Panchayat:Repo18/vol1-page0659

From Panchayatwiki
Revision as of 07:19, 5 January 2018 by Gangadharan (talk | contribs) ('(4) രാജിക്കത്ത് സെക്രട്ടറിക്ക് ലഭിക്കുന്ന തീയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(4) രാജിക്കത്ത് സെക്രട്ടറിക്ക് ലഭിക്കുന്ന തീയതി മുതൽ രാജി പ്രാബല്യത്തിൽ വരുന്നതും സെക്രട്ടറി അക്കാര്യം ഉടൻതന്നെ പ്രസിഡന്റിനെയും പഞ്ചായത്തിനെയും 7(സംസ്ഥാന തെരഞ്ഞെ ടുപ്പ് കമ്മീഷനെയും വരണാധികാരിയെയും) അറിയിക്കേണ്ടതും പഞ്ചായത്ത് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്.

15. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനിൽ അവിശ്വാസം രേഖപ്പെടുത്തൽ.- (1) ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയല്ലാത്ത ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാനിൽ അവിശ്വാസം പ്രകടിപ്പിക്കുന്ന പ്രമേയം അവതരിപ്പിക്കുന്നതിനുള്ള ഉദ്ദേശം സംബന്ധിച്ച ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തി ട്ടുള്ള 4-ാം നമ്പർ ഫാറത്തിലുള്ള ഒരു നോട്ടീസ്, അവതരിപ്പിക്കുവാനുദ്ദേശിക്കുന്ന പ്രമേയത്തിന്റെ ഒരു പകർപ്പോടുകൂടി, സ്റ്റാന്റിംഗ് കമ്മിറ്റിയിലെ മൂന്നിലൊന്നിൽ കുറയാത്ത തിരഞ്ഞെടുക്കപ്പെട്ട അംഗ ങ്ങൾ ഒപ്പിട്ട, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിഡന്റിനെ സംബന്ധിച്ച അവിശ്വാസപ്ര മേയം സംബന്ധിച്ച നോട്ടീസ് കൈപ്പറ്റാൻ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന് നേരിട്ട് നൽകേ ണ്ടതാണ്.

(2), (1)-ാം ഉപചട്ടത്തിൽ പരാമർശിച്ചിട്ടുള്ള ഉദ്യോഗസ്ഥൻ പ്രമേയം പരിഗണിക്കുന്നതിനു വേണ്ടി ബന്ധപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റിയിലെ അംഗങ്ങളുടെ ഒരു പ്രത്യേക യോഗം, (1)-ാം ഉപചട്ടപ്ര കാരമുള്ള നോട്ടീസ് അദ്ദേഹത്തിന് കിട്ടിയ തീയതി മുതൽ പതിനഞ്ച് പ്രവൃത്തിദിവസത്തിന് ശേഷ മല്ലാത്തതും അദ്ദേഹം നിശ്ചയിക്കുന്നതുമായ സമയത്ത്, പഞ്ചായത്ത് ആഫീസിൽ വച്ച് നടത്തുന്ന തിനായി വിളിച്ചുകൂട്ടേണ്ടതാണ്.

(3) (1)-ാം ഉപചട്ടത്തിൽ പരമാർശിച്ചിട്ടുള്ള ഉദ്യോഗസ്ഥൻ (2)-ാം ഉപചട്ടത്തിൽ പരാമർശിച്ചി ട്ടുള്ള പ്രത്യേക യോഗം നടത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയവും ദിവസവും കാണിച്ചുകൊണ്ട ഏഴ്ച പൂർണ്ണദിവസത്തിൽ കുറയാത്ത നോട്ടീസ് ബന്ധപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റിയിലെ തിരഞ്ഞെടുക്ക പ്പെട്ട അംഗങ്ങൾക്ക് രജിസ്റ്റേർഡ് തപാലായി അയച്ചു കൊടുക്കേണ്ടതാണ്.

(4) അവിശ്വാസ പ്രമേയം പരിഗണിക്കുന്നതിനുള്ള യോഗത്തിൽ (1)-ാം ഉപചട്ടത്തിൽ പരാ മർശിച്ചിട്ടുള്ള ഉദ്യോഗസ്ഥൻ ആദ്ധ്യക്ഷ്യം വഹിക്കേണ്ടതാണ്.

(5) അവിശ്വാസപ്രമേയം പരിഗണിക്കുന്ന യോഗം മനുഷ്യനിയന്ത്രണത്തിനതീതമായ കാര ണങ്ങളാലല്ലാതെ മാറ്റിവയ്ക്കാൻ പാടില്ലാത്തതാണ്.

(6) അവിശ്വാസ പ്രമേയം പരിഗണിക്കുന്നതിനുള്ള യോഗത്തിനാവശ്യമായ കാറം ബന്ധപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റിക്ക് 162-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം പഞ്ചായത്ത് നിശ്ചയിച്ചിട്ടുള്ള അംഗ ങ്ങളുടെ സംഖ്യയുടെ ഒന്നു പകുതിയായിരിക്കുന്നതാണ്.

(7) അദ്ധ്യക്ഷൻ, അവിശ്വാസപ്രമേയം പരിഗണിക്കുന്നതിന് വിളിച്ചു കൂട്ടിയ യോഗം ആരം ഭിച്ച ഉടൻതന്നെ പ്രമേയം യോഗത്തിന്റെ മുമ്പാകെ വായിക്കേണ്ടതും അതിന്റെ ചർച്ച ആരംഭിച്ച തായി പ്രഖ്യാപിക്കേണ്ടതുമാണ്.

(8) അവിശ്വാസപ്രമേയം സംബന്ധിച്ച ചർച്ച മനുഷ്യനിയന്ത്രണത്തിനതീതമായ കാരണങ്ങ ളാലല്ലാതെ മാറ്റിവയ്ക്കുവാൻ പാടുള്ളതല്ല.

(9) അവിശ്വാസപ്രമേയം സംബന്ധിച്ച ചർച്ച യോഗം ആരംഭിച്ച ഒരു മണിക്കുർ കഴിയുമ്പോൾ, അതിനുമുമ്പ് അത് അവസാനിച്ചിട്ടില്ലെങ്കിൽ, സ്വമേധയാ അവസാനിക്കുന്നതും, അതതു സംഗതി പോലെ ചർച്ച അവസാനിക്കുമ്പോഴോ അപ്രകാരമുള്ള ഒരു മണിക്കുർ സമയം കഴിയുമ്പോഴോ പ്രമേയം വോട്ടിനിടേണ്ടതുമാണ്.

(10) അദ്ധ്യക്ഷൻ പ്രമേയത്തിന്റെ ഗുണദോഷങ്ങളെപ്പറ്റി യോഗത്തിൽ സംസാരിക്കാൻ പാടി ല്ലാത്തതും അദ്ദേഹത്തിന് വോട്ടു ചെയ്യുന്നതിന് അവകാശമില്ലാത്തതുമാകുന്നു.

(11) 162-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം പഞ്ചായത്ത് ബന്ധപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റിയി ലേക്ക് നിശ്ചയിച്ചിട്ടുള്ളത്ര അംഗങ്ങളിൽ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയോടുകൂടി പ്രമേയം പാസ്സാക്കുകയാണെങ്കിൽ അതിനുശേഷം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെ ഉദ്യോഗം അവസാനിക്കു

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ