Panchayat:Repo18/vol2-page1483
CIRCULARS 1483 LSGD-BAN OF A LLCT TOBACCO ADVERTISEMENTSATAL PUBLICPACES IN THE STATE - INSTRUCTION ISSUED-REG. (Local Self Govt. (RD) Department, No. 37878/RD3/2013/LSGD, Tvpm, dt. 14-06-2013) Sub:- LSGD-Ban of all illicit tobacco advertisements at all public places in the State-instruction issued-reg. As persection 5(1)(2) & (3) of the Cigarettes and other Tobacco Products (Prohibition of Advertisement and Regulation of Trade and Commerce, Production, Supply and Distribution) Act 2003, no person shall engage in advertisement/display of tobacco products or sell a film or videotape containing advertisement of tobacco products. In the circumstances, all the Local Self Government Institutions are directed to strictly Implement the ban of all illicit tobacco advertisements at all public places in the State with effect from 15-6-2013. കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ 2008 മുസ്ലീം മത വിഭാഗത്തിൽപ്പെട്ടവരുടെ വിവാഹ പ്രായം സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ആർസി) വകുപ്പ്, നം. 35298/ആർസി3/2013/തസ്വഭവ. Tvpm, തീയതി 14-06-2013) വിഷയം :- കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ 2008 മുസ്ലീം മത വിഭാഗത്തിൽപ്പെട്ടവരുടെ വിവാഹ പ്രായം സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിക്കുന്നു. സൂചന:- 1, 29-10-12-ലെ ഡയറക്ടർ കില-യുടെ 64/12/HD/KILA നമ്പർ കത്ത്. 2. 6-4-13-ലെ തദ്ദേശ സ്വയംഭരണ (ആർ.സി)വകുപ്പിന്റെ 66549/ആർസി3/12 നമ്പർ കത്ത മുസ്ലീം സമുദായത്തിൽ രക്ഷിതാക്കളുടെ സമ്മതത്തോടെ പുരുഷന്മാർക്ക് 21 വയസ്സിൽ കുറവും സ്ത്രീകൾക്ക് 18 വയസ്സിൽ കുറവും പ്രായം ഉള്ള വിവാഹങ്ങൾ (16 വയസ്സിൽ കൂടുതൽ) കേരള വിവാഹ ങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ അനുസരിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണോ എന്നത് സംബ ന്ധിച്ച ഡയറക്ടർ, കില സൂചന കത്ത് പ്രകാരം സ്പഷ്ടീകരണം ആവശ്യപ്പെട്ടിരുന്നു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. 1957-ലെ മുസ്ലീം വിവാഹനിയമത്തിൽ വിവാഹ സമയം പുരുഷന്മാർക്ക് 21 വയസ്സും സ്ത്രീകൾക്ക് 18 വയസ്സും തികഞ്ഞിരിക്കണമെന്ന് നിഷ്കർഷിച്ചിട്ടില്ലാത്ത സാഹചര്യത്തിലും 2006-ലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം 21 വയസ്സ് തികയാത്ത പുരുഷനും 18 വയസ്സ് തിക യാത്ത സ്ത്രീയും തമ്മിലുള്ള വിവാഹം അസാധുവാണെന്ന് പറഞ്ഞിട്ടില്ലാത്ത സാഹചര്യത്തിലും പുരു ഷന് 21 വയസ്സ് തികയാതെയും സ്ത്രീക്ക് 18 വയസ്സ് തികയാതെയും (16 വയസ്സിനു മുകളിൽ) നടന്നിട്ടുള്ള മുസ്ലീം വിവാഹങ്ങൾക്ക് കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങളിലെ ചട്ടം 9(3) പ്രകാരം മതാധികാര സ്ഥാപനം നൽകുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ അത്തരം വിവാഹങ്ങൾ നിയമ പരമായി രജിസ്റ്റർ ചെയ്തു നൽകാവുന്നതാണെന്ന് കില ഡയറക്ടർക്ക് സൂചന (2) കത്ത് പ്രകാരം സ്പഷ്ടീ കരണം നൽകിയിരുന്നു. ഇക്കാര്യം ചീഫ് രജിസ്ട്രാറെയും അറിയിച്ചിരുന്നു. എന്നാൽ ഇതിനുശേഷവും മുസ്ലീം സമുദായാംഗങ്ങളുടെ ഭാഗത്ത് നിന്ന് വധുവിന് വിവാഹസമയത്ത് 18 വയസ്സ് തികയാത്ത കാരണത്താൽ പല തദ്ദേശ രജിസ്ട്രാർമാരും വിവാഹം രജിസ്റ്റർ ചെയ്ത് നൽകാ ത്തത് സംബന്ധിച്ച് നിരവധി പരാതികൾ സർക്കാരിൽ ലഭിച്ചു. ഈ സാഹചര്യത്തിൽ വിവാഹസമയത്ത് പുരുഷന് 21 വയസ്സ് തികയാതെയും സ്ത്രീക്ക് 18 വയസ്സ് തികയാതെയും (16 വയസ്സിന് മുകളിൽ നടന്നി s}g@ മുസ്ലീം വിവാഹങ്ങൾ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങളിലെ ചട്ടം 9(3) പ്രകാരം ബന്ധപ്പെട്ട മതാധികാരസ്ഥാപനം നൽകുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തു നൽകാവുന്നതാണെന്ന് എല്ലാ തദ്ദേശ സ്ഥാപനങ്ങളെയും അറിയിക്കുന്നു. തദ്ദേശ സ്ഥാപനങ്ങ ളിലെ രജിസ്തടാർമാർ ഈ നിർദ്ദേശം കർശനമായും പാലിക്കേണ്ടതാണ്. എൻഡോ സൾഫാൻ ദുരിതമനുഭവിക്കുന്നവർക്ക് എംപ്ലോയ്ക്കുമെന്റ് എക്സ്ചേഞ്ച് വഴി നടത്തുന്ന നിയമനങ്ങളിൽ മുൻഗണനയും ഉയർന്ന പ്രായപരിധിയിൽ ഇളവും നൽകുന്നത് സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഇപി.എ) വകുപ്പ്, നം. 39516/ഇപിഎ3/2012/തസ്വഭവ. Tvpm, തീയതി 15-06-2013) വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ്-എൻഡോ സൾഫാൻ ദുരിതമനുഭവിക്കുന്നവർക്ക് എംപ്ലോയ്ക്കുമെന്റ് എക്സ്ചേഞ്ച് വഴി നടത്തുന്ന നിയമനങ്ങളിൽ മുൻഗണനയും ഉയർന്ന പ്രായപരിധിയിൽ ഇളവും നൽകുന്നത് സംബന്ധിച്ച സൂചന:- 1) സ.ഉ (സാധാ) നമ്പർ 1827/2011/തൊഴിൽ തീയതി 12/12/2011
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |