Panchayat:Repo18/vol1-page0286

From Panchayatwiki

വേണ്ടിയുള്ളതോ നാലിൽ കൂടാതെ പട്ടികളെ സൂക്ഷിക്കാൻ ഉദ്ദേശിക്കുന്ന പട്ടിക്കുട നാലെണ്ണത്തിൽ കൂടാത്ത കന്നുകാലികളെയും അവയുടെ ഓരോ കന്നുകളെയും സൂക്ഷിക്കാൻ ഉദ്ദേശിക്കുന്ന കാലി ത്തൊഴുത്ത് ഇരുപത് എണ്ണത്തിൽ കൂടാത്ത കോഴി, താറാവ് എന്നീ പക്ഷികളെ സൂക്ഷിക്കാൻ ഉദ്ദേ ശിക്കുന്ന പക്ഷിക്കുട എന്നിവയുടെ ആവശ്യത്തിനു മാത്രമായി ഉപയോഗിക്കുന്നതോ ആയ ഷെസ്സു കളും മറ്റേതെങ്കിലും താൽക്കാലിക ഷെസ്സുകളും 220 (ബി), 235 (ഇ) എന്നീ വകുപ്പുകൾ ഒഴികെയുള്ള വ്യവസ്ഥകളിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നതാണ്;

എന്നാൽ പ്രസ്തുത കെട്ടിടമോ, ഷെസ്സോ ഏതു വസ്തുവിലാണോ നിർമ്മിക്കുന്നത് ആ വസ്തുവിന്റെ ഏതൊരു അതിരിൽ നിന്നും ഏറ്റവും കുറഞ്ഞത് ഒരു മീറ്റർ അകലത്തിലായിരിക്കേ ണ്ടതാണ്.

235 ഇസഡ്. നിയമാനുസൃതമല്ലാത്ത കെട്ടിട നിർമ്മാണത്തിന് പിഴ.-(1) ഏതെങ്കിലും കെട്ടിടത്തിന്റെ നിർമ്മാണമോ പുനർനിർമ്മാണമോ മാറ്റം വരുത്തലോ,

(എ.) സെക്രട്ടറിയുടെ അനുവാദം കൂടാതെ ആരംഭിക്കുകയോ,

(ബി) അനുവാദത്തിന് ആധാരമായ സംഗതികൾ അനുസരിച്ചല്ലാതെ നടത്തിക്കൊണ്ടിരി ക്കുകയോ പൂർത്തിയാക്കുകയോ,

(സി) ഈ ആക്റ്റിലെ ഏതെങ്കിലും വ്യവസ്ഥയോ അതിൻകീഴിൽ ഉണ്ടാക്കിയ ഏതെങ്കിലും ചട്ടത്തിനോ ബൈലായ്തക്കോ നിയമാനുസൃതം നൽകിയിട്ടുള്ള ഏതെങ്കിലും നിർദ്ദേശത്തിനോ ആവശ്യപ്പെടലിനോ വിരുദ്ധമായിട്ടോ നടത്തിക്കൊണ്ടിരിക്കുകയോ പൂർത്തിയാക്കുകയോ,

(ഡി) തൽസംബന്ധമായി 235 എൻ വകുപ്പ് പ്രകാരം പുറപ്പെടുവിച്ചു നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്ന മാറ്റമോ കൂട്ടിച്ചേർക്കലോ യഥാവിധി വരുത്താതിരിക്കുകയോ,

(ഇ) തൽസംബന്ധമായി 235 ഡബ്ലിയു വകുപ്പ് പ്രകാരം സെക്രട്ടറി ഏതെങ്കിലും ആളിന് നൽകിയ നിർദ്ദേശം അനുസരിക്കുന്നതിൽ അയാൾ വീഴ്ച വരുത്തുകയോ, ചെയ്യുന്ന സംഗതിയിൽ, കെട്ടിടത്തിന്റെ ഉടമസ്ഥനിൽ നിന്നോ അങ്ങനെയുള്ള ആളിൽ നിന്നോ, അതതു സംഗതിപോലെ, കുറ്റസ്ഥാപനത്തിൻമേൽ, ഒരു കെട്ടിടത്തെ സംബന്ധിച്ചാണെങ്കിൽ പതിനായിരം രൂപ വരെയാകാവുന്ന പിഴയും കുടിലിനെ സംബന്ധിച്ചാണെങ്കിൽ ആയിരം രൂപ വരെ ആകാവുന്ന പിഴയും കുറ്റം തുടർന്ന് പോകുന്ന ഓരോ ദിവസത്തിനും, കെട്ടിടത്തെ സംബന്ധിച്ചാണെങ്കിൽ ആയിരം രൂപവരെയും കുടിലിനെ സംബന്ധിച്ചാണെങ്കിൽ പത്ത് രൂപ വരെയും ആകാവുന്ന അധിക പിഴയും ഈടാക്കാവുന്നതാണ്.

എന്നാൽ, കെട്ടിടത്തിന്റെ നിർമ്മാണമോ പുനർ നിർമ്മാണമോ, 235 ഡബ്ലിയു വകുപ്പ പ്രകാരം ക്രമവൽക്കരിക്കാവുന്നതും അപ്രകാരം സെക്രട്ടറി ക്രമവൽക്കരിച്ചിട്ടുള്ളതാണെങ്കിൽ ഈ ഉപവകുപ്പ് പ്രകാരം യാതൊരാളെയും കുറ്റസ്ഥാപനം നടത്താൻ പാടുള്ളതല്ല.

(2) ഒരു കെട്ടിടത്തിന്റെ നിർമ്മാണം സംബന്ധിച്ച ഈ ആക്റ്റിലേയോ അതിൻ കീഴിലുണ്ടായി ട്ടുള്ള ചട്ടങ്ങളിലേയോ ഏതെങ്കിലും വ്യവസ്ഥയിലോ നിയമാനുസൃതം നൽകപ്പെട്ടിട്ടുള്ള ഏതെങ്കിലും നിർദ്ദേശത്തിലോ പ്രത്യേകം പറഞ്ഞിട്ടുള്ള മാനദണ്ഡങ്ങളുടെയോ നിർദ്ദേശങ്ങളുടെയോ ലംഘനം പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി ആയിരിക്കുകയോ മനുഷ്യജീവന് അപ്രകടമായിരിക്കു കയോ ചെയ്യുന്നിടത്ത് ആ കെട്ടിടത്തിന്റെ ഉടമസ്ഥനോ അതിന്റെ നിർമ്മാതാവോ, കുറ്റസ്ഥാപന ത്തിൻമേൽ ഒരു വർഷം വരെ ആകാവുന്ന തടവു ശിക്ഷയ്ക്ക് അർഹനായിരിക്കുന്നതാണ്. 235എഎ. നിയമാനുസൃതമല്ലാതെ നിർമ്മിച്ചു കെട്ടിടത്തിന് നികുതി ഈടാക്കൽ.- (1) ഈ ആക്റ്റിലോ അതിൻകീഴിലോ ഉണ്ടാക്കപ്പെട്ടിട്ടുള്ള ചട്ടങ്ങളിലോ എന്തുതന്നെ അടങ്ങിയിരുന്നാലും ഏതെങ്കിലും ആൾ ഏതെങ്കിലും കെട്ടിടം നിയമാനുസൃതമല്ലാതെ നിർമ്മിക്കുകയോ പുനർനിർമ്മിക്കുകയോ ചെയ്താൽ, അയാൾക്കെതിരെ സ്വീകരിക്കാവുന്ന ഏതെങ്കിലും നടപടിക്ക്