Panchayat:Repo18/vol1-page0074

From Panchayatwiki
Revision as of 09:22, 4 January 2018 by Rejivj (talk | contribs) ('(i) വികസനവും ക്ഷേമവും സംബന്ധിച്ച പ്രവർത്തനങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(i) വികസനവും ക്ഷേമവും സംബന്ധിച്ച പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരി പ്പിക്കുക; (ii) ആരോഗ്യവും സാക്ഷരതയും സംബന്ധിച്ചതും അതുപോലുള്ള വികസനപരമായ മറ്റ സമയബന്ധിത പരിപാടികളിലും പങ്കെടുക്കുകയും അതിനായി പ്രചാരണം നടത്തുകയും ചെയ്യുക (iii) അവശ്യ സാമൂഹിക-സാമ്പത്തിക അടിസ്ഥാന രേഖകൾ ശേഖരിക്കുക; (iv) വികസന പ്രവർത്തനങ്ങളുടെ പുരോഗതിയെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച നൽകുക; (v) നികുതികൾ നൽകുന്നതിനും, വായ്ക്കപ് തിരിച്ചടയ്ക്കുന്നതിനും പരിസ്ഥിതി ശുചീക രണം മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിൽ ഐക്യം നിലനിർത്തുന്നതിനുമായി ധാർമ്മികമായ മാർഗ്ഗങ്ങൾ അവലംബിക്കുക; (v) പഞ്ചായത്തിന്റെ ധനാഗമ മാർഗ്ഗങ്ങൾ വർദ്ധിപ്പിക്കുന്നതിനായി പ്രാദേശികമായി വിഭവ സമാഹരണം നടത്തുക; (vii) സന്നദ്ധസംഘങ്ങളെന്ന നിലയിൽ വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹി ക്കുക; (vii) സാംക്രമിക രോഗങ്ങൾ, പ്രകൃതിക്ഷോഭദുരന്തങ്ങൾ മുതലായവ ഉണ്ടായാൽ പെട്ടെന്ന് വിവരം നൽകുവാനുള്ള സംവിധാനങ്ങൾ ഉണ്ടാക്കുക; (2) ഗ്രാമസഭ 3എ വകുപ്പിൽ പരാമർശിക്കപ്പെട്ടിട്ടുള്ള സംഗതികളെ സംബന്ധിച്ച കാലാകാല മുള്ള റിപ്പോർട്ടുകൾ ഗ്രാമപഞ്ചായത്തിന് നൽകേണ്ടതാണ്.) അദ്ധ്യായം III വ്യത്യസ്ത തലങ്ങളിൽ പഞ്ചായത്തുകളുടെ രൂപീകരണം 4. പഞ്ചായത്തു രൂപീകരിക്കുന്നതിനും അതിന്റെ പേരും ആസ്ഥാനവും വിനിർദ്ദേ ശിക്കുന്നതിനും സർക്കാരിനുള്ള അധികാരം.-(1) സർക്കാർ, ഗസറ്റു വിജ്ഞാപനംവഴി, വിജ്ഞാ പനത്തിൽ വിനിർദ്ദേശിച്ചേക്കാവുന്ന തീയതി മുതൽ പ്രാബല്യത്തോടെ,- (എ) ഓരോ ഗ്രാമത്തിനോ ഗ്രാമങ്ങളുടെ കൂട്ടത്തിനോ ഒരു ഗ്രാമപഞ്ചായത്തും; (ബി) മദ്ധ്യതലത്തിൽ ഒരു ബ്ലോക്ക് പഞ്ചായത്തും; (സി) ഓരോ ജില്ലാ പഞ്ചായത്തു പ്രദേശത്തിനും ഒരു ജില്ലാ പഞ്ചായത്തും; രൂപീകരിക്കേണ്ടതും അങ്ങനെയുള്ള പഞ്ചായത്തുകളുടെ പേരും ആസ്ഥാനവും നിർദ്ദേശി ക്കേണ്ടതുമാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ