Panchayat:Repo18/vol1-page0775
അല്ലെങ്കിൽ രണ്ടിടത്തും കൂടി ആകാവുന്നതാണ്. ഉല്ലാസസ്ഥലം കെട്ടിടത്തിനു പുറത്തുള്ള സ്ഥലത്താണ് നിൽക്കുന്നതെങ്കിൽ ആവശ്യം ഉണ്ടായിരിക്കേണ്ട തുറസ്സായ സ്ഥലം പാർക്കിങ്ങ് പ്രദേശം ഗതാഗതവഴികൾ മറ്റു ഉപയോഗ്യപ്രദേശങ്ങൾ എന്നിവ ഒഴിച്ചുള്ള സ്ഥലത്ത് ആയിരിക്കണം. ഉല്ലാസ സ്ഥലം ഭാഗികമായിട്ട് ഏതെങ്കിലും തുറസ്സായ ടെറസിനു മുകളിലാണ് സജ്ജീകരിച്ചി രിക്കുന്നതെങ്കിൽ അത്തരം ഉല്ലാസകേന്ദ്രം തുറസ്സായ ടെറസ് വിസ്തീർണ്ണത്തിന്റെ 25 ശതമാനത്തിൽ കൂടുവാനും പാടുള്ളതല്ല. അത്തരം സ്ഥലങ്ങൾ, ദൃഢമായ വസ്തുക്കൾ കൊണ്ട് 150 സെന്റീമീറ്റർ ഉയരത്തിൽ 10 സെ.മീ. X 10 സെ.മീയിൽ കൂടുതൽ അല്ലാത്ത ഗ്രിൽ മെഷ് 150 സെ.മീറ്ററിൽ മുകളി ലായി സ്ഥാപിച്ച് മതിൽ അല്ലെങ്കിൽ അരമതിൽ കൊണ്ട് ചുറ്റും കെട്ടേണ്ടതാണ്. അങ്ങനെ തുറസ്സായ ടെറസ്സിലുള്ള വിനോദസ്ഥലത്തിന് ഈ ചട്ടത്തിൽ പറയുന്നത് പ്രകാരമുള്ള നിർഗമന സ്ഥലങ്ങൾ അടക്കം സുരക്ഷാ നടപടികൾ ഉണ്ടായിരിക്കേണ്ടതാണ്.
കുറിപ്പ്:-(1) ഈ ഉദ്ദേശത്തിലേക്കായി നീന്തൽ കുളം, വിനോദശാല, ഹെൽത്ത് ക്ലബ് എന്നിവ പോലുള്ള സ്ഥലങ്ങളും വിനോദസ്ഥലമായി പരിഗണിക്കാവുന്നതാണ്.
(2) വിനോദ സ്ഥലം ഏക യൂണിറ്റായോ അല്ലെങ്കിൽ വ്യത്യസ്ത യൂണിറ്റുകളായോ സജ്ജീകരിക്കാവുന്നതാണ്.
അദ്ധ്യായം 7
പ്രത്യേക വ്യവസ്ഥകൾ ചില വിനിയോഗ ഗണങ്ങളിലുള്ള കെട്ടിടങ്ങൾക്ക് ബാധകമാക്കുന്നത് സംബന്ധിച്ച്
54. ചില വിനിയോഗ ഗണങ്ങൾക്കായുള്ള പ്രത്യേക വ്യവസ്ഥകൾ.-55 മുതൽ 61 വരെയുള്ള ചട്ടങ്ങളിൽ അടങ്ങിയിരിക്കുന്ന അധിക വ്യവസ്ഥകൾക്കോ ഭേദഗതികൾക്കോ വിധേയമായി 26 മുതൽ 53 വരെയുള്ള ചട്ടങ്ങളിലെ വ്യവസ്ഥകൾ ബാധകമായിരിക്കുന്നതാണ്.
55. ഗണം A1 - പാർപ്പിടം, A2-ലോഡ്ജിംഗ് ഹൗസുകൾ കൈവശാവകാശ ഗണ ങ്ങൾ- (1) വിനിയോഗ ഗണം A1, പാർപ്പിടത്തിൻ കീഴിലുള്ള അപ്പാർട്ട്മെന്റുകളുടെ/ഫ്ളാറ്റു കളുടെ സംഗതിയിൽ വാസഗൃഹങ്ങളുടെ ആകെ എണ്ണം 75 യൂണിറ്റിൽ കവിയുന്നതും പക്ഷേ 150 യൂണിറ്റ് വരെയുള്ളവയുമായ പ്ലോട്ടിന്റെ ഉപയോഗത്തിനും കെട്ടിടത്തിന്റെ ലേ ഔട്ടിനും ജില്ലാ ടൗൺ പ്ലാനറുടെ അനുമതിയും, വാസഗൃഹങ്ങളുടെ ആകെ എണ്ണം150 യൂണിറ്റിൽ കവിയുന്ന പ്ലോട്ടിന്റെ ഉപയോഗത്തിനും കെട്ടിടങ്ങളുടെ ലേ ഔട്ടിനും മുഖ്യ ടൗൺ പ്ലാനറുടെ അനുമതിയും നേടേണ്ടതാണ്.
എന്നാൽ, ആ പ്രദേശം ഏതെങ്കിലും നഗരാസൂത്രണ പദ്ധതിയുടെ കീഴിൽ വരുന്നതാണെങ്കിൽ പ്ലോട്ടിന്റെ ഉപയോഗം ആ പദ്ധതിയിൽ ഉൾക്കൊണ്ടിരിക്കുന്ന വ്യവസ്ഥകൾക്ക് അനുരൂപമായിരിക്കണം.
(2) ഗണം A2, ലോഡ്ജിംഗ് ഹൗസുകൾ വിനിയോഗ ഗണത്തിന്റെ കാര്യത്തിൽ ആകെ തറവിസ്തീർണ്ണം 4000 ചതുരശ്രമീറ്ററിൽ കവിയുന്നതും പക്ഷെ 10000 ചതുരശ്ര മീറ്റർ വരെ യുമുള്ള കെട്ടിടത്തിന്റെ ലേഔട്ടിന്റെയും പ്ലോട്ടിന്റെയും ഉപയോഗത്തിനുവേണ്ടി ജില്ലാ ടൗൺപ്ലാന റിൽ നിന്ന് അനുമതി നേടേണ്ടതാണ്. ആകെ തറവിസ്തീർണ്ണം 10000 ചതുരശമീറ്ററിൽ കവി യുന്നുവെങ്കിൽ കെട്ടിടത്തിന്റെ ലേഔട്ടിന്റെയും പ്ലോട്ടിന്റെയും ഉപയോഗത്തിന് വേണ്ടി മുഖ്യ ടൗൺ പ്ലാനറുടെ അനുമതിയും നേടേണ്ടതാണ്.