊപ്പം അനു ബന്ധം A-യിലെ ഫോറത്തിൽ രേഖാമൂലം സെക്രട്ടറിക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |