Panchayat:Repo18/vol1-page0505
1996-ലെ കേരള പഞ്ചായത്ത് രാജ് (പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ഒപ്പുകളുടെ മുദ്ര ഉപയോഗിക്കൽ) ചട്ടങ്ങൾ
എസ്.ആർ.ഒ. നമ്പർ 93/96-1995-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 254-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (xXvi)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-
ചട്ടങ്ങൾ
1. ചുരുക്കപ്പേരും പ്രാരംഭവും.-
(1) ഈ ചട്ടങ്ങൾക്ക് 1996-ലെ കേരള പഞ്ചായത്ത് രാജ് (പ്രസി ഡന്റിന്റെയും സെക്രട്ടറിയുടെയും ഒപ്പുകളുടെ മുദ്ര ഉപയോഗിക്കൽ) ചട്ടങ്ങൾ എന്ന് പേർ പറയാം
(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ.
ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-
(എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥമാ കുന്നു;
(ബി) 'പഞ്ചായത്ത് എന്നാൽ ഒരു ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, അഥവാ ജില്ലാ പഞ്ചാ യത്ത് എന്നർത്ഥമാകുന്നു;
(സി) പ്രസിഡന്റ്' എന്നാൽ, അതതു സംഗതിപോലെ, ഒരു ഗ്രാമ പഞ്ചായത്തിന്റെയോ ബ്ലോക്ക് പഞ്ചായത്തിന്റെയോ ജില്ലാ പഞ്ചായത്തിന്റെയോ പ്രസിഡന്റ് എന്നർത്ഥമാകുന്നു;
(ഡി) ‘സെക്രട്ടറി' എന്നാൽ, അതതു സംഗതിപോലെ, ഒരു ഗ്രാമ പഞ്ചായത്തിന്റെയോ ബ്ലോക്ക് പഞ്ചായത്തിന്റെയോ ജില്ലാ പഞ്ചായത്തിന്റെയോ സെക്രട്ടറി എന്നർത്ഥമാകുന്നു.
3. പ്രസിഡന്റിന്റെയോ സെക്രട്ടറിയുടെയോ ഒപ്പുകളുടെ മുദ്ര പതിക്കൽ-
(1) ആക്റ്റ് പ്രകാ രമോ അല്ലെങ്കിൽ അതിൻകീഴിൽ ഉണ്ടാക്കപ്പെട്ടിട്ടുള്ള ഏതെങ്കിലും ചട്ടങ്ങൾ, ബൈലാകൾ എന്നിവ പ്രകാരമോ നല്കുന്ന ലൈസൻസ്, അനുവാദം, നോട്ടീസ്, ബിൽ, പട്ടിക, സമൻസ് അല്ലെങ്കിൽ (30633 നെയുള്ള ഏതെങ്കിലും രേഖകൾ, പ്രമാണങ്ങൾ എന്നിവയിൽ പ്രസിഡന്റിന്റെയോ, അല്ലെങ്കിൽ സെക്ര ട്ടറിയുടെയോ ഒപ്പു വേണമെന്ന വ്യവസ്ഥ ഉള്ളപക്ഷം അങ്ങനെയുള്ള രേഖകളിലും പ്രമാണങ്ങളിലും പ്രസിഡന്റിന്റെയോ, സെക്രട്ടറിയുടെയോ ഒപ്പുകളുടെ മുദ്ര പതിക്കുന്നതായാൽ ആ രേഖകളിലും പ്രമാ ണങ്ങളിലും മറ്റും പ്രസിഡന്റോ സെക്രട്ടറിയോ ഒപ്പു വെച്ചതായി കരുതേണ്ടതാണ്.
(2) (1)-ാം ഉപചട്ടത്തിൽ നിഷ്ക്കർഷിച്ചിട്ടുള്ളവ ഒന്നും തന്നെ പഞ്ചായത്തിന്റെ ഫണ്ട് പിൻവലി ക്കുന്നതിനുള്ള ചെക്കുകൾക്കോ പഞ്ചായത്തിനു വേണ്ടി ഉണ്ടാക്കുന്ന കരാർ ഉടമ്പടികൾക്കോ, പ്രമാ ണങ്ങൾക്കോ ബാധകമായിരിക്കുന്നതല്ല.
(3) പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ഒപ്പുമുദ്രകൾ അവർ തന്നെ സൂക്ഷിച്ചു വയ്ക്കക്കേ ണ്ടതും അവയുടെ ദുരുപയോഗം തടയേണ്ടതുമാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |