Panchayat:Repo18/vol1-page0659

From Panchayatwiki

ന്നതും അദ്ദേഹം ഉടൻതന്നെ സ്ഥാനം ഒഴിഞ്ഞതായി കരുതേണ്ടതും (1)-ാം ഉപചട്ടപ്രകാരം അധി കാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ അക്കാര്യം സർക്കാരിനെയും പഞ്ചായത്ത് പ്രസിഡന്റിനെയും സെക്ര ട്ടറിയെയും രേഖാമൂലം അറിയിക്കേണ്ടതുമാണ്.


(12) അവിശ്വാസപ്രമേയം സംബന്ധിച്ച യാതൊരു നോട്ടീസും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഉദ്യോഗമേറ്റെടുത്ത് ആറു മാസം പൂർത്തിയാവുന്നതിനു മുമ്പ് സ്വീകരിക്കുവാൻ പാടുള്ളതല്ല.


(13) (6)-ാം ഉപചട്ടപ്രകാരമുള്ള കാറ്റമില്ലാത്തതിനാൽ യോഗം നടത്താൻ കഴിയാതെ വരി കയോ, (11)-ാം ഉപചട്ടപ്രകാരമുള്ള ഭൂരിപക്ഷത്തോടുകൂടി അവിശ്വാസപ്രമേയം പാസ്സാക്കാതിരി ക്കുകയോ ചെയ്യുന്നപക്ഷം, അതതു സംഗതിപോലെ, അതേ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെ പേരിൽ അവിശ്വാസം പ്രകടിപ്പിക്കുന്ന ഒരു പ്രമേയം സംബന്ധിച്ച് നോട്ടീസ്, ഇതേ സാഹചര്യത്തിൽ പ്രസി ഡന്റിനെതിരെ അവിശ്വാസം പ്രകടിപ്പിക്കുന്ന നോട്ടീസ് സ്വീകരിക്കാൻ പാടില്ലാത്ത അതേ കാലയള വിൽ, സ്വീകരിക്കാൻ പാടില്ലാത്തതാണ്.


സ്റ്റാന്റിംഗ് കമ്മിറ്റി യോഗങ്ങളുടെ നടപടിക്രമം 16. സ്റ്റാന്റിംഗ് കമ്മിറ്റിയുടെ യോഗം.- (1) ഒരു സ്റ്റാന്റിംഗ് കമ്മിറ്റി ഏറ്റവും കുറഞ്ഞത് മാസ ത്തിൽ ഒരു പ്രാവശ്യം കാലാകാലങ്ങളിൽ ചെയർമാൻ നിശ്ചയിക്കുന്ന തീയതിയിലും സമയത്തും, പഞ്ചായത്ത് ഓഫീസിൽ യോഗം ചേരേണ്ടതാണ്.

എന്നാൽ, അടിയന്തിര സന്ദർഭങ്ങളിൽ ഒഴികെ, കമ്മിറ്റിയോഗം പൊതു ഒഴിവുദിനമോ രാവിലെ 9 മണിക്ക് മുൻപും വൈകുന്നേരം 6 മണിക്കുശേഷമുള്ള സമയത്തോ കൂടുവാൻ പാടില്ലാത്തതാണ്. 

(2) സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന് ആവശ്യാനുസരണം സ്റ്റാന്റിംഗ് കമ്മിറ്റി യോഗം വിളിച്ചു കൂട്ടാവുന്നതും, സെക്രട്ടറിയോ കമ്മിറ്റിയിലെ മുന്നിൽ കുറയാത്ത അംഗങ്ങളോ ചർച്ച ചെയ്യേണ്ട വിഷയം അറിയിച്ചുകൊണ്ട് രേഖാമൂലം ആവശ്യപ്പെട്ടാൽ 48 മണിക്കുറിനുള്ളിൽ കമ്മിറ്റി യോഗം വിളിച്ചു കൂട്ടേണ്ടതുമാണ്.

(3) സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, യോഗ തീയതിയും സമയവും യോഗത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളും സംബന്ധിച്ച നോട്ടീസ് യോഗം കൂടുന്നതിന് നിശ്ചയിച്ചിട്ടുള്ള തീയതിക്ക് മൂന്ന് പൂർണ്ണ ദിവസങ്ങൾക്ക് മുൻപെങ്കിലും, അംഗങ്ങൾക്ക് നൽകേണ്ടതാണ്.

എന്നാൽ, അടിയന്തിര ഘട്ടത്തിൽ കുറഞ്ഞ സമയത്തെ നോട്ടീസ് നൽകി, ചെയർമാന്, കമ്മി റ്റിയോഗം വിളിച്ചുകൂട്ടാവുന്നതാണ്.

വിശദീകരണം.-മേൽപ്പറഞ്ഞ പൂർണ്ണ ദിവസങ്ങളിൽ പ്രഖ്യാപിത പൊതു ഒഴിവു ദിവസങ്ങൾ ഉൾപ്പെടുന്നതും നോട്ടീസ് കൈപ്പറ്റിയ തീയതിയും യോഗം കൂടുന്ന തീയതിയും ഉൾപ്പെടാത്തതുമാ കുന്നു.

(4) ചെയർമാൻ, യോഗനോട്ടീസിന്റെയും അജണ്ടയുടെയും പകർപ്പ് ബന്ധപ്പെട്ട പഞ്ചായത്ത് ആഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തേണ്ടതാണ്.

(5) ചെയർമാൻ, സ്റ്റാന്റിംഗ് കമ്മിറ്റി യോഗം കൂടുവാൻ നിശ്ചയിച്ചിട്ടുള്ള തീയതി, സമയം, യോഗത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ എന്നിവ എക്സ്-ഒഫീഷ്യോ അംഗമായ പ്രസിഡന്റിനെ അറിയിക്കേണ്ടതാണ്.

(6) സെക്രട്ടറി, യോഗത്തിന്റെ അജണ്ട സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായി ആലോചിച്ച്, തയ്യാറാക്കേണ്ടതും കമ്മിറ്റിയുടെ പരിഗണന ആവശ്യമുള്ളതായി താൻ കരുതുന്ന വിഷയങ്ങളും ചെയർമാൻ നിർദ്ദേശിക്കുന്ന വിഷയങ്ങളും അജണ്ടയിൽ ഉൾപ്പെടുത്തേണ്ടതുമാണ്.

(7) സെക്രട്ടറിക്കും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏതു വിഷയത്തെ സംബന്ധിച്ചും അഭിപ്രായം കുറിപ്പായി രേഖപ്പെടുത്താൻ അവകാശമുണ്ടായിരിക്കുന്നതും അപ്രകാരം രേഖപ്പെടുത്തുന്ന കുറിപ്പുകൾ ആ വിഷയം ചർച്ച ചെയ്യുമ്പോൾ കമ്മിറ്റി മുൻപാകെ സമർപ്പിക്കേണ്ടതുമാണ്.

(8) 162 എ വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം നൽകപ്പെട്ട കാര്യങ്ങൾ ഒഴികെ യാതൊന്നും തന്നെ സ്റ്റാന്റിംഗ് കമ്മിറ്റി പരിഗണിക്കാൻ പാടില്ലാത്തതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ