Panchayat:Repo18/vol1-page0996
എന്നാൽ, മേൽപ്പറഞ്ഞ നിർദ്ദേശം ആ രാഷ്ട്രീയ കക്ഷിയുടെ ലെറ്റർ ഹെഡിൽ തീയതി വച്ച് ഒപ്പിട്ട് അതിന്റെ മുദ്രയോടുകൂടി ആയിരിക്കേണ്ടതാണ്.
(ii) ഒരു സഖ്യത്തിൽപ്പെട്ട അംഗത്തിന്റെയോ അതിലുൾപ്പെട്ടതായി കണക്കാക്കുന്ന അംഗത്തിന്റെയോ കാര്യത്തിൽ, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ, പ്രസ്തുത സഖ്യത്തിലെ അംഗങ്ങളും സഖ്യത്തിലുൾപ്പെട്ടതായി കണക്കാക്കുന്ന അംഗങ്ങളും ചേർന്ന് തങ്ങൾക്കിടയിൽ നിന്നും ഭൂരിപക്ഷാടിസ്ഥാനത്തിൽ ഈ ആവശ്യത്തിനായി തെരഞ്ഞെടുക്കുന്ന അംഗവും; ആകുന്നു.
(2) (1)-ാം ഉപചട്ടപ്രകാരമുള്ള നിർദ്ദേശം നേരിട്ട് നൽകുമ്പോൾ അത് നൽകുന്ന ആൾ അംഗത്തിൽ നിന്ന് കൈപ്പറ്റ് രസീത് വാങ്ങേണ്ടതും രജിസ്റ്റർ ചെയ്ത് തപാലിൽ അയയ്ക്കുമ്പോൾ അത് അക്സനോള്ഡ്ജ്മെന്റ് സഹിതം ആയിരിക്കേണ്ടതും പതിച്ചു നടത്തുമ്പോൾ അത് കുറഞ്ഞത് രണ്ടു സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ ആയിരിക്കേണ്ടതുമാണ്. '(നിർദ്ദേശത്തിന്റെ പകർപ്പ് രേഖാ മൂലം സെക്രട്ടറിക്കുകൂടി നൽകേണ്ടതാണ്.)
4 എ. അയോഗ്യത സംബന്ധിച്ച ഹർജികൾ.- (1) ആക്ട് പ്രകാരം ഒരു തദ്ദേശസ്വയം ഭരണ സ്ഥാപനത്തിലെ ഒരു അംഗത്തിന് അയോഗ്യത ഉണ്ടായോ എന്ന പ്രശ്നം ഉദിക്കുന്ന പക്ഷം, (പ്രസ്തുത അംഗം ഉൾപ്പെട്ടതോ ഉൾപ്പെട്ടതായി കണക്കാക്കുന്നതോ ആയ രാഷ്ട്രീയ കക്ഷിക്കോ, ആ രാഷ്ട്രീയകക്ഷി അധികാരപ്പെടുത്തിയ വ്യക്തിക്കോ അഥവാ പ്രസ്തുത രാഷ്ട്രീയ കക്ഷിയുടേ തായ ചിഹ്നം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ശുപാർശ ചെയ്യുന്നതിന് അധികാരം നൽകപ്പെട്ടിരുന്ന ആളിനോ) ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ മറേറതെങ്കിലും അംഗത്തിനോ, അക്കാര്യം തീരുമാനിക്കുന്നതിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ ഒരു ഹർജി ബോധിപ്പിക്കാവുന്നതാണ്. (2) (1)-ാം ഉപചട്ടപ്രകാരമുള്ള ഒരു ഹർജി, ബന്ധപ്പെട്ട അംഗം അയോഗ്യനായി എന്ന് കരുതപ്പെടുന്ന തീയതി മുതൽ (30) ദിവസത്തിനകം ബോധിപ്പിക്കേണ്ടതാണ്. എന്നാൽ നിശ്ചിത സമയ പരിധിക്കുള്ളിൽ ഹർജി നൽകുവാൻ കഴിയാതെ പോയതിന് മതിയായ കാരണം ഉണ്ടെന്ന് ഹർജിക്കാരൻ ബോദ്ധ്യപ്പെടുത്തുന്ന പക്ഷം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഹർജി സ്വീകരിക്കാവുന്നതാണ്.)
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |