Panchayat:Repo18/vol1-page0869
കുറിപ്പ്-3. വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങൾ എന്നാൽ സാധനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും വിൽപ്പനയ്ക്കായി സംഭരിച്ചുവയ്ക്കുന്നതിനുമുള്ള കെട്ടിടങ്ങൾ എന്നർത്ഥമാകുന്നു. ഇതിൽ ഭക്ഷണശാലകളും ആരാധനാലയങ്ങളോട് അനുബന്ധിച്ച നിർമ്മിച്ചിട്ടുള്ള വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളും ഉൾപ്പെടുന്നു. കുറിപ്പ്.-- 4. മറ്റാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ എന്നതിൽ ആഫീസുകൾ, ആഡിറ്റോറിയം, കല്ല്യാണമണ്ഡപം, കോൺഫറൻസ്ഹാൾ, വർക്ക്ഷോപ്പ്, സർവ്വീസ്നേഷൻ, ലോഡ്ജുകൾ മുത ലായവ ഉൾപ്പെടുന്നു; ഏതെങ്കിലും തൊഴിലുമായി ബന്ധപ്പെട്ടതും മറ്റ് വിഭാഗങ്ങളിൽ ഉൾപ്പെടുത്താനാവാത്തതുമായ കെട്ടിടങ്ങളെ മറ്റാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളായി കണക്കാക്കാവുന്നതാണ്.
(2) ഏതൊരു കെട്ടിടത്തിന്റെയും തറവിസ്തീർണ്ണത്തെ, ഉപയോഗക്രമത്തിന് അനുസരിച്ച അതത് ഇനം കെട്ടിടത്തിന് 4-ാം ചട്ടം (1)-ാം ഉപചട്ടപ്രകാരം ഗ്രാമപഞ്ചായത്ത് നിശ്ചയിച്ച അടിസ്ഥാന വസ്തു നികുതി നിരക്കുകൊണ്ട് ഗുണിച്ച് കിട്ടുന്ന തുക, അതിന്റെ തൊട്ടടുത്ത ഉയർന്ന പൂർണ്ണ സംഖ്യയിലേക്ക് ക്രമീകരിച്ചത്, ആ കെട്ടിടത്തിന്റെ അടിസ്ഥാന വസ്തതു നികുതിയായിരിക്കേണ്ടതും അത് 9-ാം ചട്ടപ്രകാരം കെട്ടിടത്തിന്റെ വാർഷിക വസ്തതുനികുതി നിർണ്ണയിക്കുന്നതിന് ആധാരമായിരിക്കുന്നതുമാണ്.
6. അടിസ്ഥാന വസ്തുനികുതിയിന്മേൽ വരുത്തേണ്ട ഇളവുകളും, വർദ്ധനവുകളും.- 203-ാം വകുപ്പ് (7)-ാം ഉപവകുപ്പ് പ്രകാരം, അടിസ്ഥാന വസ്തതു നികുതിയിൽ വരുത്തേണ്ട ഇളവുകൾക്കും വർദ്ധനവുകൾക്കും അടിസ്ഥാനമാക്കേണ്ട ഘടകങ്ങളുടെ (അതായത്, കെട്ടിടം സ്ഥിതിചെയ്യുന്ന മേഖല, കെട്ടിടത്തിലേക്കുള്ള വഴി സൗകര്യത്തിന്റെ ലഭ്യത, കെട്ടിടത്തിന്റെ 2[xx) മേൽക്കുരയുടെ നിർമ്മിതി, കാലപ്പഴക്കം, തറയുടെ നിർമ്മിതി, (x x) എയർകണ്ടീഷനിംഗ് സൗകര്യം, "[xx) എന്നിവയുടെ) തരം തിരിവുകളും, ഓരോ തരത്തിന്റെയും കാര്യത്തിൽ അടിസ്ഥാന വസ്തതുനികുതിയുടെ എത്ര ശതമാനം ഇളവ് അല്ലെങ്കിൽ വർദ്ധനവ് വരുത്തേണ്ടതുണ്ട് എന്നതും താഴെ യഥാക്രമം 1 മുതൽ 9 വരെയുള്ള പട്ടികയിൽ കാണിച്ചിരിക്കുന്ന പ്രകാരമായിരിക്കുന്നതാണ്. അതായത്,
പട്ടിക 1
മേഖലകളുടെ അടിസ്ഥാനനികുതി ഇളവ്/വർദ്ധന
ഗ്രാമപഞ്ചായത്തിലെ മേഖലകളുടെ ഇളവ്
(ശതമാനം) (ശതമാനം) (1) (3) (4) 1.
(prime Zones)
അർദ്ധസർക്കാർ ആഫീസുകൾ, വ്യാപാരസ്ഥാപനങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, മാർക്കറ്റ്, ബസ്സ്റ്റാന്റ്, ആശുപ്രതി, എന്നിവ താരതമ്യേന കൂടുതലായി സ്ഥിതിചെയ്യുന്ന പ്രദേശങ്ങൾ, അല്ലെങ്കിൽ താരതമ്യേന വികസിതമായ പ്രദേശങ്ങൾ)
2. (secondary zones)
പ്രഥമ മേഖലകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ അല്ലെങ്കിൽ താരതമ്യേന വികസന സാദ്ധ്യതകളുള്ള പ്രദേശങ്ങൾ)
3. തൃതീയ മേഖലകൾ (tertiary zones) (അതായത്), പ്രഥമ, ദ്വിതീയ മേഖലകളിൽ ഉൾപ്പെടാത്തതും താരതമ്യേന വികസനം കുറഞ്ഞതും അടിസ്ഥാന സൗകര്യങ്ങൾ കുറഞ്ഞതും ജലസാന്ദ്രത കുറഞ്ഞതുമായ പ്രദേശങ്ങൾ)
കുറിപ്പ്.- പ്രഥമ, ദ്വിതീയ, തൃതീയ മേഖലകൾ 7-ാം ചട്ടപ്രകാരം തരം തിരിക്കപ്പെടേണ്ടതാണ്.