Panchayat:Repo18/vol1-page0473
(3) (1)-ാം ഉപചട്ടം ആവശ്യപ്പെടുന്ന പ്രകാരം റിട്ടേൺ സമർപ്പിക്കാത്ത സംഗതിയിലോ, '(സെക്രട്ടറിക്ക്), അങ്ങനെ സമർപ്പിച്ചിട്ടുള്ള കണക്ക് അവാസ്തവമെന്നോ അപൂർണ്ണമെന്നോ തോന്നുന്ന സംഗതിയിലും അങ്ങനെയുള്ള കമ്പനിക്കോ വ്യക്തിക്കോ എതിരെ നടത്താൻ ഉദ്ദേശി ക്കുന്ന നടപടികളെ സംബന്ധിച്ച കാരണം കാണിക്കലിന് ഏഴു ദിവസത്തിൽ കുറയാത്ത സമ യത്തെ നോട്ടീസ് നൽകിക്കൊണ്ട് അത്തരം കമ്പനിക്കോ വ്യക്തിക്കോ ‘(സെക്രട്ടറി എസ്റ്റിമേറ്റു ചെയ്ത പ്രകാരം കമ്പനിയുടെ അല്ലെങ്കിൽ വ്യക്തിയുടെ അർദ്ധവർഷ ആദായത്തിന് യോജിച്ച തോതിലുള്ള തരംതിരിവ് നൽകാവുന്നതാണ്.
(4) (3)-ാം ഉപചട്ടം പ്രകാരം വല്ല കമ്പനിയോ ആളേയോ തരം തിരിക്കുമ്പോൾ '(സെക്ര ട്ടറിക്കി നടത്തുന്ന വ്യാപാരത്തിന്റെ സ്വഭാവം മതിപ്പുവില കൈകാര്യം ചെയ്യപ്പെടുന്ന സാധനങ്ങളുടെ അളവും എണ്ണവും പാർപ്പിനും വ്യാപാരത്തിനും ഉള്ള പുരയിടങ്ങളുടെ വലിപ്പവും വാടകയും പ്രവർത്തിയെടുക്കുന്ന ആളുകളുടെ എണ്ണം കൊടുത്തുവരുന്ന ആദായനികുതിയുടെയോ കാർഷി കാദായ നികുതിയുടെയോ തുകയും (1)-ാം ഉപചട്ടപ്രകാരം സമർപ്പിക്കുന്ന റിട്ടേൺ വല്ലതുമുണ്ടെ ങ്കിൽ അതും, എന്നിവ സംബന്ധിച്ചുള്ള സാമാന്യ പരിഗണനകളെ അടിസ്ഥാനപ്പെടുത്തി അങ്ങനെ ചെയ്യാവുന്നതാകുന്നു. 11. കണക്കുകൾ ആവശ്യപ്പെടരുതെന്ന്- (സെക്രട്ടറി ഏതെങ്കിലും കമ്പനിയുടെയോ വ്യക്തി യുടെയോ കണക്കുകൾ ആവശ്യപ്പെടുവാൻ പാടുള്ളതല്ല; എന്നാൽ ഏതെങ്കിലും നികുതിദായകന് *(ഗ്രാമപഞ്ചായത്ത്) പ്രദേശത്ത് നിന്നും തൊഴിലിലോ, കലയിലോ, ജോലിയിലോ, ബിസിനസ് നട ത്തുക വകയിലോ, ലഭിക്കുന്ന അറ്റാദായം (സെക്രട്ടറി) അയാൾക്ക് നൽകിയിട്ടുള്ള തരംതിരിവിന്റെ ഏറ്റവും താഴ്സന്ന പരിധിക്കു താഴെ വരുന്നതാണെന്ന് കാണിക്കുന്നതിനുവേണ്ടി കണക്കുകൾ ഹാജ രാക്കാവുന്നതും അങ്ങനെയുള്ള സംഗതി (സെക്രട്ടറിക്കി ബോദ്ധ്യം വരുന്ന പക്ഷം അത്തരം കമ്പ നിയെയോ, വ്യക്തിയെയോ അതിനനുസരിച്ചുള്ള വിഭാഗത്തിലേക്ക് അസസ്മെന്റ് പരിഷ്കരിച്ച് മാറ്റേണ്ടതാണ്.
12. സ്റ്റേറ്റമെന്റുകൾ റിട്ടേൺ മുതലായവ രഹസ്യമായിരിക്കണമെന്ന്.- ഏതെങ്കിലും കമ്പ നിയോ വ്യക്തിയോ തൊഴിൽ നികുതി നിർണ്ണയത്തിന്റെ ആവശ്യത്തിനായി നൽകിയിട്ടുള്ള എല്ലാ സ്റ്റേറ്റുമെന്റുകളും സമർപ്പിച്ച റിട്ടേണുകളും ഹാജരാക്കിയ എല്ലാ കണക്കുകളും അഥവാ എല്ലാ രേഖ കളും രഹസ്യമായി കരുതേണ്ടതും, അവയുടെ പകർപ്പുകൾ പൊതുജനങ്ങൾക്ക് നൽകാൻ പാടി ല്ലാത്തതുമാകുന്നു.
13. നികുതിദായകരുടെ ലിസ്റ്റ് സമർപ്പിക്കാൻ ഉടമസ്ഥനോടോ കൈവശക്കാരനോടോ ആവശ്യപ്പെടൽ.- നോട്ടീസ് മൂലം സെക്രട്ടറിക്ക് ഏതെങ്കിലും കെട്ടിടത്തിന്റെയോ ഭൂമിയുടെയോ ഉട മസ്ഥനോടും അല്ലെങ്കിൽ കൈവശക്കാരനോടും, ഹോട്ടലിന്റെയോ ബോർഡിംഗിന്റെയോ ലോഡ്ജിംഗ് ഹൗസിന്റെയോ ക്ലബിന്റെയോ താമസത്തിനുള്ള മുറികളുടെയോ ഏതൊരു നടത്തിപ്പുകാരനോടും, സെക്രട്ടറിയോടും, മാനേജരോടും, ആ കെട്ടിടമോ, ഭൂമിയോ, ഹോട്ടലോ ബോർഡിംഗോ ലോഡ്ജിംഗ് ഹൗസോ ക്ലബോ, *(താമസത്തിനുള്ളിമുറികളോ കൈവശം വച്ചിരിക്കുന്ന എല്ലാവരുടെയും പേര് അടങ്ങിയിട്ടുള്ളതും, അങ്ങനെയുള്ള ഏതൊരാളുടെയും തൊഴിലിനെയോ, കലയേയോ ഉദ്യോഗ ത്തെയോ സംബന്ധിച്ചും അയാൾ വാടക *(എന്തെങ്കിലും) കൊടുക്കുന്നുണ്ടെങ്കിൽ അതിനെ സംബ ന്ധിച്ചും അങ്ങനെ കൈവശം വച്ച കാലത്തെ സംബന്ധിച്ചും വിവരിച്ചുകൊണ്ടുള്ളതുമായ രേഖാ മൂലമുള്ള ഒരു ലിസ്റ്റ് നിർദ്ദിഷ്ട സമയത്തിനുള്ളിൽ സമർപ്പിക്കാനാവശ്യപ്പെടാവുന്നതാണ്.
14. തൊഴിലുടമയോടോ അവരുടെ പ്രതിനിധികളോടോ ലിസ്റ്റ് സമർപ്പിക്കാൻ ആവശ്യ പ്പെടൽ.- നോട്ടീസ് മൂലം, സെക്രട്ടറിക്ക് ഏതെങ്കിലും തൊഴിലുടമയോടോ, പൊതുവകയോ ആഫീസിന്റെയോ, ഹോട്ടലിന്റെയോ ബോർഡിംഗിന്റെയോ
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |