Panchayat:Repo18/vol1-page0359
ക്കുന്ന ഏതൊരാളെയും, അവർ താൽക്കാലികമായി ഇല്ലാതിരുന്നാലും; ഉദാഹരണത്തിന് അവർ യാത്രയിലോ, ബിസിനസ്സിലോ, ആശുപ്രതിയിലോ ആയിരുന്നാലും, ഉൾപ്പെടുത്തേണ്ടതാണ്. നേരെമറിച്ച് സാധാരണയായി മറ്റെവിടെയെങ്കിലും താമസിക്കുകയും എന്നാൽ തൽസമയം ഒരു അതിഥിയായോ, സന്ദർശകനായോ പ്രസ്തുത വീട്ടിൽ ഉണ്ടാകാൻ ഇടയാകുകയും ചെയ്യുന്ന ഒരു വ്യക്തിയെ ഉൾപ്പെടുത്താൻ പാടില്ലാത്തതുമാണ്.
5. ഒന്നും രണ്ടും ഇനങ്ങളിൽ സൂചിപ്പിക്കുന്ന യോഗ്യതകൾ ഉള്ള, ആ വീട്ടിലെ സാധാരണ താമസക്കാരെയെല്ലാം അവർ ആ കുടുംബത്തിലെ അംഗങ്ങളാണെങ്കിലും അല്ലെങ്കിലും ഉൾപ്പെടുത്തേണ്ടതാണ്. എന്നാൽ ഇന്ത്യൻ സായുധ സേനയിലെ ഒരംഗത്തിന്റെയോ അല്ലെങ്കിൽ ഇന്ത്യയ്ക്കു വെളിയിൽ ഇന്ത്യാ ഗവൺമെന്റിന്റെ ഒരു തസ്തികയിൽ ജോലി ചെയ്യുന്ന ആളിന്റെയോ അല്ലെങ്കിൽ അങ്ങനെയുള്ള ആളിന്റെ ഭാര്യ അയാളുടെ കൂടെ സാധാരണയായി താമസിക്കുകയാണെങ്കിൽ അവരുടെയോ പേരുകൾ ഉൾപ്പെടുത്താൻ പാടുള്ളതല്ല.
6. എല്ലാ പുരുഷ പൗരന്മാരുടെ സംഗതിയിലും മൂന്നാം കോളത്തിൽ അയാളുടെ അച്ഛന്റെ പേര് എഴുതിയ ശേഷം "ന്റെ/ഉടെ മകൻ' എന്ന വാക്കുകൾ ചേർക്കേണ്ടതാണ്.
7. സ്ത്രീകളായ പൗരജനങ്ങളുടെ സംഗതിയിൽ, മൂന്നാം കോളത്തിൽ:-
(i) അവർ വിവാഹിതയെങ്കിൽ ഭർത്താവിന്റെ പേരിനുശേഷം "ന്റെ/ഉടെ ഭാര്യ" എന്നും;
(ii) അവർ വിധവയാണെങ്കിൽ ഭർത്താവിന്റെ പേരിനുശേഷം “ന്റെ/ഉടെ വിധവ' എന്നും;
(iii) അവർ അവിവാഹിതയെങ്കിൽ അച്ഛന്റെ പേരിനുശേഷം "ന്റെ/ഉടെ മകൾ' എന്നും ചേർക്കേ ണ്ടതാണ്.
8. നാലാം കോളത്തിൽ, പൗരന്റെ വയസ്സ്, കഴിയുന്നിടത്തോളം കൃത്യമായി മാസങ്ങൾ ഒഴിവാക്കി പൂർത്തിയാക്കിയ വർഷങ്ങളിൽ മാത്രമായി ചേർക്കേണ്ടതാണ്.
9. വ്യാജമെന്ന് താനറിയുകയോ വിശ്വസിക്കുകയോ ചെയ്യുന്നതോ അഥവാ സത്യമാണെന്ന് താൻ വിശ്വസിക്കാത്തതോ ആയ പ്രസ്താവനയോ, പ്രഖ്യാപനമോ ചെയ്യുന്ന ഏതൊരാളും 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 27-ാം വകുപ്പ് പ്രകാരം രണ്ട് വർഷം വരെയാകാവുന്ന തടവു ശിക്ഷയോ, 1000 രൂപവരെയാകാവുന്ന പിഴയോ അഥവാ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടുന്നതാണ്.
[ഫാറം 3
(ചട്ടം 8 കാണുക)
കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചുകൊണ്ടുള്ള നോട്ടീസ്
സ്വീകർത്താവ്
നിയോജകമണ്ഡലത്തിലെ സമ്മതിദായകർ
1994-ലെ കേരള പഞ്ചായത്ത് രാജ് (സമ്മതിദായകരുടെ രജിസ്ട്രേഷൻ) ചട്ടങ്ങൾ അനുസരിച്ച വോട്ടർ പട്ടിക തയ്യാറാക്കിയിട്ടുള്ളതും ആയതിന്റെ ഒരു പകർപ്പ് പരിശോധനയ്ക്കായി ഓഫീസ് സമയത്ത് എന്റെ ആഫീസിലും ഉം ലഭ്യമാണെന്ന് ഇതിനാൽ അറിയിക്കുന്നു.
വോട്ടർപട്ടിക തയ്യാറാക്കലിന്റെ യോഗ്യതാ തീയതി ആണ്.
മേൽ പരാമർശിച്ച യോഗ്യതാ തീയതിയുടെ അടിസ്ഥാനത്തിൽ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഏതെങ്കിലും അവകാശവാദമോ, പേർ ഉൾപ്പെടുത്തുന്നതിനോ ഉൾപ്പെടുത്തിയതിനോ എന്തെങ്കിലും ആക്ഷേ പമോ, ഉൾക്കുറിപ്പിലുള്ള ഏതെങ്കിലും വിശദാംശങ്ങൾക്ക് ഏതെങ്കിലും ആക്ഷേപമോ, ഉൾക്കുറിപ്പിലെ
വിശദാംശത്തിന്റെ സ്ഥാനമാറ്റത്തിനുള്ള അപേക്ഷയോ ഉണ്ടെങ്കിൽ, അത് 4, 5, 6,7 എന്നീ ഫാറങ്ങളിൽ ഉചിതമായതിൽ. നോ അതിനു മുമ്പോ സമർപ്പിക്കേണ്ടതാണ്.