Panchayat:Repo18/vol1-page0464

From Panchayatwiki
Revision as of 06:19, 5 January 2018 by Animon (talk | contribs) (''''16. വിരാമസ്ഥലങ്ങളെയും ഇറക്കുസഥലങ്ങളെയും വണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

16. വിരാമസ്ഥലങ്ങളെയും ഇറക്കുസഥലങ്ങളെയും വണ്ടിത്താവളങ്ങളെയും ആശയി ക്കുന്ന ആളുകൾ സെക്രട്ടറിയുടെ ഉത്തരവുകൾ അനുസരിക്കേണ്ടതാണെന്ന്.- പൊതു വിരാമ സ്ഥലങ്ങളെയും ഇറക്കു സ്ഥലങ്ങളെയും വണ്ടിത്താവളങ്ങളെയും ആശയിക്കുന്ന ഓരോ വ്യക്തി കളും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോ ഈ ആവശ്യത്തിലേക്കായി അധികാരപ്പെടുത്തപ്പെട്ട ആളോ നൽകുന്ന ഉത്തരവുകളും നിർദ്ദേശങ്ങളും അനുസരിക്കേണ്ടതാണ്.

17. പൊതു ഇറക്കുസഥലങ്ങളിലും വിരാമസ്ഥലങ്ങളിലും വണ്ടിത്താവളങ്ങളിലും യാചക നിരോധനം ഏർപ്പെടുത്തണമെന്ന്.- പൊതു ഇറക്കുസഥലങ്ങളിലും, വിരാമ സ്ഥലങ്ങളിലും, വണ്ടി ത്താവളങ്ങളിലും യാതൊരുവിധ യാചക പ്രവൃത്തിയിലും ഏർപ്പെടാൻ പാടില്ലാത്തതാകുന്നു.

18. പരിശോധന.- വിരാമ സ്ഥലങ്ങളും ഇറക്കു സ്ഥലങ്ങളും വണ്ടിത്താവളങ്ങളും കള ക്ടർക്കോ അദ്ദേഹം ഈ ആവശ്യത്തിനായി അധികാരപ്പെടുത്തിയ ഏതെങ്കിലും ഉദ്യോഗസ്ഥനോ ഏത് സമയത്തും പരിശോധിക്കുന്നതിന് സൗകര്യം നൽകേണ്ടതാണ്.

19. വിരാമസ്ഥലങ്ങളുടെ ഭാഗങ്ങൾ വാടകയ്ക്ക് നൽകൽ. (1) നിലവിലുള്ള കുത്തക പാട്ട ത്തിനോ മറ്റു അവകാശങ്ങൾക്കോ വിധേയമായി, വിരാമ സ്ഥലത്തിന്റേയോ ഇറക്കു സ്ഥലത്തി ന്റേയോ വണ്ടിത്താവളത്തിന്റേയോ മറ്റു വാഹന സ്റ്റാന്റുകളുടെയോ അനുയോജ്യമായ ഭാഗങ്ങൾ തുണ്ടുതുണ്ടാക്കി ലേലം വിളിച്ചോ അല്ലാതെയോ ഉയർന്ന നിരക്കിൽ ലേലം പിടിക്കുന്നയാൾക്ക് ഒരു വർഷത്തിൽ കൂടാത്ത കാലത്തേക്ക് ഉചിതമെന്ന് തോന്നുന്ന പ്രകാരമുള്ള നിബന്ധനകൾക്കു വിധേയമായി പാട്ടത്തിനു കൊടുക്കാൻ ഏർപ്പാടു ചെയ്യാൻ പഞ്ചായത്തിന് അധികാരമുണ്ടായിരിക്കു ന്നതാണ്. അങ്ങനെ നൽകിയ ഭാഗങ്ങൾ ഒഴികെയുള്ള ഭാഗം വിരാമസ്ഥലമോ വണ്ടിത്താവളമോ ഇറക്കുസഥലമോ മറ്റു വാഹന സ്റ്റാന്റോ ആയും അവിടേക്കു വരുന്ന പൊതുജനങ്ങളുടെ ഉപയോ ഗത്തിനായും ലഭ്യമാക്കേണ്ടതാണ്.

(2) ഗ്രാമ പഞ്ചായത്ത് നിശ്ചയിക്കുന്ന ഫോറത്തിൽ ഒരു പെർമിറ്റ് സെക്രട്ടറി ഒപ്പിട്ട് (1)-ാം ഉപ ചട്ടത്തിൽ പറഞ്ഞതുപോലെ പെർമിറ്റിന്റെ നിബന്ധനകൾ എല്ലാം വ്യക്തമാക്കിക്കൊണ്ട് പാട്ടം വാങ്ങുന്ന ആളിന് നൽകേണ്ടതാണ്.

(3) പാട്ടത്തിന് ലഭിച്ച സ്ഥലം യാതൊരാളും സെക്രട്ടറിയുടെ മുൻകൂർ അനുമതി കൂടാതെ വീണ്ടും പണയപ്പെടുത്തിയോ, മറ്റു ofld)(ÖrỞốlć3ĐlO (3rò സ്ഥലത്തിന്റെ കൈവശാവകാശം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്.

20. ഫീസ് പിരിക്കാനുള്ള അധികാരം കൈമാറ്റം ചെയ്യൽ. (1) വിരാമസ്ഥലമായോ ഇറക്കു സ്ഥലമായോ, വണ്ടിത്താവളമായോ ഉപയോഗിക്കുന്ന സ്ഥലത്തിന് ഫീസ് ചുമത്താനുള്ള അധികാരം ഗ്രാമ പഞ്ചായത്ത് പൊതുലേലം വഴി ഏറ്റവും ഉയർന്ന നിരക്കിൽ ലേലം പിടിക്കുന്ന ആളിന് ഒരു സമയം ഒരു വർഷത്തിൽ കവിയാത്ത കാലയളവിലേക്ക് നൽകാവുന്നതും അപ്രകാരമുള്ള പാട്ടക്കാ രൻ ഗ്രാമപഞ്ചായത്തു നിശ്ചയിച്ചിട്ടുള്ള ഫീസിനേക്കാൾ ഉയർന്ന നിരക്കിൽ ഫീസു ചുമത്താൻ പാടില്ലാത്തതും 19-ാം ചട്ടപ്രകാരം പാട്ടം കൊടുത്തിട്ടുള്ള സ്ഥലങ്ങളിലെ പാട്ടക്കാരിൽ നിന്ന് യാതൊരു ഫീസും ചുമത്താൻ അധികാരമുണ്ടായിരിക്കുന്നതല്ലാത്തതുമാണ്. (2) ഫീസ് പിരിച്ചെടുക്കാൻ അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥൻമാരും, ഫീസ് പിരിച്ചെടു ക്കാൻ വേണ്ടി പാട്ടം പിടിച്ചിരിക്കുന്നവരും, അവർ പിരിച്ചെടുക്കുന്ന തുകയ്ക്കു രസീതു നൽകിയി രിക്കേണ്ടതാണ്. (3) പാട്ടം പിടിച്ചിരിക്കുന്ന ആൾ, ആ സ്ഥലങ്ങൾ വൃത്തിയായി, സൂക്ഷിക്കേണ്ടതും പൊതു ജനങ്ങൾക്കു ശല്യവും അസൗകര്യവും ഉണ്ടാക്കുന്ന ചീത്ത വസ്തുക്കളും മാലിന്യങ്ങളും പരിസരത്തു നിന്നും നീക്കം ചെയ്തിരിക്കേണ്ടതുമാണ്.

21. നേരിട്ട ഫീസ് പിരിക്കൽ- ഏതെങ്കിലും കാരണവശാൽ ഫീസ് പിരിക്കാനുള്ള അധി കാരം ലേല പ്രകാരം വിൽക്കുന്നതു അസാദ്ധ്യമാണെന്നു കാണുന്ന സംഗതിയിൽ ഗ്രാമപഞ്ചായത്ത് നേരിട്ട ഫീസ് പിരിക്കാനുള്ള ഏർപ്പാടുകൾ ചെയ്യേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ