Panchayat:Repo18/vol1-page0064

From Panchayatwiki
Revision as of 06:43, 4 January 2018 by Rajan (talk | contribs) (' 64 CONTENTS '164.എ. ജാഗ്രതാസമിതികളുടെ രൂപീകരണം.- (1) ഓരോ ഗ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

64 CONTENTS '164.എ. ജാഗ്രതാസമിതികളുടെ രൂപീകരണം.- (1) ഓരോ ഗ്രാമപഞ്ചായത്തും, ആ ഗ്രാമ പഞ്ചായത്തിന്റെ അതിർത്തിക്കുള്ളിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ഉണ്ടാകാവുന്ന അതി ക്രമങ്ങളും അവകാശ ലംഘനങ്ങളും തടയുന്നതിനും അവരുടെ അന്തസ്സും പദവിയും ഉയർത്തുന്ന തിനും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ഓരോ ഗ്രാമപഞ്ചായത്തുതലത്തിലും നിയോജകമണ്ഡ തലത്തിലും പ്രവർത്തിക്കുന്ന ജാഗ്രതാസമിതികൾ, 2015-ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ഓർഡിനൻസ് പ്രാബല്യത്തിൽ വന്ന് തൊണ്ണൂറുദിവസത്തിനകം, നിർണ്ണയിക്കപ്പെടാവുന്ന പ്രകാരം രൂപീകരിക്കേണ്ടതാണ്. (2) ഗ്രാമപഞ്ചായത്ത് തലത്തിൽ രൂപീകരിക്കുന്ന സമിതി ഗ്രാമപഞ്ചായത്തുതല ജാഗ്രതാ സമിതിയെന്നും നിയോജകമണ്ഡലതലത്തിൽ രൂപീകരിക്കുന്ന സമിതി വാർഡുതല ജാഗ്രതാസമി തിയെന്നും അറിയപ്പെടുന്നതാണ്. (3) ഗ്രാമപഞ്ചായത്തുതല ജാഗ്രതാസമിതിയുടെ അദ്ധ്യക്ഷൻ പഞ്ചായത്തു പ്രസിഡന്റായിരി ക്കുന്നതും യോഗങ്ങൾ വിളിച്ചു കൂട്ടുക, യോഗങ്ങളിൽ ആദ്ധ്യക്ഷ്യം വഹിക്കുക എന്നിവ അദ്ദേഹ ത്തിന്റെ ചുമതലയായിരിക്കുന്നതുമാണ്. (4) വാർഡുതല ജാഗ്രതാസമിതിയുടെ കൺവീനർ ആ നിയോജകമണ്ഡലത്തെ പ്രതിനിധീ കരിക്കുന്ന ഗ്രാമപഞ്ചായത്തിലെ അംഗം ആയിരിക്കുന്നതും യോഗങ്ങൾ വിളിച്ചുകൂട്ടുക, യോഗങ്ങ ളിൽ ആദ്ധ്യക്ഷം വഹിക്കുക എന്നിവ പ്രസ്തുത അംഗത്തിന്റെ ചുമതലയായിരിക്കുന്നതുമാണ്. (5) വാർഡുതല ജാഗ്രതാസമിതിയുടെയും ഗ്രാമപഞ്ചായത്തുതല ജാഗ്രതാ സമിതിയുടെയും യോഗങ്ങൾ എല്ലാ മാസവും കുറഞ്ഞത് ഒരു തവണയെങ്കിലും വിളിച്ചുകൂട്ടേണ്ടതും രണ്ട് യോഗ ങ്ങൾ തമ്മിലുള്ള ഇടവേള മുപ്പതുദിവസത്തിൽ അധീകരിക്കുവാൻ പാടില്ലാത്തതുമാണ്." 7, 254-ാം വകുപ്പിനുള്ള ഭേദഗതി.- പ്രധാന ആക്റ്റിലെ 254-ാം വകുപ്പിന്റെ (2)-ാം ഉപവകു പ്പിൽ (x)-ാം ഖണ്ഡത്തിന് ശേഷം താഴെ പറയുന്ന ഖണ്ഡം ചേർക്കേണ്ടതാണ്. അതായത്.- "(Xഎ) ഗ്രാമപഞ്ചായത്തിന്റെ ഗ്രാമപഞ്ചായത്തുതലത്തിലും നിയോജകമണ്ഡലതലത്തിലും ജാഗ്രതാസമിതികൾ രൂപീകരിക്കുന്നതും അവയുടെ ഘടനയും ചുമതലകളും ഉത്തരവാദിത്വങ്ങളും നിർണ്ണയിക്കുന്നതും സംബന്ധിച്ചും;" 8. പട്ടികയ്ക്കുള്ള ഭേദഗതി.- പ്രധാന ആക്റ്റിന്റെ മൂന്നാം പട്ടികയിൽ, "ഗ്രാമപഞ്ചായത്തുക ളുടെ ചുമതലകൾ' എന്ന ശീർഷകത്തിൻകീഴിൽ, "സി. മേഖലാടിസ്ഥാനത്തിലുള്ള ചുമതലകൾ' എന്ന ഉപശീർഷകത്തിൻകീഴിൽ XIII-ാം ഇനത്തിൽ 6-ാം ഉപ ഇനമായി താഴെ പറയുന്ന ഉപഇനം ചേർക്കേണ്ടതാണ്. അതായത്:- "6. ഗ്രാമപഞ്ചായത്തുതലത്തിലും നിയോജകമണ്ഡലതലത്തിലും ജാഗ്രതാസമിതികൾ രൂപീ കരിച്ച പ്രവർത്തിപ്പിക്കുക."

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ