Panchayat:Repo18/vol1-page0825
140. രജിസ്റ്ററിങ്ങ് അധികാരി-
സംസ്ഥാനത്തെ അർബൻ അഫയേഴ്സ് ഡയറക്ടർ രജിസ്റ്ററിംഗ് അധികാരി ആയിരിക്കുന്നതും, രജിസ്ട്രേഷൻ കേരള സംസ്ഥാനത്തെ ഏതൊരു പഞ്ചായത്തിലും ഒരു വർഷത്തേയ്ക്ക് പ്രാക്ടീസ് ചെയ്യുന്നതിന് സാധുതയുള്ളതും ആകുന്നു.
141. അപേക്ഷയും രജിസ്ട്രേഷനു വേണ്ടിയുള്ള നടപടി കമങ്ങളും.-
(1) ആവശ്യമായ യോഗ്യതയുള്ള ഏതൊരാളിനും അനുബന്ധം-K ഫോറത്തിൽ രജിസ്ട്രേഷനു വേണ്ടിയുള്ള ഒരു അപേക്ഷ സമർപ്പിക്കാവുന്നതാണ്.
(2) സർക്കാരിന്റെയോ അർദ്ധസർക്കാരിന്റെയോ സർക്കാർ ഉടമസ്ഥതയിലുള്ള കോർപ്പറേഷന്റെയോ അല്ലെങ്കിൽ ബോർഡിന്റെയോ സർക്കാർ കമ്പനികളുടെയോ ബാങ്കുകളുടെയോ ജീവനക്കാരനായി സേവനത്തിലിരിക്കുന്ന ഒരാൾക്ക് രജിസ്ട്രേഷന് അർഹതയില്ലാത്തതാകുന്നു. എന്നാൽ, ഈ ഉദ്ദേശത്തിലേക്ക് അപ്രന്റീസ് ആക്റ്റിനു കീഴിൽ വേതനം ലഭിക്കുന്ന അപ്രന്റീസുകളെ ജീവനക്കാരായി കണക്കാക്കുന്നതല്ല.
(3) അപേക്ഷയിൽ ആവശ്യമുള്ള കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച പ്രായോഗിക പരിചയവും വിദ്യാ ഭ്യാസ യോഗ്യതയും കാണിക്കുന്ന സർട്ടിഫിക്കറ്റിന്റെ ശരിപ്പകർപ്പുകളും കൂട്ടിച്ചേർക്കേണ്ടതാണ്.
(4) രജിസ്റ്ററിങ്ങ് അധികാരിക്ക് രേഖകളുടെ നിജസ്ഥിതി ബോദ്ധ്യപ്പെട്ടാൽ രജിസ്ട്രേഷൻ ഫീസ് ഈടാക്കി അനുബന്ധം-M ഫോറത്തിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകേണ്ടതാണ്.
(5) രജിസ്ട്രേഷൻ ഒരിക്കൽ ചെയ്താൽ സർട്ടിഫിക്കറ്റ തീയതി മുതൽ നാല് വർഷം വരെ അതിന് സാധുതയുണ്ടായിരിക്കും. ഈ സാധുതാ കാലയളവിനുള്ളിൽ പുതുക്കൽ ഫീസ് ഒടുക്കി ആവശ്യമായുള്ള കോർട്ട് ഫീ സ്റ്റാമ്പും പതിച്ച വെള്ളക്കടലാസിൽ ഒരു അപേക്ഷ സമർപ്പിച്ചാൽ രജിസ്ട്രേഷൻ പുതുക്കാവുന്നതാണ്. എന്നാൽ 1999-ലെ കേരള മുനിസിപ്പാലിറ്റി കെട്ടിടനിർമ്മാണ ചട്ടങ്ങൾക്ക് കീഴിൽ നൽകിയി ട്ടുള്ള ലൈസൻസ് ഈ ചട്ടങ്ങൾക്ക് പ്രകാരം നൽകിയിട്ടുള്ളതായി കരുതപ്പെടുകയും ആ ലൈസൻസിന്റെ കാലാവധി വരെ അതിന്റെ സാധുത തുടരുന്നതും പ്രസ്തുത ലൈസൻസിക്ക് ഈ ചട്ടങ്ങൾ പ്രകാരം രജിസ്ട്രേഷന് അർഹതയുണ്ടായിരിക്കുന്നതുമാണ്.
(6) രജിസ്ട്രേഷനും പുതുക്കലിനുമുള്ള ഫീസ് കാലാകാലങ്ങളിലുള്ള ഭേദഗതിയോടുകൂടിയ 1999-ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ നിർണ്ണയിച്ച പ്രകാരമുള്ള തോതിലായിരിക്കുന്നതാണ്.
142. രജിസ്ട്രേഷനുള്ള യോഗ്യത.-
അനുബന്ധം L, കോളം (2)-ലെ യോഗ്യതകളി ല്ലാത്ത യാതൊരാളിനും കോളം (1)-ൽ കാണിച്ചിരിക്കുന്ന വിഭാഗങ്ങളിലേക്ക് രജിസ്ട്രേഷന് അർഹത യുണ്ടായിരിക്കുന്നതല്ല.
143. ഒന്നിൽ കൂടുതൽ വിഭാഗങ്ങളിലുള്ള രജിസ്ട്രേഷൻ.-
ആവശ്യമായ യോഗ്യത ഉണ്ടായിരിക്കുകയും പ്രത്യേകം അപേക്ഷയും ഓരോ വിഭാഗത്തിനുമുള്ള ഫീസും സമർപ്പിക്കുന്ന പക്ഷം ഒരാൾക്ക് ഒന്നിൽ കൂടുതൽ വിഭാഗത്തിൽ രജിസ്ട്രേഷന് അർഹതയുണ്ടായിരിക്കുന്നതാണ്.
144. രജിസ്റ്റർ ചെയ്ത ആർക്കിടെക്റ്റിനും മറ്റുമുള്ള ഉത്തരവാദിത്തങ്ങളും ചുമതല കളും.-
(1) നിയമങ്ങളിലും ചട്ടങ്ങളിലും അടങ്ങിയിരിക്കുന്ന വ്യവസ്ഥകൾക്കും വിധേയമായോ
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |