Panchayat:Repo18/vol1-page0308

From Panchayatwiki

(2) പഞ്ചായത്തിന്റെ ഏതെങ്കിലും സ്റ്റാന്റിംഗ് കമ്മിറ്റിയേയോ മറ്റ് ഏതെങ്കിലും കമ്മിറ്റിയേയോ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാനെയോ, ഏതെങ്കിലും സ്ഥലത്തോ കെട്ടിടത്തിലോ, ഭൂമിയിലോ പ്രവേശിക്കുന്നതിന് അതിന് അല്ലെങ്കിൽ അദ്ദേഹത്തിന് നിയമാനുസൃതമായുള്ള അധികാരം വിനി യോഗിക്കുന്നതിൽ തടസ്സപ്പെടുത്തുന്ന ഏതൊരാളും (1)-ാം ഉപവകുപ്പിൽ പറഞ്ഞിട്ടുള്ള കുറ്റം ചെയ്ത തായി കണക്കാക്കപ്പെടേണ്ടതാണ്.)

261. പഞ്ചായത്തിനെ തടസ്സപ്പെടുത്തുകയും മറ്റും ചെയ്യുന്നതിന് നിരോധം.- പഞ്ചായത്തിനേയോ, പഞ്ചായത്തിന്റെ പ്രസിഡന്റിനേയോ, വൈസ് പ്രസിഡന്റിനെയോ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനേയോ അംഗത്തേയോ, പഞ്ചായത്തിന്റെ സെക്രട്ടറിയേയോ പഞ്ചായത്ത് ജോലിക്കാക്കിയിട്ടുള്ള ഏതെങ്കിലും ആളേയോ അല്ലെങ്കിൽ പഞ്ചായത്തോ പഞ്ചായത്തിനുവേണ്ടിയോ ഏതൊരാളുമായി കരാറിലേർപ്പെട്ടിരിക്കുന്നുവോ ആ ആളേയോ, തന്റെ കൃത്യനിർവ്വഹണത്തിലോ അല്ലെങ്കിൽ ഈ ആക്റ്റോ അതുപ്രകാരമുണ്ടാക്കിയ ഏതെങ്കിലും ചട്ടമോ, ബൈലായോ, ഉത്തരവോ അനുസരിച്ച് അതിന്റെ ഫലമായോ ചെയ്യാൻ അയാളെ അധികാരപ്പെടുത്തീട്ടുള്ളതോ അല്ലെങ്കിൽ ചെയ്യ ണമെന്ന് അയാളോട് ആവശ്യപ്പെട്ടിട്ടുള്ളതോ ആയ എന്തിന്റെയെങ്കിലും നിർവ്വഹണത്തിലോ തടസ്സപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും അഞ്ഞുറ് രൂപവരെയാകാവുന്ന പിഴ ശിക്ഷ നൽകേണ്ടതാണ്.

262. നോട്ടീസ് നീക്കം ചെയ്ക്കുകയോ മായ്ക്കുകയോ ചെയ്യുന്നതിന് നിരോധം.-പഞ്ചാ യത്തിന്റേയോ അതിന്റെ സെക്രട്ടറിയുടേയോ ഉത്തരവനുസരിച്ച പ്രദർശിപ്പിച്ച ഏതെങ്കിലും നോട്ടീസോ സ്ഥാപിച്ച ഏതെങ്കിലും അടയാളമോ ചിഹ്നമോ അതിലേക്ക് അധികാരമില്ലാതെ ആരെങ്കിലും മാറ്റു കയോ, നശിപ്പിക്കുകയോ വികൃതമാക്കുകയോ മറ്റുതരത്തിൽ അറിയാൻ പാടില്ലാത്തതാക്കുകയോ ചെയ്താൽ, അയാൾക്കു ഇരുന്നുറു രൂപവരെയാകാവുന്ന പിഴശിക്ഷ നൽകേണ്ടതാണ്.

263. വിവരം നൽകാതിരിക്കയോ വ്യാജമായ വിവരം നൽകുകയോ ചെയ്താലുള്ള ശിക്ഷ.-ഈ ആക്സ്റ്റോ അതനുസരിച്ച് പുറപ്പെടുവിച്ചിട്ടുള്ള ഏതെങ്കിലും നോട്ടീസോ മറ്റു നടപടി യോമുലം ഏതെങ്കിലും വിവരം നൽകുന്നതിനു ആരോടെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ, ന്യായമായ ഒഴികഴിവു കൂടാതെ ആ ആൾ ആ വിവരം നൽകാൻ വീഴ്ച വരുത്തുകയോ, അഥവാ അറി ഞ്ഞുകൊണ്ട് വ്യാജമായ വിവരം നൽകുകയോ ചെയ്യുന്നതായാൽ, അയാൾക്ക് അഞ്ഞുറ് രൂപയിൽ കവിയാത്ത പിഴശിക്ഷ നൽകേണ്ടതാണ്.

264. പിഴകൾ പഞ്ചായത്തിലേക്ക് വരവുവയ്ക്കക്കേണ്ടതാണെന്ന്.-ഈ ആക്സ്റ്റോ അതു പ്രകാരമുണ്ടാക്കിയ ഏതെങ്കിലും ചട്ടമോ, ബൈലായോ പ്രകാരം അങ്ങനെയുള്ള പഞ്ചായത്തിന്റെ അധികാരതിർത്തിയിൽ വച്ചുചെയ്താലുള്ള കുറ്റങ്ങൾ സംബന്ധിച്ച പഞ്ചായത്തോ കോടതിയോ ചുമത്തിയിട്ടുള്ള എല്ലാ പിഴകളും ഈടാക്കിയാൽ നിശ്ചിത ഫാറത്തിലുള്ള രസീത നൽകേണ്ടതും ആ തുക ബന്ധപ്പെട്ട പഞ്ചായത്തിന്റെ ഫണ്ടിൽ വരവുവയ്ക്കക്കേണ്ടതുമാണ്.

അദ്ധ്യായം XXIV

ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ

265. നിർവ്വചനങ്ങൾ.-ഈ അദ്ധ്യായത്തിൽ,- (എ) 'അംഗീകൃത സ്ക്കൂൾ' എന്നാൽ, 1958-ലെ കേരള വിദ്യാഭ്യാസ ആക്റ്റി (1959-ലെ 6) നും അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങൾക്കും, കീഴിൽ സർക്കാർ അംഗീകരിച്ചിട്ടുള്ള സർക്കാർ സഹായമില്ലാത്ത ഒരു സ്വകാര്യ സ്ക്കൂൾ എന്നർത്ഥമാകുന്നു. (ബി),'ടൂട്ടോറിയൽ സ്ഥാപനം’ എന്നാൽ, സർക്കാരോ സംസ്ഥാനത്തെ സർവ്വകലാശാലകളോ മറ്റു സംസ്ഥാന സർക്കാരോ സർവകലാശാലകളോ കേന്ദ്രസർക്കാരോ തത്സമയം നില