Panchayat:Repo18/vol2-page0486

From Panchayatwiki
Revision as of 05:37, 5 January 2018 by Siyas (talk | contribs) ('ജനന-മരണ രജിസ്ട്രേഷൻ - കുട്ടിയുടെയും മാതാപിതാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ജനന-മരണ രജിസ്ട്രേഷൻ - കുട്ടിയുടെയും മാതാപിതാക്കളുടെയും പേരും മേൽവിലാസവും തിരുത്തുന്നത് സംബന്ധിച്ച് സർക്കുലർ വിഷയം: ജനന-മരണ രജിസ്ട്രേഷൻ - ജനന രജിസ്ട്രേഷനിൽ കുട്ടിയുടെയും മരണ രജി സ്ട്രേഷനിൽ മരണപ്പെട്ടയാളുടെയും മാതാപിതാക്കളുടെയും പേരും മേൽവിലാ സവും തിരുത്തുന്നത്. സുചന: ഈ ആഫീസിലെ 5.10.98 ലെ ബി235424/98 -ാം നമ്പർ സർക്കുലർ ജനന രജിസ്ട്രേഷനിൽ കുട്ടിയുടെയും മരണരജിസ്ട്രേഷനിൽ മരണപ്പെട്ടയാളുടെയും, മാതാപിതാ ക്കളുടെയും, പേരിൽ വന്നിട്ടുള്ള അക്ഷര തെറ്റുകൾ, വീട്ടിൽ വിളിക്കുന്ന ഓമനപ്പേര് എന്നിവ തിരുത്തുന്ന തിന് നിലവിൽ ചീഫ് രജിസ്ട്രാറുടെ അനുമതി ആവശ്യമാണ്. ഇത് പൊതുജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതായി മനസ്സിലാക്കുന്നു. ആയതിനാൽ പ്രസ്തുത അധികാരം താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി അതാത് ജനന മരണ രജിസ്ത്രടാർമാർക്ക് തന്നെ നൽകി ഇതിനാൽ ഉത്തര വാകുന്നു. മാതാപിതാക്കളുടെ വിളി പേരാണ് രജിസ്റ്ററിൽ ചേർത്തിരിക്കുന്നതെങ്കിൽ ആയത് സ്കൂൾ രേഖയു ടെയും, അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ 'സ്കൂൾ രേഖയിലേക്കു പോലെ തിരുത്താവുന്നതാണ്. സ്കൂൾ രേഖ ലഭ്യമല്ലെന്നു ബോധ്യപ്പെട്ടാൽ ആധാരം, പെൻഷൻ പേയ്ക്കുമെന്റ് ഓർഡർ, ഗവൺമെന്റ് സർവ്വീ സിൽ ജോലി ചെയ്യുന്നവർക്ക് അവിടെനിന്നും ലഭിക്കുന്ന സർട്ടിഫിക്കേറ്റ്, സമ്മതിദായക പട്ടിക, റേഷൻ കാർഡ് എന്നീ രേഖകളുടെ അടിസ്ഥാനത്തിൽ തിരുത്തൽ വരുത്താവുന്നതാണ്. ജനനം നടക്കുമ്പോൾ മാതാപിതാക്കൾ താമസിക്കുന്ന വിലാസമാണ് ജനന രജിസ്ട്രേഷനിൽ രേഖ പ്പെടുത്തേണ്ടത്. ഇത് വേറൊരു വിലാസമായി മാറ്റുവാൻ പാടില്ല. എന്നാൽ വിലാസത്തിലുള്ള അക്ഷര ത്തെറ്റുകളും, കുട്ടിയുടെ ജനന സമയത്ത് മാതാപിതാക്കൾ താമസിച്ചിരുന്ന വിലാസത്തിന്റെ ഏതെങ്കിലു മൊരു ഭാഗം വിട്ടുപോയിട്ടുണ്ടെങ്കിലോ - അധികമായി ചേർത്തിട്ടുണ്ടെങ്കിലോ ആയതു കൂട്ടിച്ചേർക്കു വാനും അധികമായി ചേർത്തിട്ടുള്ളത് നീക്കം ചെയ്യുന്നതിനും മാത്രമേ അധികാരമുള്ളൂ. മറ്റു തിരുത്തലു കൾ - അനുവദനീയമല്ല. ഇപ്രകാരം വരുത്തുന്ന തിരുത്തലുകൾ സംബന്ധിച്ചുള്ള രജിസ്ട്രാറുടെ നടപടിക്രമങ്ങൾ പ്രത്യേകം ഫയലിൽ സൂക്ഷിക്കേണ്ടതും പരിശോധന സമയത്ത് പരിശോധനാ ഉദ്യോഗസ്ഥന്റെ മുമ്പിൽ ഹാജരാക്കേ ണ്ടതുമാണ്. കൂടാതെ ഏതെങ്കിലും രേഖകളുടെ അടിസ്ഥാനത്തിലാണ് തിരുത്തൽ വരുത്തിയതെന്നുള്ള വിവരം രജിസ്റ്ററിൽ 'റിമാർക്സ് കോളത്തിൽ രേഖപ്പെടുത്തേണ്ടതുമാണ്. പൊതു ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി നിർദ്ദേശിച്ചിട്ടുള്ള ഈ നടപടി ദുർവിനി യോഗം ചെയ്യാതിരിക്കുവാൻ രജിസ്ട്രോർമാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. (ബി25508/99 . തിരുവന ന്തപുരം, തീയതി 3-3-1999] ജനന-മരണ രജിസ്ട്രേഷൻ - പരിശോധനാസംവിധാനം ഏർപ്പെടുത്തുന്നതു സംബന്ധിച്ച് സർക്കുലർ വിഷയം : ജനന-മരണ രജിസ്ട്രേഷൻ - പരിശോധനാസംവിധാനം ഏർപ്പെടുത്തുന്നതു സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. ജനന മരണ രജിസ്ട്രേഷൻ സംവിധാനം നിയമപ്രകാരവും പൊതുജനസൗഹൃദപരവുമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് കാര്യക്ഷമമായ പരിശോധനാസംവിധാനം അത്യന്താപേക്ഷിതമാണ്. എന്നാൽ, നമ്മുടെ സംസ്ഥാനത്തിൽ ഫലപ്രദമായ ഒരു പരിശോധനാ സംവിധാനം നിലവിലില്ലാത്തതിനാൽ ചില രജിസ്ട്രേഷൻ യൂണിറ്റുകളിലെങ്കിലും കമക്കേടുകൾക്കും പൊതുജനങ്ങൾക്ക് അനാവശ്യമായ ബുദ്ധിമുട്ടുകൾക്കും ഇടയാക്കുന്നതായും വിദേശരാജ്യങ്ങളിലുൾപ്പെടെ രജിസ്ട്രേഷൻ സംവിധാനത്തെക്കുറിച്ച മോശമായ ധാരണ സൃഷ്ടിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. പരിശോധനാ സംവിധാനത്തിന്റെ ആവശ്യകതയും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇക്കാര്യത്തിലുള്ള അപര്യാപ്തതയും രജിസ്ട്രാർ ജനറൽ വാർഷിക റിപ്പോർട്ടുകളിൽ ആവർത്തിച്ച് വ്യക്തമാക്കുകയും പരിശോധനാ റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനുള്ള മാതൃകാഫാറം നൽകി കൃത്യമായ ഇടവേളകളിൽ രജിസ്ട്രേഷൻ യൂണിറ്റുകളിൽ പരിശോധന നടത്തുന്നതിനും റിപ്പോർട്ടുകൾ അവലോകനം ചെയ്ത് തുടർനടപടികൾ സ്വീകരിക്കുന്നതിന് നിർദ്ദേശിക്കുകയും ചെയ്തിട്ടുള്ളതുമാണ്. മേൽ വിവരിച്ചു സാഹചര്യത്തിൽ രജിസ്ട്രേഷൻ സംവിധാനത്തിന്റെ കാര്യ,പാപ്തതി വർദ്ധിപ്പിക്കുക, ക്രമക്കേടുകൾ ഒഴിവാക്കുക, പൊതുജനങ്ങൾക്ക് നിയമ വിധേയമായ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ബുദ്ധിമുട്ടുകളുണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി താഴെപ്പറയുന്ന നിർദ്ദേശങ്ങൾ നൽകുന്നു.