Panchayat:Repo18/vol1-page0547
Rule 15 K.P.R (പൊതു മാർക്കറ്റുകളുടേയും .ലൈസൻസ് നൽകലും) ചട്ടങ്ങൾ 547 (2) ലൈസൻസിനുള്ള അപേക്ഷയോടൊപ്പം സമർപ്പിച്ച സ്കെച്ചിൽ വിശദമാക്കിയിട്ടുള്ള പോക്കു വരവിനുള്ള വഴികൾ, അഴുക്കുചാലുകൾ, കൈവഴികൾ, കക്കൂസുകൾ, മൂത്രപ്പുരകൾ മുതലായ പ്രാഥ മിക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടില്ലാത്ത പക്ഷം അവ ഉടനടി ഏർപ്പെടുത്തുവാൻ സ്വകാര്യ മാർക്കറ്റുകളുടെ ഉടമസ്ഥനോടോ, കൈവശക്കാരനോടോ, ലൈസൻസിയോടോ നോട്ടീസ് മുഖാന്തിരം പഞ്ചായത്തിന് ആവശ്യപ്പെടാവുന്നതാണ്. (3) ഇപ്രകാരം നൽകപ്പെട്ട നോട്ടീസിൽ പറയുന്ന കാലാവധിക്കകം മേൽപ്പറഞ്ഞ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെങ്കിൽ അങ്ങനെയുള്ള പ്രാഥമിക സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതുവരെ നില വിലുള്ള ലൈസൻസ് സസ്പെന്റ് ചെയ്യുകയോ അല്ലെങ്കിൽ ലൈസൻസ് നൽകാൻ വിസമ്മതിക്കു കയോ ചെയ്യുന്നതിന് പഞ്ചായത്തിന് അധികാരമുണ്ടായിരിക്കുന്നതാണ്. (4) ലൈസൻസ് സസ്പെന്റ് ചെയ്യുകയോ, അത് നൽകാൻ വിസമ്മതിക്കുകയോ ചെയ്തതിനു ശേഷം യാതൊരാളും അങ്ങനെയുള്ള ഏതെങ്കിലും മാർക്കറ്റ് തുറക്കുകയോ തുറന്നുവയ്ക്കുന്നതു തുടരുകയോ ചെയ്യാൻ പാടില്ലാത്തതാണ്. 12. സ്വകാര്യ മാർക്കറ്റുകളുടെ അക്കൗണ്ടുകൾ - കണക്കുകളുടെ സൂക്ഷിപ്പും പരിശോധ നയും.- (1) ഒരു സ്വകാര്യ മാർക്കറ്റിന്റെ ഉടമസ്ഥനോ, കൈവശക്കാരനോ, കുത്തകക്കാരനോ, പ്രസ്തുത മാർക്കറ്റിലെ ദൈനംദിന പിരിവുകൾക്ക് IV-ാം നമ്പർ ഫാറത്തിൽ ടിക്കറ്റുകളും നിശ്ചിത കാലയളവിലേക്കുള്ള പിരിവുകൾക്ക് V-ാം നമ്പർ ഫാറത്തിൽ രസീതുകളും നൽകേണ്ടതാണ്. (2) ഓരോ നിരക്കിലുള്ള ഫീസിനും പ്രത്യേകം പ്രത്യേകം ടിക്കറ്റുബക്കുകൾ ഉണ്ടായിരിക്കേ ണ്ടതാണ്. (3) സ്വകാര്യ മാർക്കറ്റിന്റെ ഉടമസ്ഥനോ, കൈവശക്കാരനോ കുത്തകക്കാരനോ മാർക്കറ്റിൽ നിന്നുള്ള വരവിനെ സംബന്ധിച്ച പൂർണ്ണമായ കണക്കുകൾ VI-ാം നമ്പർ ഫാറത്തിലും മാർക്കറ്റ് സംരക്ഷിക്കുന്നതിനുള്ള ചെലവുകളെ സംബന്ധിച്ച കണക്കുകൾ VII-ാം നമ്പർ ഫാറത്തിലും പ്രത്യേകം പ്രത്യേകം രജിസ്റ്ററുകളിൽ എഴുതി സൂക്ഷിക്കേണ്ടതും പഞ്ചായത്തോ പഞ്ചായത്തു ചുമ തലപ്പെടുത്തിയ ഉദ്യോഗസ്ഥനോ ആവശ്യപ്പെടുമ്പോൾ ഹാജരാക്കേണ്ടതുമാണ്. അപ്രകാരമുള്ള രജി സ്റ്ററുകളും (1)-ാം ഉപചട്ടപ്രകാരമുള്ള ടിക്കറ്റുകളുടേയും രസീതു ബുക്കുകളുടേയും കൗണ്ടർഫോ യിലുകളും സെക്രട്ടറിയോ അദ്ദേഹം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ മാസത്തിൽ ഒരു പ്രാവ ശ്യമെങ്കിലും പരിശോധിക്കേണ്ടതും അഭിപ്രായം രേഖപ്പെടുത്തേണ്ടതുമാണ്. കണക്കുകൾ കുറ്റമറ്റ താണെങ്കിൽ അപ്രകാരമുള്ള ഒരു സർട്ടിഫിക്കറ്റ് രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്. 13. ദല്ലാളുകൾ, കമ്മീഷൻ ഏജന്റുമാർ തുടങ്ങിയവർക്ക് ലൈസൻസ് നൽകൽ. (1) ദല്ലാളു കൾ, കമ്മീഷൻ ഏജന്റുമാർ, തൂക്കം നോക്കുന്നവർ, അളവു നോക്കുന്നവർ എന്നിവർ ലൈസൻസ് കൂടാതെ മാർക്കറ്റ് അതിർത്തിക്കുള്ളിൽ തങ്ങളുടെ തൊഴിൽ നടത്താൻ പാടില്ലാത്തതാകുന്നു. ഇത്ത രത്തിലുള്ള ലൈസൻസിന് ഫീസായി പ്രതിവർഷം 25 രൂപയിൽ കവിയാത്ത തുക പൊതുമാർക്ക റ്റിന്റെ സംഗതിയിൽ പഞ്ചായത്തിനും സ്വകാര്യ മാർക്കറ്റിന്റെ സംഗതിയിൽ ലൈസൻസുകാരനും ഈടാക്കാവുന്നതാണ്. (2) ദല്ലാളുകൾ, കമ്മീഷൻ ഏജന്റുമാർ, തൂക്കം നോക്കുന്നവർ, അളവു നോക്കുന്നവർ എന്നിവർ പൊതുജനങ്ങളിൽ നിന്നും ഈടാക്കേണ്ട ഫീസ് പഞ്ചായത്ത് കാലാകാലങ്ങളിൽ നിശ്ചയിക്കേണ്ടതും അങ്ങനെ നിശ്ചയിക്കുന്ന ഫീസ് പൊതുജനങ്ങളുടെ അറിവിനായി പ്രസിദ്ധീകരിക്കുകയും ചെയ്തി രിക്കേണ്ടതുമാണ്. 14. ഉല്പന്നങ്ങൾ തരംതിരിക്കുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തൽ.- പൊതുമാർക്ക റ്റുകളുടെ കാര്യത്തിൽ പഞ്ചായത്തും സ്വകാര്യ മാർക്കറ്റുകളുടെ കാര്യത്തിൽ ലൈസൻസുകാരനും, ബന്ധപ്പെട്ട മാർക്കറ്റിൽ വിപണനത്തിനു കൊണ്ടുവരുന്ന ഉല്പന്നങ്ങൾ തരംതിരിക്കുന്നതിനും തരം തിരിച്ചവ മുദ്രണം ചെയ്യുന്നതിനുമുള്ള സൗകര്യങ്ങൾ മാർക്കറ്റിനകത്തോ മാർക്കറ്റിനടുത്തുള്ള സൗക ര്യപ്രദമായ സ്ഥലത്തോ ഏർപ്പെടുത്താവുന്നതും ഇതിലേക്ക് പഞ്ചായത്ത് നിശ്ചയിക്കുന്ന നിരക്കിൽ ഫീസ് ഈടാക്കാവുന്നതും ആണ്. 15. സംഭരണ സൗകര്യങ്ങൾ ഏർപ്പെടുത്തൽ.- പൊതുമാർക്കറ്റുകളുടെ കാര്യത്തിൽ പഞ്ചാ യത്തും സ്വകാര്യ മാർക്കറ്റുകളുടെ കാര്യത്തിൽ ലൈസൻസുകാരനും, ഒരു മാർക്കറ്റു ദിവസം വിൽക്ക
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |