Panchayat:Repo18/vol1-page0540
- 1996-ലെ കേരള പഞ്ചായത്ത് രാജ (വില്ലേജ് ആഫീസർമാർ നിർവ്വഹിക്കേണ്ട കർത്തവ്യങ്ങൾ) ചട്ടങ്ങൾ
എസ്.ആർ.ഒ. നമ്പർ 484/96.- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13), 242-Oo വകുപ്പിനോട്, 254-Oo വകുപ്പ കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോ ഗിച്ച്, കേരള സർക്കാർ താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:- o S633Csö 1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1996-ലെ കേരള പഞ്ചായത്ത് രാജ് (വില്ലേജ് ആഫീസർമാർ നിർവ്വഹിക്കേണ്ട കർത്തവ്യങ്ങൾ) ചട്ടങ്ങൾ എന്നു പേർ പറയാം. (2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്. 2. നിർവ്വചനങ്ങൾ- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,- (എ) ‘ആക്സ്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994- ലെ 13) എന്നർത്ഥമാ കുന്നു; (ബി) 'പഞ്ചായത്ത് എന്നാൽ ഒരു ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, അഥവാ ജില്ലാ പഞ്ചാ യത്ത് എന്നർത്ഥമാകുന്നു (സ) പ്രസിഡന്റ്' എന്നാൽ അതത് സംഗതിപോലെ, ഒരു ഗ്രാമപഞ്ചായത്തിന്റെയോ, ബ്ലോക്ക് പഞ്ചായത്തിന്റെയോ, ജില്ലാ പഞ്ചായത്തിന്റെയോ പ്രസിഡന്റ് എന്നർത്ഥമാകുന്നു; (ഡി) ‘സെക്രട്ടറി' എന്നാൽ അതത് സംഗതിപോലെ, ഒരു ഗ്രാമപഞ്ചായത്തിന്റെയോ, ബ്ലോക്ക് പഞ്ചായത്തിന്റെയോ, ജില്ലാ പഞ്ചായത്തിന്റെയോ സെക്രട്ടറി എന്നർത്ഥമാകുന്നു; (ഇ) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും, പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്ടിൽ അവയ്ക്കു നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ, യഥാക്രമം, ഉണ്ടായിരിക്കുന്നതാണ്. 3. വില്ലേജ് ആഫീസർമാരിൽ നിന്നും വിവരം ആവശ്യപ്പെടാനുള്ള അധികാരം.- (1) ഒരു പഞ്ചായത്തിന്റെ സെക്രട്ടറിക്ക് പഞ്ചായത്തിന്റെ അംഗീകാരത്തോടുകൂടി, പഞ്ചായത്ത് പ്രദേശത്തുള്ള റവന്യൂ വില്ലേജിലെ ഏതൊരു വില്ലേജ് ആഫീസറോടും ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ,- (i) അങ്ങനെയുള്ള വില്ലേജിലോ അതിന്റെ ഏതെങ്കിലും ഭാഗത്തോ വരുന്ന വസ്തുവിനെ സംബന്ധിച്ച അതിന്റെ സർവ്വേ നമ്പർ, സബ് ഡിവിഷൻ നമ്പർ, വിസ്തീർണ്ണം, നിലമാണോ, പുര യിടമാണോ എന്നതിനെ സംബന്ധിച്ചോ, അതിന്റെ ഉടമസ്ഥനെക്കുറിച്ചോ, അവകാശിയെക്കുറിച്ചോ, കൈവശക്കാരനെക്കുറിച്ചോ വില്ലേജ് റിക്കാർഡുകൾ പ്രകാരമുള്ള വിവരങ്ങളും,
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |