Panchayat:Repo18/vol1-page0876

From Panchayatwiki
Revision as of 05:12, 5 January 2018 by Unnikrishnan (talk | contribs) ('5) വാണിജ്യാവശ്യത്തിനോ ഓഫീസ് ആവശ്യത്തിനോ ഉപയോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

5) വാണിജ്യാവശ്യത്തിനോ ഓഫീസ് ആവശ്യത്തിനോ ഉപയോഗപ്പെടുത്തുന്ന ഒരു ബഹുനില കെട്ടിടത്തിന്റെ കാര്യത്തിൽ, ആദ്യമായി തറവിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ വസ്തു നികുതി നിർണ്ണയിക്കുമ്പോൾ, ഭൂനിരപ്പിലുള്ള നിലയുടെ മുകളിലുള്ള ഒന്നാം നിലയ്ക്ക് കണക്കാക്കിയ വാർഷിക വസ്തുനികുതിയുടെ 5 ശതമാനം, രണ്ടാം നിലയ്ക്ക് കണക്കാക്കിയ വാർഷിക വസ്തതുനികുതിയുടെ 10 ശതമാനം, മൂന്നാം നിലയ്ക്ക് കണക്കാക്കിയ വാർഷിക വസ്തതു നികുതിയുടെ 15 ശതമാനം, നാലാം നിലയ്ക്ക് കണക്കാക്കിയ വാർഷിക വസ്തതുനികുതിയുടെ 20 ശതമാനം, അഞ്ചാം നിലയ്ക്ക് കണക്കാക്കിയ വാർഷിക വസ്തു നികുതിയുടെ 25 ശതമാനം, ആറാം നില മുതൽ മുകളിലോട്ട് ഓരോ നിലയ്ക്കും കണക്കാക്കിയ വാർഷിക വസ്തതുനികുതിയുടെ 25 ശതമാനം എന്ന തോതിൽ വാർഷിക വസ്തതുനികുതിയിൽ ഇളവ് അനുവദിക്കേണ്ടതാണ്.

10, വസ്തതുനികുതിനിർണ്ണയം സംബന്ധിച്ച പൊതുനോട്ടീസ് പ്രസിദ്ധീകരിക്കൽ.

(1) ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ബാധകമായ അടിസ്ഥാന വസ്തു നികുതി നിരക്കുകളും, മേഖലകളുടെ തരംതിരിവും, റോഡുകളുടെ തരംതിരിവും, യഥാക്രമം 4-ഉം 7-ഉം 8-ഉം ചട്ടങ്ങൾ പ്രകാരം ഗ്രാമ പഞ്ചായത്ത് നിശ്ചയിച്ച് പ്രസിദ്ധീകരിച്ചു കഴിഞ്ഞതിനുശേഷം, കെട്ടിടങ്ങളുടെ അടിസ്ഥാന വസ്തതു നികുതിയും വാർഷിക വസ്തു നികുതിയും കെട്ടിട ഉടമകൾക്ക് സ്വയം നിർണ്ണയിക്കാൻ സഹായകര മായ വിവരങ്ങളടങ്ങിയ ഒരു പൊതു നോട്ടീസ് 203-ാം വകുപ്പ് (10)-ാം ഉപവകുപ്പ് പ്രകാരം സെക്രട്ടറി പ്രസിദ്ധപ്പെടുത്തേണ്ടതാണ്.

(2) പൊതു നോട്ടീസിൽ, കെട്ടിടത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളുമടങ്ങിയ ഒരു നികുതി റിട്ടേൺ സെക്രട്ടറി അല്ലെങ്കിൽ സെക്രട്ടറി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ മുമ്പാകെ നോട്ടീസ് പ്രസിദ്ധീകരിച്ച (മുപ്പത്) ദിവസങ്ങൾക്കുള്ളിൽ സമർപ്പിക്കുവാൻ സെക്രട്ടറി എല്ലാ കെട്ടിട ഉടമകളോടും ആവശ്യപ്പെടേണ്ടതാണ്. പൊതു നോട്ടീസിന് സെക്രട്ടറി ആവശ്യമായ പ്രചാരണം നൽകേണ്ടതും അതിന്റെ സംക്ഷിപ്തം ഗ്രാമപഞ്ചായത്ത് പ്രദേശത്ത് പ്രചാരത്തിലുള്ള കുറഞ്ഞത് രണ്ട് ദിനപ്പത്രങ്ങളിൽ പ്രസിദ്ധീകരിക്കേണ്ടതുമാണ്.

(3) സെക്രട്ടറി പ്രസിദ്ധപ്പെടുത്തുന്ന പൊതു നോട്ടീസ് ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള ഫാറം 1-ൽ ആയിരിക്കേണ്ടതാണ്.

11. വസ്തു നികുതി റിട്ടേണും അതിന്റെ പരിശോധനയും.-

(1) ഓരോ കെട്ടിടത്തിന്റെയും ഉടമ, തന്റെ കെട്ടിടത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളുമടങ്ങിയതും അവ സത്യമാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയതുമായ വസ്തു നികുതി റിട്ടേൺ, 10-ാംചട്ടം (2)-ാം ഉപചട്ടപ്രകാരം സെക്രട്ടറി പ്രസിദ്ധീകരിക്കുന്ന നോട്ടീസിൽ ആവശ്യപ്പെടുന്ന സമയപരിധിക്കകം, സെക്രട്ടറി അല്ലെങ്കിൽ സെക്രട്ടറി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ മുമ്പാകെ സമർപ്പിക്കേണ്ടതാണ്.

(2) കെട്ടിട ഉടമ സമർപ്പിക്കുന്ന വസ്തതുനികുതി റിട്ടേൺ ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള ഫാറം 2-ൽ ആയിരിക്കേണ്ടതാണ്. ഫാറത്തിന്റെ മാതൃക ഗ്രാമപഞ്ചായത്ത് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തേണ്ടതും അതിന്റെ പകർപ്പുകൾ കെട്ടിട ഉടമകൾക്ക് ഗ്രാമപഞ്ചായത്ത് സൗജന്യമായി നൽകേണ്ടതുമാണ്. വസ്തുനികുതിയിൽ നിന്നും ഒഴിവാക്കപ്പെട്ടതും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ 30 ചതുരശ്ര മീറ്ററിൽ താഴെ തറ വിസ്തീർണ്ണമുള്ളതുമായ കെട്ടിടങ്ങളുടെ കാര്യത്തിൽ, ഫാറം 2 എ-യിൽ റിട്ടേൺ സമർപ്പിക്കേണ്ടതാണ്.