Panchayat:Repo18/vol1-page0635

From Panchayatwiki
Revision as of 04:38, 5 January 2018 by Gangadharan (talk | contribs) ('ക്കേണ്ടതാണെന്നും അപ്രകാരം പ്രതിക സമർപ്പിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ക്കേണ്ടതാണെന്നും അപ്രകാരം പ്രതിക സമർപ്പിക്കാതിരുന്നാൽ ഹർജി എക്സ് - പാർട്ടി ആയി തീർപ്പാക്കുമെന്നും അറിയിച്ചുകൊണ്ടും ഒരു നോട്ടീസ് ഫാറം 'ഇ' യിൽ അയാൾക്ക് നൽകേണ്ടതാണ്.

17. സാക്ഷികളുടെ വിചാരണയും, രേഖകൾ ഹാജരാക്കലും.- (1) ക്രൈടബ്യൂണലിന്, സ്വമേ ധയാ, ഏതെങ്കിലും വ്യക്തിയെ സാക്ഷിയായി സമൺ ചെയ്യാവുന്നതും, ഹർജിക്കാരനോ എതിർ കക്ഷികളോ ഉൾപ്പെടെ ഏതൊരാളോടും ക്രൈടബ്യണൽ മുൻപാകെ ഏതെങ്കിലും രേഖയോ റിക്കാർഡോ ഹാജരാക്കുന്നതിനോ ഹാജരാക്കാൻ ഏർപ്പാടു ചെയ്യുന്നതിനോ ആവശ്യപ്പെടാവുന്ന തുമാണ്.

(2) ഒരു ഹർജിയിൽ എതിർകക്ഷിയാക്കിയിട്ടുള്ള ഗ്രാമപഞ്ചായത്ത് അല്ലെങ്കിൽ മുനിസിപ്പാ ലിറ്റി അല്ലെങ്കിൽ അതിന്റെ സെക്രട്ടറി, ക്രൈടബ്യണൽ മുൻപാകെ സമർപ്പിക്കുന്ന പ്രതികയോടൊപ്പം, അതതു സംഗതിപോലെ, ഗ്രാമപഞ്ചായത്തിന്റെ അല്ലെങ്കിൽ മുനിസിപ്പാലിറ്റിയുടെ ബന്ധപ്പെട്ട ഫയ ലുകളും മറ്റും റിക്കാർഡുകളും ഹാജരാക്കേണ്ടതാണ്.

എന്നാൽ, ന്യായമായ കാരണങ്ങളാൽ ഒരു റിക്കാർഡ് ഹാജരാക്കാൻ കഴിയാത്ത സംഗതി യിൽ അതിന്റെ ഒരു സാക്ഷ്യപ്പെടുത്തിയ പകർപ്പ് പ്രതികയോടൊപ്പം ഹാജരാക്കേണ്ടതാണ്.

(3) ഏതെങ്കിലും ഹർജിയുടെ തീർപ്പാക്കലുമായി ബന്ധപ്പെട്ട ക്രൈടബ്യണൽ മുൻപാകെ ഹാജ രാക്കപ്പെട്ട എല്ലാ രേഖകളും റിക്കാർഡുകളും, ഹർജി തീർപ്പാക്കിയ ദിവസം മുതൽ രണ്ടു മാസത്തി നകം, ആരാണോ അവ ഹാജരാക്കിയത് അയാൾ ക്രൈടബ്യൂണലിന്റെ പക്കൽ നിന്നും തിരികെ വാങ്ങേ ണ്ടതാണ്.

18. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ.- ക്രൈടബ്യൂണലിന്, ഹർജിയും ബന്ധപ്പെട്ട രേഖകളും പരിഗണിച്ചതിൽ, അതതു സംഗതിപോലെ, ഗ്രാമപഞ്ചായത്തോ, മുനിസിപ്പാ ലിറ്റിയോ അഥവാ അതിന്റെ സെക്രട്ടറിയോ പുറപ്പെടുവിച്ച ഏതെങ്കിലും നോട്ടീസോ ഉത്തരവോ അഥവാ എടുത്ത നടപടിയോ, പഞ്ചായത്ത് ആക്റ്റിലെയോ മുനിസിപ്പാലിറ്റി ആക്റ്റിലെയോ അവ യ്ക്കുകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെയോ നടപടിക്രമമനുസരിച്ചല്ല പുറപ്പെടുവിച്ചതെന്നോ അഥവാ എടുത്തതെന്നോ ബോദ്ധ്യം വരികയാണെങ്കിൽ അങ്ങനെയുള്ള ഗ്രാമപഞ്ചായത്തിനോടോ മുനിസിപ്പാലിറ്റിയോടോ സെക്രട്ടറിയോടോ, നിയമപ്രകാരമുള്ള നടപടിക്രമം പാലിച്ചുകൊണ്ട് വീണ്ടും നോട്ടീസോ ഉത്തരവോ പുറപ്പെടുവിക്കണമെന്നോ നടപടിയെടുക്കണമെന്നോ നിർദ്ദേശിക്കാവുന്നതാണ്.

19. കക്ഷികളുടെ വാദം കേൾക്കൽ. (1) ഹർജിയും എതിർ കക്ഷിയുടെ പ്രതികയും ബന്ധ പ്പെട്ട രേഖകളും പരിഗണിച്ചതിനുശേഷം, ക്രൈടബ്യൂണലിന്, ഹർജിക്കാരനോ എതിർകക്ഷിക്കോ അയാൾക്ക് പറയാനുള്ളതു പറയാൻ ഒരു അവസരം നൽകേണ്ടത് ആവശ്യമാണെന്ന് തോന്നുന്ന പക്ഷം അതിനായി ഒരു തീയതി നിശ്ചയിച്ച് അന്നേ ദിവസം ക്രൈടബ്യൂണലിന് മുൻപാകെ ഹാജരാ കുവാൻ ഹർജിക്കാരനോടും എതിർകക്ഷിയോടും അല്ലെങ്കിൽ അവർ അധികാരപ്പെടുത്തിയ ആളി നോടോ ആവശ്യമെന്ന് തോന്നുന്നപക്ഷം അവരുടെ അഭിഭാഷകനോടോ ആവശ്യപ്പെടാവുന്നതാണ്.

എന്നാൽ ഹർജിയിൻമേൽ വാദം കേൾക്കാൻ തീയതി നിശ്ചയിക്കുന്നത്, ഹർജി ലഭിച്ച ദിവസം മുതൽ അറുപതു ദിവസം തികയുന്നതിനു മുൻപ് ഹർജിയിൽ അവസാന തീർപ്പു കൽപ്പിക്കുവാൻ കഴിയുന്ന വിധത്തിൽ ആയിരിക്കേണ്ടതാണ്.

(2) ക്രൈടബ്യൂണലിന്, അത് തീരുമാനിക്കുന്ന പ്രകാരം അതിന്റെ ആഫീസിൽ വച്ചോ ബന്ധ പ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ഓഫീസിൽ വച്ചോ മറ്റേതെങ്കിലും സ്ഥലത്തുവച്ചോ ഹർജി കളിന്മേൽ വാദം കേൾക്കാവുന്നതാണ്.

(3) ഹർജി വാദം കേൾക്കാൻ വച്ചിരിക്കുന്ന ദിവസമോ അഥവാ വാദം കേൾക്കാൻ മാറ്റി വയ്ക്കപ്പെട്ടിട്ടുള്ള മറ്റേതെങ്കിലും ദിവസമോ, ഏതെങ്കിലും കക്ഷിയോ അഭിഭാഷകനോ ഹാജരില്ലെ ങ്കിൽ, ക്രൈടബ്യൂണലിന് ഹർജി എക്സ് - പാർട്ടി ആയി തീർപ്പാക്കാവുന്നതാണ്. Template:JCreate