Panchayat:Repo18/vol1-page0881
എന്നാൽ, കെട്ടിടത്തെ സംബന്ധിച്ച മാറ്റം ഒരു അർദ്ധവർഷം അവസാനിക്കുന്നതിന് രണ്ട് മാസത്തിനുള്ളിൽ സംഭവിച്ചിട്ടുള്ളതാണെങ്കിൽ പുതുക്കിയ വസ്തതുനികുതി നിർണ്ണയം അടുത്ത അർദ്ധവർഷാരംഭം മുതൽ പ്രാബല്യത്തിൽ വരുത്തിയാൽ മതിയാകുന്നതാണ്.
(4) കെട്ടിട ഉടമ പുതുക്കിയ വസ്തുനികുതി റിട്ടേൺ സമർപ്പിക്കാതിരിക്കുന്ന സംഗതിയിലും വാസ്തവ വിരുദ്ധമോ തെറ്റിദ്ധരിപ്പിക്കപ്പെടുന്നതോ ആയ വിവരങ്ങൾ അടങ്ങിയ റിട്ടേൺ സമർപ്പിക്കുന്ന സംഗതിയിലും, സെക്രട്ടറി 12-ാം ചട്ടപ്രകാരമുള്ള നടപടിക്രമം പാലിച്ചുകൊണ്ട് കെട്ടിടത്തിന്റെ വസ്തുനികുതി പുനർ നിർണ്ണയിക്കേണ്ടതാണ്.
(5) (3)-ാം ഉപചട്ടപ്രകാരമോ (4)-ാം ഉപചട്ടപ്രകാരമോ ഒരു കെട്ടിടത്തിന്റെ വസ്തതുനികുതി പുനർ നിർണ്ണയിക്കപ്പെടുന്ന സംഗതിയിലും, കെട്ടിട ഉടമയ്ക്ക് 16-ാം ചട്ടപ്രകാരമുള്ള അപ്പീൽ സമർപ്പിക്കാവുന്നതാണ്.
18. കൈവശക്കാരനിൽനിന്നും വസ്തതുനികുതി ഈടാക്കൽ,-
കെട്ടിടത്തിന്റെ ഉടമ ഒടുക്കേണ്ടതായ വസ്തതുനികുതി മുഴുവനുമോ അതിന്റെ ഏതെങ്കിലും ഭാഗമോ ഒടുക്കുവാൻ അയാൾ വീഴ്ച വരുത്തുന്ന പക്ഷം, സെക്രട്ടറിക്ക് അപ്രകാരമുള്ള നികുതി, അങ്ങനെയുള്ള കെട്ടിടം താൽക്കാലികമായോ അല്ലാതെയോ കൈവശം വയ്ക്കുന്ന ആളോട് പതിനഞ്ച് ദിവസത്തിൽ കുറയാത്ത ഒരു നിശ്ചിത കാലത്തിനുള്ളിൽ ഒടുക്കുവാൻ ആവശ്യപ്പെടാവുന്നതാണ്. അങ്ങനെയുള്ള തുക ഒടുക്കുവാൻ കൈവശക്കാരൻ ബാദ്ധ്യസ്ഥനായിരിക്കുന്നതും അയാൾ ഒടുക്കിയ തുക കെട്ടിട ഉടമയിൽ നിന്ന് അയാൾക്ക് ഈടാക്കാവുന്നതുമാണ്.
19. നികുതി ഒടുക്കാതിരുന്നാൽ സ്വീകരിക്കേണ്ട നടപടികൾ.--
ഡിമാന്റ് നോട്ടീസ് കൈപ്പറ്റിയ ശേഷം കെട്ടിടഉടമ പ്രസ്തുത നോട്ടീസിൽ വ്യക്തമാക്കിയ സമയ പരിധിക്കുള്ളിൽ വസ്തുനികുതി ഗ്രാമപഞ്ചായത്തിൽ ഒടുക്കാത്ത പക്ഷം ആയത് വസൂൽ ചെയ്യുന്നതിന് സെക്രട്ടറി 210-ാം വകുപ്പിലും 1996-ലെ കേരള പഞ്ചായത്തരാജ് (നികുതി നിർണ്ണയവും ഈടാക്കലും അപ്പീലും) ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം, ജപ്തി, പ്രോസിക്യഷൻ, വ്യവഹാരം എന്നീ നിയമാനുസ്യത നടപടികൾ സ്വീകരിക്കേണ്ടതാണ്.
20. നിയമാനുസൃതമല്ലാതെ നിർമ്മിക്കപ്പെട്ട കെട്ടിടങ്ങളുടെ വസ്തതുനികുതിനിർണ്ണയം.-
(1) നിയമാനുസൃതമല്ലാതെ നിർമ്മിക്കപ്പെട്ട കെട്ടിടങ്ങൾക്ക് പ്രത്യേക കെട്ടിട നമ്പർ നൽകി അവയെ സംബന്ധിച്ച വിവരങ്ങൾ ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള ഫാറം 10-ൽ ഉള്ള രജിസ്റ്ററിൽ രേഖപ്പെടുത്തി സെക്രട്ടറി സൂക്ഷിക്കേണ്ടതാണ്.
(2) നിയമാനുസൃതമല്ലാതെ നിർമ്മിക്കപ്പെട്ട കെട്ടിടത്തിന് കെട്ടിട നമ്പർ നൽകേണ്ടത് സാധാരണ കെട്ടിട നമ്പർ നൽകുന്ന രീതിയിലായിരിക്കാൻ പാടുള്ളതല്ല. പ്രസ്തുത കെട്ടിടത്തിന്, അത് നിയമാനുസൃതമല്ലാത്ത നിർമ്മാണമാണെന്ന് സൂചിപ്പിക്കുന്ന "യു.എ." എന്നും അനധികൃത നിർമ്മാണത്തിന്റെ വർഷം ഏതെന്ന് കണ്ടെത്തി അതും ചേർത്ത് കെട്ടിട നമ്പർ രൂപപ്പെടുത്തി നമ്പർ നൽകേണ്ടതാണ്. ഇപ്രകാരം കെട്ടിട നമ്പർ നൽകുന്നത്. 235 എഎ വകുപ്പ് പ്രകാരം വസ്തതുനികുതി നിർണ്ണയിക്കുന്നതിന് വേണ്ടി മാത്രം ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതും മറ്റ് യാതൊരു ആവശ്യങ്ങൾക്കും ഗ്രാമ പഞ്ചായത്തോ കെട്ടിട ഉടമയോ പ്രസ്തുത കെട്ടിട നമ്പർ ഉപയോഗപ്പെടുത്തുവാൻ പാടില്ലാത്തതു മാകുന്നു.
(3) നിയമാനുസൃതമല്ലാതെ നിർമ്മിക്കപ്പെട്ട കെട്ടിടങ്ങൾക്ക്, 235 എഎ വകുപ്പ് (1)-ാം ഉപവകുപ്പ പ്രകാരം അവയ്ക്ക് വേണ്ടി നിശ്ചയിക്കപ്പെട്ട രീതിയിലും നിരക്കിലും വസ്തതുനികുതി നിർണ്ണയിക്കേണ്ടതും വസ്തതുനികുതി ആവശ്യപ്പെട്ടുകൊണ്ടുള്ള ഡിമാന്റ് നോട്ടീസ് ഓരോ കെട്ടിടത്തിന്റെയും ഉടമസ്ഥന് അയയ്ക്കക്കേണ്ടതുമാണ്. അപ്രകാരം വസ്തുനികുതി ചുമത്തുന്നതുമൂലം നിയമാനുസ്യതമല്ലാതെയുള്ള കെട്ടിട നിർമ്മാണം ക്രമവൽക്കരിക്കപ്പെട്ടതായി കണക്കാക്കാവുന്നതല്ല എന്നും നിയമാനുസൃതമല്ലാതെ നിർമ്മിക്കപ്പെട്ട കെട്ടിടത്തിന്റെ ഉടമസ്ഥനെതിരെ നടപടിയെടുക്കുന്നതിന് ഇത് തടസ്സമായിരിക്കുന്നതല്ല എന്നും നിയമാനുസൃതമല്ലാതെ നിർമ്മിച്ച കെട്ടിടം പൊളിച്ചുമാറ്റുന്നത് വരെ ഇപ്രകാരം വസ്തുനികുതി നൽകുവാൻ അയാൾ ബാദ്ധ്യസ്ഥനായിരിക്കുമെന്നും ഡിമാന്റ് നോട്ടീസിൽ രേഖപ്പെടുത്തേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |