Panchayat:Repo18/vol1-page1027

From Panchayatwiki
Revision as of 07:44, 5 January 2018 by Jeli (talk | contribs) (''''15. കമ്മീഷന്റെ ഉത്തരവ്'''- കമ്മീഷന്റെ ഉത്തരവ് ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

15. കമ്മീഷന്റെ ഉത്തരവ്- കമ്മീഷന്റെ ഉത്തരവ് രേഖാമൂലമായിരിക്കേണ്ടതും, രജിസ്ട്രാറോ, ഈ ആവശ്യത്തിനായി കമ്മീഷൻ അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ മുറ്റപ്രകാരം അംഗീകരിക്കുന്ന കമ്മീഷന്റെ മുദ്രയ്ക്കുകീഴിൽ പുറപ്പെടുവിക്കേണ്ടതുമാണ്.

അനുബന്ധം

അപ്പീലിന്റെ മാതൃക

(8-ാം ചട്ടം കാണുക)

1. അപ്പീൽവാദിയുടെ പേരും വിലാസവും

2. അപേക്ഷ അയയ്ക്കുന്നത് ആരെ അഭിസംബോധന ചെയ്തതാണോ ആ കേന്ദ്ര പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസറുടെ പേരും വിലാസവും

3. അപേക്ഷയ്ക്ക് മറുപടി നല്കിയ കേന്ദ്ര പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസറുടെ പേരും വിലാസവും;

4. ആദ്യത്തെ അപ്പീലിൽ തീർപ്പുകല്പിച്ച ഒന്നാം അപ്പീലധികാരസ്ഥന്റെ പേരും വിലാസവും

5. അപേക്ഷയുടെ വിശദാംശങ്ങൾ

6. ഏതിനെതിരായാണോ അപ്പീൽ നല്കപ്പെടുന്നത്. ആ ഉത്തരവിന്റെ (ഉത്തരവുകളുടെ) നമ്പർ, ഉണ്ടെങ്കിൽ, ഉൾപ്പെടെയുള്ള വിശദാംശങ്ങൾ

7. അപ്പീലിലേക്ക് നയിക്കുന്ന വസ്തുതകളുടെ സംഗ്രഹം

8. അപേക്ഷയോ തേടിയ പരിഹാരമോ

9. അപേക്ഷയ്ക്കക്കോ പരിഹാരത്തിനോ ഉള്ള കാരണങ്ങൾ

10. അപ്പീലിന് പ്രസക്തമായ മറ്റെന്തെങ്കിലും വിവരങ്ങൾ

11. അപ്പീൽവാദിയുടെ സത്യബോധപ്പെടുത്തൽ/അംഗീകരിക്കൽ,

കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ (അപ്പീൽ നടപടിക്രമം) ചട്ടങ്ങൾ, 2005

വിവരാവകാശ ആക്ട്, 2005 (2005-ലെ 22)-ലെ 27-ാം വകുപ്പിലെ (2)-ാം ഉപവകുപ്പിലെ (e)-ഉം (f)-ഉം ഖണ്ഡങ്ങൾ നല്കിയിരിക്കുന്ന അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട്, കേന്ദ്രസർക്കാർ, ഇതിനാൽ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്.-

1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ (അപ്പീൽ നടപടിക്രമം) ചട്ടങ്ങൾ, 2005 എന്നു പേർ പറയാവുന്നതാണ്.

(2) ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ഇവ പ്രാബല്യത്തിൽ വരുന്ന OO6).

2. നിർവ്വചനങ്ങൾ- ഈ ചട്ടങ്ങളിൽ, സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം.-

(a) "ആക്ട്' എന്നാൽ, വിവരാവകാശ ആക്ട,2005 എന്നർത്ഥമാകുന്നു.

(b) "വകുപ്പ്' എന്നാൽ, ആക്ടിന്റെ വകുപ്പ് എന്നർത്ഥമാകുന്നു;


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ