Panchayat:Repo18/vol1-page0535

From Panchayatwiki
Revision as of 11:58, 4 January 2018 by Sajithomas (talk | contribs) ('1996-ലെ കേരള പഞ്ചായത്ത് രാജ (കുറ്റങ്ങൾ രാജിയാക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

1996-ലെ കേരള പഞ്ചായത്ത് രാജ (കുറ്റങ്ങൾ രാജിയാക്കൽ) ചട്ടങ്ങൾ എസ്.ആർ.ഒ. നമ്പർ 390/96- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 246-ാം വകുപ്പ് 254-ാം വകുപ്പിനോട് കൂട്ടിവായിച്ചപ്രകാരം നിക്ഷിപ്തമായ അധികാരങ്ങൾ വിനി യോഗിച്ച്, കേരള സർക്കാർ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:- ചട്ടങ്ങൾ 1. ചുരുക്കപ്പേരും പ്രാരംഭവും.- (1) ഈ ചട്ടങ്ങൾക്ക് 1996-ലെ കേരള പഞ്ചായത്ത് രാജ് (കുറ്റങ്ങൾ രാജിയാക്കൽ) ചട്ടങ്ങൾ എന്ന് പേർ പറയാം. (2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്. 2. നിർവ്വചനങ്ങൾ- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം,- (എ) 'ആക്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994- ലെ 13) എന്നർത്ഥമാ കുന്നു; (ബി) ‘വകുപ്പ് എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്ന് അർത്ഥമാകുന്നു (സി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും, പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്ടിൽ അവയ്ക്ക് നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്. 3. രാജിയാക്കാവുന്നതും കോടതിയുടെ അനുമതിയോടെ രാജിയാക്കാവുന്നതുമായ കുറ്റ ങ്ങൾ.- ഈ ചട്ടങ്ങളോടനുബന്ധിച്ചുള്ള പട്ടികയിലെ (1)-ാം കോളത്തിൽ വ്യക്തമാക്കപ്പെട്ടിട്ടുള്ള വകു പ്പുകൾ പ്രകാരം ശിക്ഷാർഹമായ കുറ്റങ്ങൾ രാജിയാക്കാവുന്നതും, കോടതി മുമ്പാകെ നിലവിലുള്ള ഏതെങ്കിലും പ്രോസിക്യഷനുകളുടെ സംഗതികളിൽ പട്ടികയിലെ (4)-ാം കോളത്തിൽ പറഞ്ഞിരി ക്കുന്ന വിധം രാജിയാക്കാവുന്നതുമാണ്. 4. കുറ്റങ്ങൾ രാജിയാക്കുന്നതിനുള്ള അപേക്ഷ.--കുറ്റങ്ങൾ രാജിയാക്കുന്നതിനു വേണ്ടിയുള്ള അപേക്ഷ അഞ്ചുരൂപ കോർട്ട ഫീസ് സ്റ്റാമ്പ് പതിച്ച് സെക്രട്ടറിക്ക് നൽകേണ്ടതാണ്. 5. കുറ്റങ്ങൾ രാജിയാക്കുന്നതിനുള്ള ഫീസ്..-4-ാം ചട്ടപ്രകാരമുള്ള അപേക്ഷയോടൊപ്പം പത്തു രൂപ രാജിയാക്കൽ ഫീസ്സായി നൽകേണ്ടതും ആയതിന് സെക്രട്ടറി ഒരു രസീത നൽകേണ്ടതും ആ തുക പഞ്ചായത്ത് ഫണ്ടിൽ 'VI പലവക ഇനത്തിലുള്ള വരുമാനം’ എന്ന ശീർഷകത്തിൽ ഒടുക്കേ ണ്ടതുമാണ്. 6. പഞ്ചായത്തിന് ലഭിക്കാനുള്ള കുടിശ്ശിക രാജിയാക്കലിന് മുമ്പ് നൽകണമെന്ന്- രാജി യാക്കാവുന്ന കുറ്റങ്ങൾ പഞ്ചായത്തിന് ഏതെങ്കിലും കക്ഷി നൽകേണ്ട കുടിശ്ശികയെ സംബന്ധിച്ചാ ണ്ടെങ്കിൽ, അത്തരം കുടിശ്ശികകൾ പഞ്ചായത്തിൽ ലഭിച്ചതിനുശേഷം മാത്രമേ, അങ്ങനെയുള്ള കുറ്റ ങ്ങൾ രാജിയാക്കാൻ പാടുള്ളൂ. 7. രാജിയാക്കൽ ഉത്തരവിടേണ്ട അധികാരസ്ഥൻ.- രാജിയാക്കാനുള്ള അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം സെക്രട്ടറി പ്രസിഡന്റിന്റെ അനുമതിയോടുകൂടി അതിന്മേൽ ഉത്തരവ് പുറപ്പെടുവി ക്കേണ്ടതും ആയത് അപേക്ഷകനെ അറിയിക്കേണ്ടതുമാണ്. എന്നാൽ കുറ്റത്തിന്റെ കാരണമായ സംഗതി ദൂരീകരിച്ചിരിക്കുകയും അത്തരം കുറ്റങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ രക്ഷാ വ്യവസ്ഥകൾ ഏർപ്പെടുത്തുകയും ചെയ്തശേഷം മാത്രമേ കുറ്റങ്ങൾ രാജിയാക്കാൻ പാടുള്ളൂ. 8. രാജിയാക്കുന്നതിനുള്ള അപേക്ഷ സെക്രട്ടറിക്ക് നിരസിക്കാമെന്ന്.- പ്രസിഡന്റിന്റെ അനു

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ